ചാലിയാർ സംരക്ഷണ പത്രിക -

നിളാ നദിപോലെ ഈ നദിയും ഇല്ലാതാകും എന്ന്‌ ഞങ്ങളറിയുന്നു. ഈ വേനല്‍ മൂര്‍ദ്ധന്യത്തില്‍ എന്റെ മകന്‍ കുളിക്കുന്നത്‌ ഈ നദിയിലാണ്‌ ഇന്ന്‌ നാടിന്‌ വേണ്ട നെല്‍വയലുകളുകളെ ഊട്ടുന്നത്‌ ഈ നദിയാണ്‌. നെല്ലും വാഴയും പച്ചക്കറിയും നമുക്കു തരുന്നത്‌. പക്ഷെ എത്രകാലം നിളാനദിയുടെ ഗതി ചാലിയാറില്‍ വന്ന്‌ പോയാല്‍ വാഴക്കാടിന്റെ ജൈവപാരമ്പര്യം തകര്‍ന്നുപോകും. നിളയുടെ അത്ര വീതിയുള്ള നദിയല്ല ചാലിയാര്‍. ഇതിന്റെ വിസ്‌താരം കുറവായതിനാല്‍ കരകളിലെ ജൈവസാന്നിദ്ധ്യം അപരമാണ്‌. ഇതിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഒട്ടും വൈകിയിട്ടില്ല. മണലെടുപ്പിന്റെ ആരംഭവും അറവ്‌ പ്ലാസ്റ്റിക്ക്‌ അറവ്‌ മാലിന്യങ്ങളം ദുരന്തരങ്ങള്‍ ഒരുപക്ഷേ ഗ്വോളിയോറിലെ വിഷത്തേക്കാള്‍ ഭീകരമായി നാളെ ഈ നദിയെ നശിപ്പിച്ചേക്കാം. കഴിഞ്ഞ 13 വര്‍ഷമായി ചാലിയാറിന്റെ കരയില്‍ വസിക്കാന്‍ ഭാഗ്യം സിദ്ധിച്ച എനിക്ക്‌ ഈ നദി രക്തമാണ്‌. അത്‌ ദുഷിക്കരുത്‌, നശിക്കരുത്‌. അതാണ്‌ പ്രവര്‍ത്തനം. അതാണ്‌ പ്രതിരോധം.                                                                          എം.എ റഹ്‌മാന്‍ 

ചോലയാര്‍
പശ്ചിമ ഘട്ടത്തിലെ പുല്‍മേടുകള്‍ ഉയിര്‍കൊടുത്ത അനേകം ചോലകളാണ്‌ ചോലയാര്‍ എന്ന മലബാറിന്റെ നദിയെ സൃഷ്‌ടിച്ചത്‌. നീലഗിരിയിലെ ഇലവഞ്ചേരി മല നിരകളില്‍ നിന്നു രൂപം പ്രാപിച്ചു വരുന്ന ചോലയാര്‍ 169 കി.മീ ദൂരം പടിഞ്ഞാറോട്ടൊഴുകി ബേപ്പൂര്‍ ചാലയിത്തു വെച്ച്‌ കടലുണ്ടിപ്പുഴയോടൊപ്പം അറബിക്കടലില്‍ ലയിക്കുന്നു. ചോലയാറത്രേ പിന്നീട്‌ ചാലിയാറായത്‌. കേരളത്തിലെ 44 നദികളില്‍ നലുപ്പത്തില്‍ 4-ാം സ്ഥാനമാണ്‌ ചോലയാറിയനുള്ളത്‌. ബേപ്പൂര്‍ പുഴയെന്നും ചുളികപുഴയെന്നും കടലോര പ്രദേശവാസികള്‍ വിളിക്കാറുണ്ട്‌. നിലമ്പൂര്‍, എടവണ്ണ, അരീക്കോട്‌, കീഴുപറമ്പ്‌, ചെറുവാടി, മാവൂര്‍, പെരുവയല്‍, ഫറോക്ക്‌, ബേപ്പൂര്‍ എന്നിവയെല്ലാം ചോലയാറിന്റെ തീരത്തുള്ള പട്ടണങ്ങളാണ്‌. ബേപ്പൂരിലെ ചാലിയത്തുവെച്ച്‌ കടലിനോട്‌ ചേരുന്നതു കൊണ്ടാണ്‌ ചാലിയാര്‍ എന്ന പേരു ലഭിച്ചത്‌ എന്നും പറയുന്നുണ്ട്‌.
വേനലില്‍ വറ്റാത്ത കേരളത്തിലെ ചുരുക്കം പുഴകളില്‍ ഒന്നായിരുന്നു ചാലിയാറും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ (1960 കള്‍ക്ക്‌ മുമ്പ്‌) വര്‍ഷം മുഴുവന്‍ ചരക്കു വള്ളങ്ങളും ചങ്ങാടങ്ങളും ബോട്ടുകളും ചാലിയാറിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചിരുന്നു. ഉരു നിര്‍മ്മാണത്തിനും, കയറ്റിയയ്‌ക്കാനും വേണ്ട നിലമ്പൂര്‍ തേക്കുകളും മരുതും, ഈട്ടിയുമൊക്കെ പുഴിയലൂടെയാണ്‌ ബേപ്പൂരെത്തിയിരുന്നത്‌. നിലമ്പൂര്‍ ചന്തക്കുന്നിലെ ചാലിയാര്‍മുക്ക്‌ ബംഗ്ലാവിന്റെ മുമ്പില്‍ തുരുമ്പെടുത്തു നശിച്ചു തീരാറായ ഒരു ബോട്ടുണ്ട്‌. ആ കടവില്‍ പണ്ട്‌ ബോട്ടസര്‍വ്വീസുണ്ടായിരന്നു എന്നതിന്റെ അവശിഷ്‌ടമാണത്‌.

വഞ്ചി നിര്‍മ്മാണവും കൃഷിയും മീന്‍പിടുത്തവും വനവിഭവങ്ങള്‍ കൊണ്ടുള്ള ഉപകരണ നിര്‍മ്മാണങ്ങളുമാക്കൊയായിരുന്നു ചാലിയാര്‍ തീരത്തെ ഗ്രാമങ്ങളുടേയും പട്ടണങ്ങളുടേയും പ്രധാന ഉപജീവന മാര്‍ഗ്ഗം. അവരുടെ ജീവിതത്തിലും ചോരയിലും ശ്വാസത്തിലും ചാലിയാര്‍ എന്ന പുണ്യനദിയുണ്ടായിരുന്നു. നൂറായിരം തരം മീനുകള്‍ പുഴ നല്‍കിയിരുന്നു. കാടുകളില്‍ സസ്യങ്ങളും മൃഗങ്ങളും സമ്പല്‍ സമൃദ്ധിയിലായിരുന്നു.

നിലമ്പൂര്‍
മലബാര്‍ സംസ്‌കാരത്തില്‍, പ്രത്യേകിച്ച്‌ മലപ്പുറത്തിന്റെ സംസ്‌കാരത്തില്‍ നിലമ്പൂരിനുള്ള പങ്ക്‌ ഇന്നും സുപ്രധാനമാണ്‌. നിലമ്പൂരിന്റെ പ്രാചീന നാമം ബപൂരി എന്നാണെന്നും നിലംബം എന്ന പദത്തിന്‌ മുള എന്ന അര്‍ത്ഥമുണ്ടെന്നും അങ്ങനെയെങ്കില്‍ മുളകളുടെ ഊര്‌ - എന്ന അര്‍ത്ഥത്തിലാണ്‌ നിലംബപുരി നിലമ്പൂരായത്‌ എന്നൊരു ചരിത്രമുണ്ട്‌. എന്നാല്‍ ചാലിയാറിന്റെ തീരങ്ങളില്‍ സ്വര്‍ണ്ണാംശം കാണപ്പെട്ടിരുന്നതുകൊണ്ട്‌ ആ പ്രദേശങ്ങളെ നിലംപൊന്നൂര്‌ എന്നു വിളിച്ചിരുന്നെന്നും അതാണ്‌ പിന്നീട്‌ നിലമ്പൂര്‍ ആയതെന്നും മറ്റൊരു വാദമുണ്ട്‌. ഇതില്‍ ഏതായാലും നിലമ്പൂരിന്റെ ജൈവസമ്പത്തിനെത്തനെയാണ്‌ ഈ പേരുകള്‍ സൂചിപ്പിക്കുന്നത്‌ വാസ്‌തവാണ്‌. കാടുകളും പുഴകളും സസ്യജന്തുജാലങ്ങളും നലിമാകെ നിറഞ്ഞു തിങ്ങിയ പ്രദേശങ്ങളായിരുന്നു നിലമ്പൂര്‍. ചാലിയാറിന്റെ പ്രധാന കൈവഴികള്‍ നിലമ്പൂരിന്റെ നാലുഭാഗത്തുകൂടിയും ഒഴുകി നിലമ്പൂരിനെ ആര്‍ദ്രമാകുകയാണ്‌.

ചാലിയാര്‍ കൈവഴികള്‍

ഈങ്ങാപ്പുഴ, ഇരുതുള്ളിപ്പുഴ, കടുങ്ങമ്പുഴ എന്നിവ ചെറുപുഴയില്‍ ചേരുന്നു. പുളിങ്ങമ്പുഴ, ചാലിപ്പുഴ, മുത്തപ്പന്‍പുഴ എന്നിവ ഇരുവഴിഞ്ഞിപുഴയില്‍ ചേരുന്നു. ഇവയില്‍ പലതും കോഴിക്കോട്ടു ജില്ലയുടെ ഭാഗമാണ്‌.കുതിരപ്പുഴ, കോട്ടപ്പുഴ, കുറുവന്‍പുഴ, കാഞ്ഞിരപുഴ, കരിമ്പുഴ, കലക്കന്‍പുഴ, കാരക്കോടന്‍പുഴ, പാണ്ടിപ്പുഴ, നീര്‍പുഴ എന്നിവയെല്ലാം ചാലിയാര്‍ മുക്കിലും പരിസര പ്രദേശങ്ങളിലും വെച്ച്‌ ചാലിയാറില്‍ ലയിക്കുന്നു. ഇതുകൂടാതെ നീലിത്തോട്‌, പൂങ്കുടിഴത്തോട്‌, വടശ്ശേരി പുഴ, കുണ്ടുതോട്‌ എനനിവയും ചാലിയിറിനോടു ചേരുന്നുണ്ട്‌.

വേനല്‍പുഴ പഠനം കൈവഴികള്‍ തേടി ചാലിയാറിന്റെ പ്രധാന കൈവഴികളാണ്‌ പഠനത്തിനായി തെരഞ്ഞെടുത്തത്‌ കോട്ടപ്പുഴ, കാരക്കോടന്‍പുഴ, കാഞ്ഞിരപ്പുഴ, പുന്നപ്പുഴ എന്നിവയാണവ.

കാഞ്ഞിരപ്പുഴ
മലപ്പുറത്തിനും കോഴിക്കോടിനും ഇടയിലുള്ള മലനിരകളില്‍ നിന്നാണ്‌ കാഞ്ഞിരപ്പുഴയുടെ ഉത്ഭവം. വയനാടന്‍ മലനിരകളിലെ പുല്‍മേടുകള്‍ക്കും കാഞ്ഞിരപ്പുഴയുടെ ഉത്ഭവത്തില്‍ പങ്കുണ്ട്‌. കാഞ്ഞിരപ്പുഴയടെ ഉത്ഭവം തേടി കാട്ടിലൂടെ നടന്നാല്‍ കല്‍പ്പറ്റയിലെത്തുമത്രേ! കേരളത്തിലെ അതിപ്രശസ്‌തമായ
ആഡ്യന്‍പാറ വെള്ളച്ചാട്ടം കാഞ്ഞിരപ്പുഴയിലാണ്‌. അകമ്പാടത്തു നിന്നും അഞ്ചോ ആറോ കി.മീ ദുരമുണ്ടാകും, ആഡ്യന്‍ പാറയില്‍നിന്ന്‌ ഇക്കോടൂറിസം വകുപ്പിന്റെ ചെറിയൊരു ഓഫീസുണ്ട്‌. അവിടെ സന്ദര്‍ശകര്‍ക്ക്‌ വെള്ളച്ചാട്ടത്തിനടുത്തേക്കു പോകാന്‍ സ്റ്റെപ്പുകളും മുളകൈവരികളുമുണ്ട്‌. കുടുംബശ്രീയുടെ ഹോട്ടലും ചെറിയൊരു ശീതളപാനീയകടയും സമീപത്തായുണ്ട്‌. വേനല്‍ക്കാലത്ത്‌ ഒഴുക്കും വെള്ളം കുറവായതിനാല്‍ വെള്ളച്ചാട്ടം പൊതുവെ നീര്‍ജീവമാണ്‌. എന്നാല്‍ മഴക്കാലത്ത്‌ വെള്ളപ്പത പരത്തി നിറഞ്ഞ്‌ പതഞ്ഞൊഴുകും. കാഞ്ഞിരപ്പുഴ വെള്ളച്ചാട്ടത്തിലെ കയത്തില്‍ മഴക്കാലത്ത്‌ സഞ്ചാരികള്‍ ഒരുപാടു വിദ്യാര്‍ത്ഥികളും സഞ്ചാരികളും ആഡ്യന്‍ പാറയിലെ ചുഴിയില്‍പെട്ടു മരിച്ചിട്ടുണ്ട്‌. കരിമ്പാറക്കെട്ടുകള്‍ മലര്‍ന്നും ചരിഞ്ഞും കിടക്കുന്നതിനിടയിലൂടെയാണ്‌ പുഴയൊഴുകുന്നത്‌. പുഴയുടെ മറുവശം ആര്‍ദ്ര ഇലപൊഴിയും കാടുകളാണ്‌. മരുത്‌, ചന്ദനം, വീട്ടി തുടങ്ങിയ മരങ്ങളും കാണാം.

പുഴയോരസസ്യങ്ങള്‍
പ്രധാന മരങ്ങള്‍- ചേര്‌, അത്തി, താന്നി, കണിക്കൊന്ന, പുളിവാക (Albizia odoratissima), പൂപ്പാതിരി, മാവ്‌ , വാക ,മരുത്‌, തേക്ക്‌, റബ്ബര്‍, പുഴഞാവല്‍

സസ്യങ്ങള്‍- കുറ്റിച്ചെടികള്‍, പുല്ലുകള്‍
കുടകപ്പാല - Holarrnena antidysentrica, സര്‍പ്പഗന്ധി - Rauvolfia seepentina, തെച്ചി- Ixora cocainia
തൊട്ടാവാടി - Mimosa pudica,മുള , വെള്ളില - Mussaenda feondosa, മഞ്ചി, പുല്ലാനി Calyeopteris floribunda,പുഴ മുല്ല, കൂനമ്പാല - Tabernaomontana hyneana, ഒരുകാല്‍മുടന്തി- Rbinacanthus communis, ഉപ്പ്‌താളി- Ruellia peosteata, പന്നല്‍, ബ്രയോഫൈറ്റ്‌

ചിത്രശലഭങ്ങള്‍
ബുദ്ധമയൂരി, പാറത്തുള്ളി, കരിയില ശലഭം, ചുവന്ന വാലന്‍തുമ്പി, പൊട്ടുവെള്ളാടി, കോല്‍തുമ്പി
ചക്കര ശലഭം
തുമ്പികള്‍- മത്സ്യങ്ങള്‍,
ഉരഗങ്ങള്‍
കടന്ന (2) ഓന്ത്‌- പാറഓന്ത്‌
കല്ലങ്കാരി അരണ - Mabuya carinata
കല്ലാമുട്ടി (2) Mabuya maelaria

മറ്റു ഷഡ്‌പദങ്ങള്‍
ചീവീട്‌
ഈച്ചാകള്‍ (അത്തി ഈച്ച)
പുല്‍ച്ചാടി Grassbopper

ചെക്ക്‌ ഡാം
നിലമ്പൂര്‍ റയിഞ്ചിനു കീഴില്‍ കാഞ്ഞിരപ്പുഴ സ്റ്റേഷനില്‍ ഇരൂള്‍ക്കുന്ന്‌ ഭാഗത്ത്‌ ചെക്ക്‌ ഡാം നിര്‍മ്മാണം നടക്കുന്നുണ്ട്‌. ഉദ്ദേശ അടങ്കല്‍തുക 5,00,000 വരുന്ന ചെക്ക്‌ ഡാമിന്റെ നിര്‍മ്മാണം നടന്നു വരുന്നു. ഇരൂള്‍ക്കുന്ന്‌ പൊട്ടിച്ച്‌ കരിങ്കല്ലുകളെടുത്തും പാറപ്പൊടിയെടുത്തുമാണ്‌ നിര്‍മ്മാണം നടത്തുന്നത്‌. ഡാമില്‍ നിന്ന്‌ മല തുരന്ന്‌ പെന്‍സ്റ്റോക്ക്‌ കുഴല്‍വഴി ജലമെത്തിച്ച്‌ വൈദ്യുതി നിര്‍മ്മാണത്തിനുള്ള ശ്രമവുമുണ്ട്‌. കാടിനുള്ളില്‍ റോഡുണ്ടാക്കിയിട്ടുണ്ട്‌.

പുഴമലിനീകരണം

പഴു മലിനീകരണം കുറവാണ്‌. ചെക്ക്‌ഡാം നിര്‍മ്മാണത്തൊഴിലാളികള്‍ക്കുള്ള അഞ്ചോ ആറോ കക്കൂസുകള്‍ പുഴയുടെ (ജലനിരപ്പിനു) മുകളിലായി നിര്‍മ്മിച്ചിട്ടുണ്ട്‌. പ്ലാസ്റ്റ്‌ മാലിന്യങ്ങള്‍ ഇല്ല. മീന്‍ പിടുത്തമുണ്ടെങ്കിലും ചുണ്ടയിടലും കൊട്ടവെയ്‌ക്കലുമായതിനാല്‍ മലനീകരണമില്ല. പക്ഷേ ചെക്ക്‌ ഡാം നിര്‍മ്മാണത്തിനുവേണ്ട അസംസ്‌കൃത വസ്‌തുക്കള്‍

Potholes

പാറകള്‍ക്ക മുകളില്‍ കാല്‍പ്പാടുകള്‍ പോലെയോ ഉരല്‍ക്കുഴികള്‍ പോലെയോ കാണപ്പെടുന്ന കുഴികളെയാണ്‌ പോട്ട്‌ ഹോള്‍ഡ്‌ എന്നു പറയുന്നത്‌. ആഡ്യന്‍ പാറയിലും ഉരുള്‍ക്കുന്നിനുമിടയില്‍ പാറകളില്‍ ഇത്തരം നിരവധി കുഴികള്‍ കാണാം. ഇഞ്ചുകള്‍ വലിപ്പമുള്ളവയും അഞ്ചോ ആറോ അടി താഴ്‌ചയും അരമീറ്റര്‍ വ്യാസവുമുള്ള കുഴികള്‍ കാണാം. മൃദുല പാറകളില്‍ (Soft rock) ഉണ്ടാകുന്ന ചെറിയ മര്‍ദ്ദങ്‌ഹളിലൂടെ ജലമൊഴുകുമ്പോള്‍ പാറക്കഷ്‌ണങ്ങളോ കല്ലോ ഒക്കെ ചെറിയ ഡിപ്രഷനുകളില്‍ വട്ടത്തില്‍ കറങ്ങാന്‍ തുടങ്ങും. ഇങ്ങനെ മൃദുല പാറകള്‍ ഗ്രൈന്‍ഡ്‌ ചെയ്യപ്പെട്ടാണ്‌ പോട്ട്‌ ഹോള്‍ഡ്‌ ഉണ്ടാകുന്നത്‌. രാമന്റെ കാല്‍പാട്‌, ഹനുമാന്റെ കാല്‍പ്പാട്‌ എന്നു തുടങ്ങുന്ന അന്ധവിശ്വാസങ്ങള്‍ പോട്ട്‌ ഹോളുകളെ ചുറ്റിപ്പറ്റി ഇന്നും ജനങ്ങളില്‍ അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌.

മണല്‍രൂപീകരണം
റോക്ക്‌ വെതറിംഗ്‌ അഥവാ പാറപൊടിയലിലൂടെയാണല്ലോ മണല്‍ രൂപപ്പെടുന്നത്‌. ഇത്തരം കൈവഴികളിലൂടെയുള്ള ജലത്തിന്റെ ശക്തിയായ ഒഴുക്കു മുഖേനെ ഓളങ്ങളെടുത്ത്‌ പൊടിഞ്ഞുപൊടിഞ്ഞുണ്ടാകുന്ന അവക്ഷിപ്‌തമാണ്‌ നമ്മുടെ പുഴകളില്‍ ഒഴുകിയെത്തുന്ന മണല്‍. എല്ലാ പുഴകളിലും അതിരൂക്ഷമായ മണലെടുപ്പും അതിവേഗം നടന്നു കൊണ്ടിരിക്കുന്നു. മണലൂണ്ടാവാനെടുക്കുന്ന കാലദൈര്‍ഘ്യം മനസ്സിലാക്കാതെയുള്ള മണല്‍ വാരലാണ്‌ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. കാലങ്ങളായി രൂപപ്പെട്ടു വന്ന മണലും മുഴുവന്‍ നമ്മള്‍ വാരിക്കഴിഞ്ഞു. ഇനി മണലുണ്ടാവണമെങ്കില്‍ കാലങ്ങള്‍ ഇനിയും വേണം. ഈ ക്ഷമയില്ലാത്ത പുഴ മുഴുവന്‍ മണല്‍ വാരി മണ്ണു ചാലാക്കി മാറ്റുന്നതാണ്‌ പുഴയുടെ നാശത്തിന്‌ കാരണമാകുന്നത്‌. ഇനിയും മണല്‍വാരല്‍ നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ ഇതിലും രൂക്ഷമായ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ നാം നേരിടേണ്ടി വരും.

ചെക്ക്‌ ഡാമുകളുടെ ആവശ്യകതയും ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നവും

കേരളത്തിന്റെ കുത്തനെയുള്ള ഭൂപ്രകൃതി പ്രകാരം വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ പെയ്യുന്ന മഴ അറബിക്കടലിലെത്താന്‍ കുറഞ്‌ സമയം മതി. വനനശീകരണവും മണ്ണൊലിപ്പും കോണ്‍ക്രീറ്റ്‌ വത്‌ക്കരണവുമെല്ലാം മഴവെള്ളം ഭൂമിയ്‌ക്കടിയിലേക്കു കിനിഞ്ഞിറങ്ങുന്നതിന്‌ തടസ്സമായതിനാല്‍ കേരളത്തിലെ ഭൂഗര്‍ഭ ജലനിരപ്പ്‌ വര്‍ഷം തോറും കുറഞ്ഞു കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പെയ്യുന്ന മഴ മുഴുവന്‍ നിമിഷങ്ങള്‍ക്കകം അറബിക്കടലിലെത്തുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തില്‍ പുഴകളില്‍ ചെക്ക്‌ ഡാം നിര്‍മ്മാണം ആവശ്യമായി വരുന്നു. മുകളിലേക്കു ഉയര്‍ത്തിയെടുക്കാതെയുള്ള ചെക്കുഡാമുകളാണ്‌ കൂടുതല്‍ നല്ലത്‌. എന്നാല്‍ പലതും പുഴയുടെ മുകളിലാണ്‌ പടുത്തുയര്‍ത്തുന്നത്‌. മാത്രമല്ല, ഇത്തരം കൈവഴികളിലെ ചെക്ക്‌ഡാമുകള്‍ ജലത്തിന്റെ ശക്തിയായ ഒഴുക്കിനെ തടയുമെന്നതിനാല്‍ റോക്ക്‌ വെതറിംഗ്‌ പോലുള്ള സ്വാഭാവിക പ്രവര്‍ത്തനങ്ങളെ അതു ബാധിക്കില്ലേ എന്നൊരു സംശയം ഉയര്‍ന്നു വരുന്നു. അങ്ങനെയെങ്കില്‍ ഒരു ജലസ്രോതസ്സിന്റെ ഏതുവരെ ചെക്ക്‌ഡാം നിര്‍മ്മിക്കാം എന്നതിനെക്കുറിച്ച്‌ പഠനം നടത്തിയതിനു ശേഷമാണോ നമ്മുടെ ചെക്ക്‌ ഡാമുകള്‍ നിര്‍മ്മിക്കപ്പെടുന്നത്‌ എന്ന്‌ പരിശോധിക്കേണ്ടിയിരിക്കുന്നു. 

 ജലസമൃതിയെ തിരിച്ചുപിടിക്കണം...
കോഴിക്കോട്‌ -മലപ്പുറം ജില്ലകളുടെ കാര്‍ഷിക ഗാര്‍ഹിക- വ്യാവസായിക ജലം ചാലിയാറിന്റെ വകയാണ്‌. മലപ്പുറം ജില്ലയില്‍ മാത്രം പുഴക്കരയില്‍ അഞ്ച്‌ ലക്ഷത്തിലധികം പേര്‍ താമസിക്കുന്നു. വഴിക്കടവ്‌ മുതല്‍ ഫറോക്ക്‌ വരെ ചാലിയാര്‍ തീരദേശത്തെ കുടി വെള്ളത്തിന്റെ മുഖ്യസ്രോതസ്സ്‌ ചാലിയാറാണ്‌. ചന്തക്കുന്ന്‌, വണ്ടൂര്‍, ചുങ്കത്തറ, വഴിക്കടവ്‌, ഉപ്പട, എടക്കര, ചന്തക്കുന്ന്‌, ജവഹര്‍ കോളനി, എടവണ്ണ, അരീക്കോട്‌, കാവന്നൂര്‍, ഉഗ്രപുരം, ഊര്‍ങ്ങാട്ടീരി മമ്പാട്‌, കീഴുപറമ്പ്‌, വാഴക്കാട്‌ എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതികളിലൂടെ പതിനായിരകണക്കിന്‌ കണഷനുകള്‍, പൊതു ടാപ്പുകള്‍, മഞ്ചേരി മുന്‍സിപ്പാലിറ്റിയടക്കമുള്ള പ്രദേശങ്ങള്‍, കോഴിക്കോട്‌, മഞ്ചേരി, മെഡിക്കല്‍ കോളേജ്‌ എന്നിവയും ചാലിയാറിന്റെ ജീവജലത്തെയാണ്‌ ആശ്രയിക്കുന്നത്‌.
കാക്കഞ്ചേരി കില്‍ഫ്ര പാര്‍ക്കിന്‌ കുടിവെള്ളത്തിനുള്ള മുന്‍ഗണന ശ്രമം തെറ്റിച്ച്‌ കൊണ്ട്‌ വന്‍തോതില്‍ ജലമെടുക്കാന്‍ അനുവാദം നല്‍കിയപ്പോള്‍ തന്നെ ചീക്കോട്‌ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാതെ കിടക്കുകയാണ്‌.
ചാലിയാര്‍ ഇല്ലെങ്കില്‍ മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലെ ഭൂരിപക്ഷം ജനങ്ങളഅഞ ഴഎള്ളം കുടിക്കില്ല. എന്നപകൊണ്ട്‌ നഗരങ്ങളുടടെ പഞ്ചായത്തുകളുടെ വര്‍ഷാന്ത ബജറ്റില്‍ ചാലിയാര്‍ സംരക്ഷണത്തിന്‌ തുക നീക്കി വെക്കുന്നില്ല?

യുവസമിതി യാത്രയിലെ പ്രധാന നിരീക്ഷണങ്ങളിലൊന്ന്‌ പുഴയോരവാസികളുടെ പുഴയുമായി വന്നിട്ടുള്ള ബന്ധത്തില്‍ വന്ന മാറ്റമാണ്‌. പുഴ ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും അവിഭാധിയഘടകമായിരുന്ന ഒരു ജനതക്ക്‌ അന്ന്‌ സംഭവിച്ച മാറ്റം വലുതാണ്‌. കുടിക്കാനും കുളിക്കാനും അലക്കാനും ഒക്കെ പുഴയെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. പുഴ കോഴിമാാലിന്യങ്ങള്‍, അങ്ങാടിമാലിന്യങ്ങള്‍ , വീട്ടു മാലിന്യങ്ങള്‍ തള്ളാനുള്ള ഇടമായിരിക്കുന്നു. റഗുലേറ്റഡ്‌ കം ബ്രിഡ്‌ജ്‌ വന്നതോടുകൂടി പുഴയുടെ സ്വാഭാവിക ഒഴുക്കു നിലക്കുകയും മാലിന്യങ്‌ള്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു. പുഴയിലേക്ക്‌ വന്നു ചേരുന്ന ചെറിയ തോടുകള്‍ മഴക്കാലത്ത്‌ നിറഞ്ഞ്‌ പുഴയില്‍ എത്തിക്കുന്നത്‌ ഒരു വര്‍ഷം അടിഞ്ഞുകൂടിസ പ്ലാസ്റ്റിക്‌ മാലിന്യങ്ങളാണ്‌.

കവണക്കല്ല്‌ റഗുലേറ്റര്‍ കംബ്രിഡ്‌ജ്‌
ഓരുവെള്ളം കയറുന്നത്‌ തടഞ്ഞു നിര്‍ത്തി പണ്ട്‌ ഗ്രാസിം ഇന്‍ഡസ്‌ട്രീസ്‌ വ്യവസായികാവശ്യത്തിനും കുടിവെള്ള ജലസേചന പദ്ധതികള്‍, ടൂറിസം വികസനം, മത്സ്യകൃഷി എന്നിവ ലക്ഷ്യം വച്ച്‌ നിര്‍മ്മിച്ച കവണക്കല്ല്‌, റഗുലേറ്റര്‍ കംബ്രിഡ്‌ജ്‌ സൃഷ്‌ടിച്ച പരിസ്ഥിതിയാഗാതം കാര്യമായി പരിഗണനാ വിധേയമായിട്ടില്ല. നദിയുടെ സ്വാഭാവിക നീരൊഴുക്ക്‌ തടസ്സപ്പെടുകയും, പുഴ ചെളി നിറഞ്ഞ ഒഴുക്കു നിലച്ച തടാകമായി മാറി. മത്സ്യബന്ധനത്തിന്‌ വലിയ കുറവ്‌ സംഭവിച്ചു.

ചാലിയാറിന്റെ ജൈവതാളമുള്‍പ്പെടെ മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരം വരെ കവണക്കല്ല്‌ റഗുലേറ്റഡ്‌ കംബ്രിഡ്‌ജ്‌ കാരണം തടസ്സമായിട്ടുണ്ട്‌. ധാതുക്കളും ലവണങ്ങളും അടിഞ്ഞുകൂടി ചെളി നിറയുന്നതോടെ പുഴയിലെ സ്വാഭാവിക മത്സ്യസമ്പത്ത്‌ നശിച്ചു. കെട്ടിക്കിടക്കുന്ന നദീജലത്തില്‍ പ്ലാസ്റ്റിക്കും, ജൈവമാലിന്യങ്ങളും അടിഞ്ഞുകൂടി വന്‍തോതില്‍ മലിനീകരണം നേരിടുന്നു.

പുഴയോരവാസികളുടെ പുഴയുമാസുള്ള ബന്ധം കുറഞ്ഞുവരുന്നു. പുഴയുമായുള്ള ആത്മബത്തിന്റെ കുടിവെള്ളവും കുളിയും അലക്കലും കളികളുമായി

പഞ്ചായത്തുകള്‍ സബ്‌സിഡിയോടെ വീടുകളില്‍ ബയോഗ്യാസ്‌ പ്ലാന്റുകള്‍ ലഭ്യമാക്കുക. പുഴയെ മാലിന്യ നിക്ഷേപകേന്ദ്രങ്ങളാക്കി കാണുന്ന സമീപനത്തിന്‌ മാറ്റം പ്രതികരണ ശേഷിയുള്ള പുഴയോര വാസികളുടെ ജാഗരൂകമായ പ്രവര്‍ത്തനം ഉണ്ടാവണം.. ജൈവ കൃഷിക്ക്‌്‌ പ്രോത്സാഹനം നല്‍കണം.

ശരീരത്തില്‍ വൃക്ക എന്ന പോലെ മണല്‍ ഭൂമിയുടെ അരിപ്പയാണ്‌...

 
പാറപൊടിഞ്ഞാണല്ലോ മണലുണ്ടാകുന്നത്‌ ഒരു കിലോ മണലുണ്ടാവാന്‍ 100 വര്‍ഷം എടുക്കുമെന്നാണ്‌ കണക്ക്‌. അനേകായിരം വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാവുന്ന മണലാണ്‌. ഈ മണല്‍ ശേഖരം പുഴകളെ സംബന്ധിച്ച്‌ അവയുടെ മജ്ജയും മാംസവുമാണ്‌. മണലൊഴിഞ്ഞ ജലസ്രോതസ്സുകളെ ആരും നദിയെന്നോ പുഴയെന്നോ വിളിക്കാറില്ല. അവ വെറും ക്രമപ്പെടുത്തുന്ന പുഴയുടെ നീരൊഴുക്കു ക്രമപ്പെടുത്തുന്ന സ്വാഭാവിക തടയണയാണ്‌ മണല്‍ തിട്ടകള്‍.
പത്തുമുപ്പതു വര്‍ഷമായി നദിയില്‍ നിന്നുള്ള മണല്‍ കൊള്ളയില്‍ വമ്പിച്ച കുതിച്ചു ചാട്ടമാണ്‌ ഉണ്ടായിട്ടുള്ളത്‌. കേരളത്തില്‍ എല്ലാ പുഴകളിലും തന്നെ പാരിസ്ഥിതികാഘാതം കൂടാതെ വാരാവുന്ന മണലിന്റെ ശേഖരം ഇല്ലാതായിക്കഴിഞ്ഞു.ഗള്‍ഫ്‌ പഠനത്തിന്റെ ഒഴുക്കും അണുകുടുംബത്തിന്റെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും കാരണം നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ വളര്‍ച്ചയാണിതിന്‌ മുഖ്യകാരണം. പ്രതിവര്‍ഷം ആയിരംകോടി വിറ്റുവരവുള്ള മണല്‍ മേഖല അബ്‌കാരി മേഖലയോളം തന്നെ വളര്‍ന്നിരിക്കുന്നു. സ്വാഭാവികമായും കുറ്റവാളികളും സാമൂഹ്യ വിരുദ്ധ ശക്തികളും ഈ മേഖലയിലേക്ക്‌ കടന്നുകൂടിയിരിക്കുകയാണ്‌. കേരളത്തിലെ നദികളില്‍ നിന്ന്‌ വാരുന്ന മണലിന്റെ അളവ്‌ വര്‍ഷത്തില്‍ നദികളില്‍ നിന്ന്‌ വാരുന്ന മണലിന്റെ അളവിലും കൂടുതലാണ്‌. അങ്ങനെ വരുമ്പോള്‍ നദികളിലെ മണല്‍ നിര്‍വ്വഹിക്കുന്ന പാരിസ്ഥിതിക ധര്‍മ്മങ്ങള്‍ തടസ്സപ്പെടുന്നു. നദീജലത്തിന്റെ ശൂചീകരണവും പരിപാലനവുമാണ്‌ ഇതില്‍ പ്രധാനം. കരയില്‍ മണ്ണുപോലെ പ്രധാനമാണ്‌ നദികളില്‍ മണലിന്റെ സാന്നിദ്ധ്യം. അടിത്തട്ടിലെ മണല്‍ ഒരരിപ്പോലെ ജലത്തെ ശുദ്ധീകരിക്കുകയും ഒഴുക്കിന്റെ വേഗത തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്നു. ഭൂഗര്‍ഭജലത്തിന്റെ നഷ്‌ടം നികത്തുന്നതിനും ഇത്‌ കാരണമാകുന്നു.

ഇന്ത്യയിലെ ഇതര നദികളെ അപേക്ഷിച്ച്‌ കേരളത്തിലെ നദികള്‍ വളരെ ചെറുതാണ്‌. അതുകൊണ്ടുതന്നെ അതിന്മേല്‍ ഏല്‍ക്കുന്ന ആഘാതം വളരെ വേഗം നദിയുടെ നിലനില്‍പിനെ തകിടം മറിക്കുന്നു.
മണല്‍ വാലരലിലൂടെ ജൈവവൈവിധ്യത്തിനേല്‍ക്കുന്ന കനത്ത്‌ ആഘാതത്തെപ്പറ്റി അര്‍ഹിക്കുന്ന ഗൗരവത്തില്‍ നാമിനിയും മനസ്സിലാക്കിയിട്ടില്ല. ഒരു വലയിലെ കണ്ണികളെപ്പോലലെ സസ്യ-ജന്തു-സൂക്ഷ്‌മജീവികള്‍ പരസ്‌പരം ബന്ധപ്പെട്ടുകിടക്കുന്നു. ക്രമാതീതമായ മണലെടുപ്പ്‌ മത്സ്യപ്രജനനത്തിന്‌ പ്രതികൂലമായി ബാധിക്കുന്നു. കരയില്‍ ജീവിക്കുന്ന പലതരം പ്രാണികളുടേയും തുമ്പിവര്‍ഗ്ഗങ്ങളുടേയും ജീവചക്രത്തിലെ പ്രധാന ഘട്ടം നദികളിലെ ആഴം കുറഞ്ഞ സ്ഥലങ്ങളിലാണ്‌. അമിത മണല്‍ ഖനനം വഴി നദിയുടെ അടിത്തട്ട്‌ താഴാനിടയാകുന്നത്‌ ഭൂമിക്കടിയിലുള്ള ജലവിതരണത്തെ പ്രതികൂലമായി ബപാധിക്കുകയും നദിയോട്‌ അടുത്തു കിടക്കുന്ന കിണറുകളിലേയും തടാകങ്ങളിലേയും ജലനിരപ്പ്‌ താഴാനിടയാവുകയും ചെയ്യുന്നു.

അനധികൃതമണലെടുപ്പ്‌ കാരണം പുഴ മരണശയ്യയിലാണ്‌. അടിത്തട്ട്‌ താണ്‌ ചെളിക്കുണ്ട്‌ രൂപപ്പെടുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടക്ക്‌ അതിഗരുതമായ മണലൂറ്റല്‍ കാരണം പലയിടത്തും വലിയ മണ്‍തിട്ടകളും പുല്‍മേടുകളും രൂപപ്പെട്ടുതുടങ്ങി.അമിത മണല്‍ ഊറ്റലിലൂടെ പുഴയുടെ അടിത്തട്ടില്‍ ചെളിയും കളിമണ്ണും നിക്ഷേപിക്കപ്പെടുകയും ജലം ഭൂമിയിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നത്‌ തടസ്സപ്പെടുകയും ചെയ്യുന്നു. മണല്‍ വാരല്‍ മൂലം ജലനിരപ്പ്‌ താഴുന്നത്‌ സമുദ്രജലം തള്ളിക്കയറുന്നതിന്‌ ഇടയാക്കുന്നു. അടിത്തട്ടിന്റെ ഘടന മാറിമറിയുകയും അനേകം സൂക്ഷ്‌മജീവികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കൂടാതെ മണല്‍ വാരല്‍ പാലങ്ങളുടെ നിലനില്‌പിന്‌ ഭീഷണിയാവുന്നു. കരയിടിച്ചിലിന്‌ കാരണമാകുന്നു.

മണല്‍ തൊഴിലാളികളും പ്രാദേശിക ഭരണകൂടങ്ങളും യാഥാര്‍ത്ഥ്യബോധത്തോടെ മണലൂറ്റുകാര്യത്തില്‍ ചില നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറാവണം. അല്ലെങ്കില്‍ കുടിവെള്ളം മുട്ടും. മണല്‍ മാഫിയയും ഭരണകൂടവും തൊഴില്‍ദാനത്തിന്റെ മറവില്‍ പൊതുമുതല്‍ കൊള്ളയടിക്കുകയാണ്‌. എടക്കര, ചുങ്കത്തറ, നിലമ്പൂര്‍, മമ്പാട്‌, എടവണ്ണ, അരീക്കോട്‌, കീഴുപറമ്പ്‌, വാഴക്കാട്‌, രാമനാട്ടുകര, ഫറോക്ക്‌, പെരുവയല്‍, ചാത്തമംഗലം, ചാലിയാര്‍ ഒഴുകുന്ന അത്രയും പ്രദേശങ്ങളില്‍ സകല നിയന്ത്രണങ്ങളേയും കാറ്റില്‍പറത്തി മണലൂറ്റുന്നു.

വേലിതന്നെ വിളവ്‌ തിന്നുന്ന അവസ്ഥയാണ്‌. ഓരോ അംഗീകൃത കടവില്‍നിന്നും മണല്‍ നീക്കം ചെയ്യുന്ന്‌ പരിശോധിക്കാന്‍ ജനകീയ മോണിറ്ററിംഗ്‌ സമിതികള്‍ രൂപീകരിക്കണം. മണലിന്റെ ഉപയോഗം കുറച്ചുകൊണ്ടുള്ള കെട്ടിട നിര്‍മ്മാണം ഇതിനായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കണം. (മണലിനു പകരമുള്ള നിര്‍മ്മാണ വസ്‌തുക്കള്‍ക്ക്‌ രൂപം നല്‍കാനുള്ള ഗവേഷണം) ഓരോ കടവിലും ഓരോ കാലത്തും നീക്കം ചെയ്യാവുന്ന മണലിന്റെ കൃത്യമായ അളവ്‌ കണ്ടെത്തി അതാതിടങ്ങളില്‍ ബോര്‍ഡ്‌ സ്ഥാപിക്കണം
സര്‍ക്കാര്‍ അനുവാദത്തോടെ നിയമവിധേയമായി നീങ്ങാവുന്ന ഓരോ ലോഡ്‌ മണലിനും 600 രൂപ അതാത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. ആസന്ന ഭാവിയില്‍ ഒരു ദുര്‍ബല വസ്‌തുവായി മണല്‍ മാറുന്നതോടെ നിര്‍മ്മാണ മേഖലയെ വലിയതോതില്‍ ആശ്രയിച്ചിരിക്കുന്ന അസ്ഥിരമായ നമ്മുടെ വികസന പാത തകരും. അനുബന്ധ വ്യവസായ ഫേസ്‌ വനമേഖലകളിലും അതിന്റെ പ്രതിഫലനമുണ്ടാകും.

സാമാന്യം നല്ല വരുമാനം ലഭിക്കുന്ന മണല്‍ തൊഴിലാളികള്‍ ആസന്നഭാവിയില്‍ തൊഴില്‍ രഹിതര്‍ ആകുമ്പോഴുള്ള സാമൂഹ്യ പ്രതിസന്ധി നാം എങ്ങനെ തരണം ചെയ്യും ? (ചുരുങ്ങിയ സമയം കൊണ്ട്‌ കൂടുതല്‍ പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗമായി ഇത്‌ മാറിയിരിക്കിന്നു.) നമ്മുടെ വികസനത്തെ സംബന്ധിച്ച്‌ ധാരണകള്‍ മാറ്റേണ്ടിയിരിക്കുന്നു. ദുര്‍ഭലമായ വിഭവങ്ങള്‍ നിയന്ത്രിച്ചുപയോഗിക്കലാണ്‌ ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ബാധ്യത. ചുവരുണ്ടെങ്കിലെ ചിത്രമെഴുതാന്‍ പറ്റുകയുള്ളൂ. പൊന്‍മുട്ടയിടുന്ന താറാവിനോടുള്ള സമീപനമാണ്‌ പ്രകൃതി വിഭവങ്ങളോട്‌ ഇത്‌ മാറണം. ആര്‍ത്തിയുടേയും പൊങ്ങച്ചത്തിന്റെയും കൊട്ടാര സദൃശ്യമായ മാളുകളും, വീടുകളിലുമല്ല സുസ്ഥിരമായ തുല്യതയുള്ള ഒന്നാകണം വികസം. ബദല്‍ അന്വേഷണങ്ങള്‍ ഉണ്ടാകണം. നിലനില്‍ക്കുന്ന നിലനില്‍പിന്റെ സമ്പദ്‌വ്യവസ്ഥാക്കാവണം
മുന്‍ഗണന.  പുഴയുടെ അയല്‍ക്കാരാണ്‌ പുഴയുടെ സംരക്ഷകര്‍
സംരക്ഷണ രേഖ നിര്‍ദേശങ്ങള്‍


മണന്‍ക്കൊള്ള തടയാന്‍ ശക്തമായ നിയമസംവിധാനം വേണം. നിയമത്തിന്റെ പഴുതുകള്‍ അടക്കണം. എടുക്കാവുന്ന അളവില്‍ കൂടുതല്‍ മണല്‍ എടുത്താല്‍ പുഴ നശിക്കും എന്ന ശാസ്‌ത്ര സത്യം ജനങ്ങളിലേക്ക്‌ എത്തിക്കണം.

റിവര്‍ മാനേജ്‌മെന്റ്‌ഫണ്ട്‌ ഫലപ്രദമായി നദീസംരക്ഷണത്തിന്‍ ഉപയോഗപ്പെടുത്തുന്ന വിധത്തില്‍ പുനസംവിധാനം ചെയ്യണം.

വികസനപ്രവര്‍ത്തനങ്ങള്‍ നദിയുടെ നിലനില്‍പിനെ ദോശകരമായി ബാധിക്കില്ലെന്നുറപ്പു വരുത്തി നദീതടപദ്ധതി പുനക്രമീകരിക്കണം.

കോഴിക്കോട്‌ കോര്‍പ്പറേഷന്‍ , നിലമ്പൂര്‍, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, കോഴിക്കോട്‌ മലപ്പുറം ജില്ലകളിലെ പതിനേഴ്‌ ചാലിയാര്‍ തീര പഞ്ചായത്തുകള്‍ എന്നിവക്കുള്ള കുടുവെള്ളത്തിനും ജലസേചനത്തിനും വ്യവസായത്തിനും ആശ്രയിക്കുന്ന ചാലിയാറിനെ സംരക്ഷിക്കുന്നതിന്‌ ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം വലുതാണ്‌.
നദികളെ സംരക്ഷിക്കുന്ന ഏതു പദ്ധതിയായാലും നദിയിലേക്ക്‌ വെള്ളം എത്തിക്കാന്‍ സഹായിക്കുന്ന വിശാലമായ നീര്‍ത്തടങ്ങളഎ ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ ആസൂത്രണവും പരിപാലനവും വെട്ടുള്ളതാവണം.

്‌ജനകീയപങ്കാളിത്തമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ജലരേഖയായി അവസാനിക്കും.നദികളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങല്‍ , സന്നദ്ധ സംഘടനകള്‍ , പരിസ്ഥിതി സംഘടനകള്‍ , സമിതികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങല്‍ , നദീ സംരക്ഷണ സമിതികള്‍ തുടങ്ങിയ ഏജന്‍സികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അത്യാവശ്യമാണ്‌.

ചാലിയാര്‍ തീരങ്ങളിലെ ഓരോ ഹയര്‍സെക്കണ്ടറിസ്‌കൂളിലും, കോളേജുകളിലും കേന്ദ്രീകരിച്ച്‌ പുഴയംരക്ഷണ സമിതികള്‍ രൂപീകരിക്ക#ാ#ം. വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്വന്തം പ്രദേശത്തെ പുഴയെ പഠിക്കനും പുഴയുടെ സമഗ്രതയെ മനസ്സിലാക്കാലും അവസരം ഉണ്ടാവണം. എന്‍.എസ്‌.എസ്‌. ക്യാമ്പുകളുടെ പ്രധാന പ്രവര്‍ത്തനം പുഴസംരക്ഷണവുമായി ബന്ധപ്പെടുത്താം.

ചാലിയാറിനെ കുറിച്ച്‌ അതിന്റെ വിഭവങ്ങളെ കുറിച്ച്‌ കൃത്യമായ സ്ഥിതി വിവരക്കണക്കുകള്‍, ജൈവവൈവിധ്യ രജിസ്റ്റര്‍ ഉള്‍പ്പെടെ ലഭ്യമാക്കണം. ഏത്‌ സംരക്ഷണ പ്രവര്‍ത്തനവും ശാസ്‌ത്രീയമായി നടപ്പിലാക്കാന്‍ ഇതാവശ്യമാണ്‌. നദീതടത്തില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകള്‍ക്ക്‌ ഇത്തരം സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിക്കുന്നതിനായി തുക മാറ്റി വെക്കണം.

ഇപ്പോള്‍ പുഴയുടെ പല ഭാഗങ്ങളിലും നിര്‍മിച്ചിരിക്കുന്ന കരിങ്കല്‍ ഭിത്തികളും കരാറുകാരുടെ ലാഭത്തിനും സൗകര്യത്തിനും വേണ്ടി കെട്ടുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌. നദീതീരങ്ങളില്‍ പുഴവഞ്ഞി, കൈതച്ചെടികള്‍ വെച്ചുപിടിപ്പിക്കുക. ഇതിലൂടെ തൊഴിലവസരങ്ങലും സൃഷ്‌ടിക്കാം. മഴവെള്ള സംക്ഷണത്തിനും സംഭറണത്തിനുമായുള്ള മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കണം. ഭിത്തി ഇടിച്ചിലിന്‌ ഇത്‌ ഫലപ്രദമായ പ്രതിവിധിയാകുന്നില്ല.നദിയുടെ വൃഷ്‌ടി പ്രദേശത്ത്‌ സമഗ്രമായ വനവത്‌കരണം നടപ്പിലാക്കണം. നിലവിലുള്ള ജല സംഭരണികളില്‍ അടിഞ്ഞുകൂടിയ മണ്ണ്‌ നീക്കം ചെയ്യണം. നീരൊഴുക്ക്‌ ഉറപ്പ്‌ വരുത്തണം. താത്‌കാലിക ബണ്ട്‌ നിര്‍മാണം ആവശ്യമുള്ള ഘട്ടങ്ങളില്‍ മാത്രം.പുഴതീരത്തുനിന്നും പാവങ്ങള്‍ പാലായനം ചെയ്യുന്നു. മണല്‍്‌മാഫിയകളുടേയും റിയല്‍ എസ്റ്റേറ്റ്‌ ഭീമന്‍മാരുടേയും ഇടപെടലിലൂടെ അനധികൃത മണല്‍ കടത്തും പുഴകയ്യേറ്റവും രൂക്ഷമാകുന്നു. പുഴഭിത്തി ഇടിയുന്നത്‌ ഭിത്തി കെട്ടി തടയാനുള്ള സാമ്പത്തിക ശേഷി സാധാരണക്കാര്‍ക്ക്‌ ഇല്ലാത്തിനാല്‍ ്‌ പിടിച്ചുനില്‍ക്കാന്‍ ആവാതെ അവര്‍ ഭൂമി വുല്‍ക്കാന്‍ നിര്‍ബന്ധിതരാകുകയാണ്‌.


ചാലിയാറിലേക്ക്‌ ഉപരിതല ഭൂഗര്‍ഭ ജലം ഒഴുകിയെത്തുന്ന എല്ലാ പ്രദേശങ്ങളെയും ഒരു മൈഗാവാട്ടര്‍ ഷെഡായി കണ്ട്‌്‌ സമഗ്ര നദീതട വികസന സമീപനം ഉണ്ടാകണം. തൊഴിലുറപ്പ്‌ പദ്ധതി ഫണ്ടിന്റെ ലഭ്യത ഒരവസരമായി കണ്ട്‌ വ്യക്തമായ ലക്ഷ്യത്തോടെ പുഴസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താം.

ചാലിയാര്‍ സംരക്ഷണത്തിന്‌ റിവര്‍ അതോറിറ്റി രൂപീകരിക്കണം.
ഇന്ന്‌ ചാലിയാറിന്‌ ഒരുപാട്‌ അവകാശികളാണ്‌. തദ്ദേശസ്വയംങരണ സ്‌ഫാപനങ്ങള്‍., പോലീസ്‌ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, വനം വകുപ്പ്‌...ഇവക്കെല്ലാം പുഴയെ എങ്ങനെ പരമാവധി ചൂയണം ചെയ്യാം എന്നായിത്തീര്‍ന്നിരിക്കുന്നു ചിന്ത. നദിയെ സംരക്ഷിക്കാന്‍ കേവല ബോധവത്‌കരണത്തിന്‍രെ തലത്തിനപ്പുറം നേരിട്ടുള്ള ഇടപെടലാണാവശ്യം. ഇതിനായി ജില്ലാകളക്‌ടര്‍ ജനകീയ സമിതികളുടെ പ്രതിനിധികള്‍, , തദ്ദേളസ്വംഭറണസ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, വിവിധ വകുപ്പ്‌ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന റിവര്‍ അതോറിറ്റി രൂപീകരിക്കണം. പുഴസംരക്ഷണവുമായി ബന്ധപ്പെട്ട്‌ പല വകുപ്പുകളുടെ അനുവാദത്തിന്‌ കാത്തുനില്‍ക്കേണ്ടി വരുന്ന അവസ്ഥ മാറ്റണം. 


0 comments:

Post a Comment