പി.പി രാമചന്ദ്രന്റെ കവിത നമുക്ക് വന്നു പെട്ട സാംസ്‌കാരിക വിപരിണാമത്തെ ചൂണ്ടി ക്കാട്ടുന്നുണ്ട്.കേരള നവോത്ഥാനത്തിന്റെ പുനര്‍വായന ഈ വരികളിലൂടെ സാധ്യമാകുന്നുണ്ട്. നവോത്ഥാനം കേരളത്തെ ഉണര്‍ത്തിയിരുന്നു.എല്ലാത്തരം അധികാരഘടനയെയും അത് ചോദ്യം ചെയ്തിരുന്നു.നിഷേധിച്ചിരുന്നു.കുത്തകയായിട്ടുള്ള മൂലധനം പിടിച്ചെടുക്കും പോലെ ജീവിക്കാനുള്ള അധികാരം പിടിച്ചെടുക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അതാണ് പിന്നീട് അധികാരം കൊയ്യണം നാമാദ്യം അതിനു മേലാട്ടെ പൊന്നാര്യന്‍ എന്നതിലേക്ക് നമ്മെ എത്തിക്കുന്നത്.ഭൂപരിഷ്‌കരണം, കുടിക്കിടപ്പവകാശം ,വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍.നാമിന്നു നേടിയെടുത്ത എല്ലാം നവോത്ഥാനം ഉഴുതു മറിച്ച മണ്ണില്‍ നിന്നുള്ള വിളവെടുപ്പുകളായിരുന്നു .അധികാരം സാമൂഹ്യ പാരമ്പര്യങ്ങളില്‍ നിന്ന്, കുത്തകയാകി വെച്ച ആളുകളില്‍ നിന്ന് മോചിപ്പിച്ച് ജനകീയമാക്കുക എന്നത് നവോത്ഥാനം നമുക്ക് തന്ന പാഠമാണ്.ചില ജാതിയില്‍ പെട്ടവര്‍ക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നതിന് പകരം പണമുള്ളവര്‍ക്ക് വിദ്യാഭ്യാസം ഉണ്ടാകുന്ന ഇന്നത്തെ അവസ്ഥ. SEZ കളുടെയും BOT കളുടെയും വിമാനത്താവളങ്ങളുടെയും പുതിയ പരിസരത്തില്‍ നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.ജാതിക്കും മതത്തിനുമപ്പുറം നമ്മള്‍ നമ്മളാകുന്നത് എങ്ങനെയെന്ന് നമ്മെ വേരിലിറങ്ങി ഭോധ്യപ്പെടുത്തിയ നവോത്ഥാനത്തില്‍ നിന്നും ഊര്‍ജ്ജമുള്‍കൊള്ളേണ്ടത് നിലവിലെ വികസന നയങ്ങളോട് അധികാരഘടാനയോടു വിയോജിക്കുന്നവരുടെ ഉത്തരവാദിത്ത്വം തന്നെയാണ്.
ഇരുപത് വര്‍ഷത്തില്‍ ഏറെയായി കേരളത്തില്‍ നടന്നു വരുന്ന ഏറ്റവും ശക്തമായ സാമൂഹിക പ്രക്രിയ മതവത്കരനമാണ്. അതിന്റെ സ്വഭാവം വ്യക്തികളുടെ മതബോധം ശക്തിപ്പെടുന്നു എന്നതോ കൂടുതല്‍ പേര്‍ മതവിശ്വാസികളാകുന്നു എന്നതോ അല്ല. മറിച്ച് പൊതു സമൂഹത്തെ മതവത്കരണം കീഴ്‌പെടുത്തുന്നു എന്നതാണ്.ഇതിനെ എതിരിടമെങ്കില്‍ അയ്യങ്കാളി മുതല്‍ വിടി. വരെ നാരായണ ഗുരു സഹോദരന്‍ അയ്യപ്പന്‍ പണ്ഡിറ്റ് കറുപ്പന്‍ , ബ്രഹ്മാനന്ധ ശിവയോഗി.കുമാരഗുരു , ഹലീമ ബീവി , പാര്‍വതി നന്മിനിമംഗലവു മൊക്കെ ഉള്ളടങ്ങുന്ന ഒരു സാംസ്‌കാരിക ചരിത്രബോധം നമുക്ക് ഉയര്ത്തിപ്പിടിക്കാന്‍ ആവണം. നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചകളെ, കേരളത്തിന്റെ ഇടതു സാംസ്‌കാരിക ധാരയെ ശക്തിപ്പെടുത്തേണ്ടതുണ്ട്.
ഓണക്കാലമാണല്ലോ.ആഘോഷങ്ങളെല്ലാം ഇന്ന് വിപണിക്കാണ്.ഒരു കാര്ഷിക വസന്തോത്സവമോ ഓര്‍മപ്പെടുത്തല്‍ കാലമോ അല്ല ഇന്ന് ഓണം. വാങ്ങികൂട്ടലിന്റെ കാലമാണ് . നമ്മെ ഭരിക്കുന്നത് വിപണിയാണ്.പരസ്യങ്ങളാണ് . വിപണിയുടെ മതം അത്രമേല്‍ നമ്മുടെ ഇഷ്ടങ്ങളെ സംസ്‌കാരത്തെ സമയത്തെ സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. എന്തും വാങ്ങിക്കൂട്ത്തുന്ന കാലത്ത് എന്തും കച്ചവടത്തിനായി ഒരുക്കിക്കെട്ടുന്ന കാലത്ത് ഓണം നമുക്ക് ഓര്‍മ്മപ്പെടുത്തളിന്റെതാക്കി മാറ്റണം.മാറുന്ന നമ്മുടെ ശീലങ്ങളുടെയും സമീപനങ്ങളുടെയും ഫലമായി ആപത്കരമായികൊണ്ടിരിക്കുന്നു നാം ജീവിക്കുന്ന ലോകം എന്ന് ഓര്‍മപ്പെടുത്തല്‍
യുവസമിതിയുടെ ജില്ലാസങ്ങമം ഈ ഓണക്കാലത്ത് നടക്കുകയാണ്. പുതുകേരള സൃഷ്ട്ടിക്കു യുവതയുടെ നവോത്ഥാന സംഗമം.രാജ്യം അതിന്റെ നവളിബരല്‍ നയങ്ങളുമായി കണ്ണടച്ചു ചെവിയടച്ചു മുന്നോട്ടു പോകുമ്പോള്‍ ആരുടെ ആര്ക്ക് വേണ്ടിയുള്ള വികസനപ്പേക്കൂത്തുകളാണ് ഇവിടെ നടപ്പിലാക്കുന്നത് എന്നത് വ്യക്തമാണ് . ഈ വികസന പാത ഞങ്ങള്‍ക്ക് സ്വീകാര്യമല്ല.ദരിദ്ര ഭൂരിപക്ഷന്റെ ഒപ്പം നില്ക്കുന്ന മറ്റൊരു കേരളത്തെയും ലോകത്തെയും സ്വപ്നം കാണുന്ന മാനിഫെസ്‌റ്റൊ ആണ് ഞങ്ങളുടേത്.യുവതയുടെ മാനിഫെസ്‌റ്റൊ.
'അകലത്തില്‍ ഞങ്ങടെ കാടും മലയും കത്തുമ്പോള്‍
എല്ലാം എല്ലാരും കാണുന്നു
ഞങ്ങടെ ഉയിര് നീറി എറിയുമ്പോള്‍ ആരാരുമാരുമറിയുന്നില്ലല്ലോ '
(ഒറയോണ്‍ ആദിവാസി പാട്ട് )
അട്ടപ്പാടി മുതല്‍ അരിപ്പ വരെ,,ഉത്തര്‍ഘട്ടു മുതല്‍ കാതികൂടം വരെ ഉയിര് നീറിയെരിയുന്ന മണ്ണിനും മനസ്സിനും ഐക്യപ്പെട്ടു പടയൊരുക്കാം