കേരള
ശാസ്ത്രസാഹിത്യ പരിഷത്ത്
മലപ്പുറം യുവസമിതിയുടെ
നേതൃത്വത്തിൽ മെയ് 13
, 14, 15 തിയ്യതികൽ
മുണ്ടേരി മുതൽ ബേപ്പൂർ വരെ
കാട് മുതൽ കടല് വരെ വേനൽ
പുഴയാത്ര സംഘടിപ്പിച്ചു.
മലപ്പുറം
യുവസമിതി കഴിഞ്ഞ വര്ഷം
സംഘടിപ്പിച്ച ചാലിയാർ
സംരക്ഷണ കാമ്പയിന്റെ ഭാഗമായാണ്
വേനൽ പുഴയാത്ര സംഘടിപ്പിച്ചത്.
വേനൽക്കാലപുഴ
പഠനം,ഗൃഹ
സന്ദർശനങ്ങൾ,
പുഴസംരക്ഷ്ണ
സദസ്സുകൾ ,
സിനിമാ
പ്രദർശനം തുടങ്ങീ ഒട്ടേറെ
പരിപാടികൾ ഇതിന്റെ ഭാഗമായി
നടന്നു.
മൂന്നു
ഘട്ടങ്ങങ്ങളായാണ് വേനല
പ്പുഴപഠനം നടത്തിയത്.
വേനല്പുഴപഠനം
-
ശില്പശാല
മാർച്ച്
29-30
ചാലിയം
ഫോറസ്റ്റ് ഡിപ്പയില്‍ വെച്ച്
നടന്ന ശില്‍പശാലയില്‍ 30
ഓളം
ചങ്ഹാതിമാര്‍ പങ്കെടുത്തു.
പശ്ചിമഘട്ടവും
പുഴസംരക്ഷണവും എന്ന വിഷയത്തില്‍
പ്രൊഫ.
കെ.ശ്രീധരന്‍
ക്ലാസെടുത്തു.
മലപ്പുറം
ജില്ലാസെക്രട്ടറി കെ.അജിത്
കുമാര്‍ കണ്ടല്‍കാടും
തീരദേശ പരിസ്ഥിതിയും എന്ന
വിഷയത്തില്‍ സംസാരിച്ചു.
ഫോട്ടോഗ്രാഫറായ
വിജേഷ് വള്ളിക്കുന്നിന്‍റെ
നീര്‍പക്ഷികള്‍ -
സ്ലൈഢ്
പ്രദര്‍ശനവും ഉണ്ടായിരുന്നു.കടലുണ്ടി
കമ്യൂണിറ്റി റിസര്‍വ് പ്രദേശം
ക്യാമ്പംഗങ്ങള്‍ സന്ദര്‍ശിച്ചു.
ജലസംരക്ഷണം
-പ്രായോഗിക
മാര്‍ഗങ്ങള്‍,
വേനല്‍പുഴപഠനരീതി
റിസ്‍വാന്‍ അവതരിപ്പിച്ചു.
പുഴപഠനം
പുഴയുടെ
നീര്‍ത്തട ഭൂപടത്തിന്‍റെ
സഹായത്തോടെ20
-25 കി
മീ പുഴയോര പ്രദേശം -1-2
ദിവസത്തെ
പുഴയോര യാത്രയിലൂടെ പഠനവിധേയമാക്കി.
ഇങ്ങനെ
4-5
ഘട്ടങ്ങളിലായി
വേനല്‍ക്കാലപുഴ പഠനം
പൂർത്തിയാക്കി.ചാലിയാറിന്‍റെ
പ്രധാന കൊവഴികളായ പുന്നപ്പുഴ,
പാണ്ടിയാര്‍,
കാരക്കോടന്‍പുഴ,
കോട്ടപ്പുഴ,
കുതിരപ്പുഴ,
കാഞ്ഞിരപ്പുഴ
എന്നീ കൈവഴികളുടെ ഉദ്ഭവത്തിലേക്ക്
ആറ് യാത്രകള്‍ നടത്തി
ഏപ്രില്‍മാസത്തില്‍
പൂര്‍ത്തീകരിച്ചു.
തുടര്‍ന്ന്
മുണ്ടേരി മുതല്‍ ബേപ്പൂൂര്‍
വരെയുള്ള 110
കിലോ
മീറ്റര്‍ പുഴ യാത്ര-നിലമ്പൂർ,
മഞ്ചേരി
,അരീക്കോട്
,
കൊണ്ടോട്ടി
മേഖലായുവസമിതികളുടെ
നേതൃത്ത്വത്തിന്‍ ആണ് നടന്നത്.
ഒരു
പഠനയാത്രയിൽ6-10
പേർ
പങ്കെടുത്തു.
പുഴപഠനത്തില്‍
കയ്യേറ്റം,
ഭിത്തി
ഇടിച്ചിൽ,മണലെടുപ്പ്
കടവുകളുടെ സ്ഥിതി,River
bed ൽ
വന്ന മാറ്റം,
ജൈവവൈവിധ്യം-പുല്ലുകൾ
-നീര്‍
മരുത് ,ആറ്റുവഞ്ഞി
,
ഈറ്റ
,മുള,കൈത
,പക്ഷികൾ
,
മത്സ്യങ്ങള്‍,
ചെക്ക്
ഡാം,
താത്കാലിക
തടയണകള്‍ എന്നിവയുടെ ഉപയോഗം,
കക്കൂസ്
മാലിന്യങ്ങൾ ,
മാർക്കറ്റ്
മാലിന്യങ്ങൾ,
സമീപ
വീടുകളിലെ കിണര്‍ജല നിരപ്പ്,
വേനല്‍ക്കാല
പുഴകൃഷി,
പുഴ
ഉപയോഗത്തിലും ഉപജീവനത്തിലും
വന്ന മാറ്റം,
പ്രധാന
പ്രശ്നമേഖലകളിലം ജലസാന്പില്‍
പരിശോധന എന്നിവ നടന്നു.
ജലസാന്പില്‍
പരിശോധന ഐ.ആര്‍.ടി.സി.
പരിസ്ഥിതി
ലാബുമായി സഹകരിച്ചാണ് നടത്തിയത്.
ഇതോടൊപ്പം
പുഴയോര സായാഹ്നങ്ങൾ
-ജനസംവാദങ്ങൾ,
വ്യാപകമായ
പുഴയോര ഗൃഹസന്ദര്‍ശങ്ങള്‍
എന്നിവ നടത്തി.
പുഴയുടെ
ചരിത്രകാലരേഖ ഇതിന്‍റെ ഭാഗമായി
വരച്ചു തയ്യാറാക്കി.
വേനല്‍
പുഴയാത്രകൾ
മെയ്
13
ന്
എടവണ്ണയില്‍ വെച്ച്
വേനല്‍പ്പുഴയാത്രയുടെ
ഉദ്ഘാടനം മലപ്പുറം ജില്ലയിലെ
മികച്ച ബാല കര്‍ഷകനുള്ള
അവാര്‍ഡ് ലഭിച്ച സര്‍ഫാസ്
നിര്‍വഹിച്ചു.
ജലീല്‍
എടവണ്ണ,യൂണിറ്റ്
പ്രസിഡന്‍റ് അറുമുഖന്‍,
സെക്രട്ടറി
സുന്ദരന്‍,
അബ്ദുള്ളക്കുട്ടി
എടവണ്ണ,
പരിഷത്ത്
ില്ലാ സെക്രട്ടറി കെ.അജിത്കുമാര്‍
,
സജിന്‍
നിലമ്പൂര്‍ എന്നിവര്‍
സംസാരിച്ചു.
ചാലിയാര്‍
സംരക്ഷണം -
പ്രാദേശിക
ജനതയുടെ പങ്ക് എന്ന വിഷയത്തില്‍
ലിജിഷ എ.ടി.
സംസാരിച്ചു.
ഉദ്ഘാടനത്തിന്‍റെ
ഭാഗമായി ഏടവണ്ണ അങ്ങാടിയിലൂടെ
പരിസ്ഥിതി സംരക്ഷണ ജാഥ
സംഘടിപ്പിച്ചു.
നിലവിളി,
മണ്ണ്
എന്നീ ഡോക്യമെന്‍ററികള്‍
പ്രദര്‍പ്പിച്ചു.
|
അറുമുഖേത്താൻ സംസാരിക്കുന്നു |
മുണ്ടേരി
മുതൽ മമ്പാട് വരെ
മെയ്
14
15 തിയ്യതികളിലായി
മുണ്ടേരി
മുതല്‍
നിലമ്പൂര്‍ വരെ നടന്ന യാത്രയില്‍
എണ്‍പതോളം വീടുകളില്‍ സന്ദര്‍ശനം
നടത്തി.
പോത്ത്കല്ല്
കുടുംബശ്രീയുമായി സഹകരിച്ച്
നടന്ന പരിപാടിയില്‍ മുന്നൂറോളം
കുട്ടികള്‍ പങ്കെടുത്തു.
മുണ്ടരി
പഞ്ചായത്ത് വാര്‍ഡ് കൌണ്‍സില്ര
ഉവൈസ് സ്വാഗതം പറഞ്ഞു.
ശാസ്ത്ര
പരീക്ഷണങ്ങളിലൂടെ കുട്ടികള്‍ക്ക്
പരിസ്ഥിതി സംരക്ഷണ സന്ദേശം
പകര്‍ന്ന പരിപാടിക്ക് വൈഷ്ണവി,
വിഷ്ണുലാല്‍,
ലിനീഷ്
ജാസിം ,
എന്‍കെ
മണി,
സോനു
എന്നിവര്‍
നേതൃത്വം നല്‍കി.
മെയ്
14
നു
നിലമ്പൂര്‍ കോവിലകത്തുംമുറിയില്‍
വെച്ച് നടന്ന പുഴയോര സായാഹ്നം
സംവാദ സദസ്സ്
നടന്നു.
മമ്പാട്
മുതൽ അരീക്കോട് വരെ
മമ്പാട്
മുതൽ അരീക്കോട് വരെ നടന്ന
യാത്രയില്‍ നൂറ്റി
ഇരുപതോളം വീടുകളലേക്ക്
പുഴസമരക്ഷണ സന്ദേശം എത്തിച്ചു.
ഒതായിയില്‍
വെച്ച് നടന്ന പുഴ സംവാദ
സദസ്സിന് മേഖലാ സെക്രട്ടറി
മേഖലാ സെക്രട്ടറി സുധീര്‍,
സൂരജ്
,
പ്രജീഷ്
കാവനൂര്‍,
ജാഫര്‍
എം തച്ചണ്ണ,
ദീപ്തി
എന്നിവര്‍ നോതൃത്വം നല്‍കി.
15 നു
ചാത്തല്ലൂരില്‍ നടന്ന കുടുംബ
സദസ്സ് നടന്നു.
ചാത്തല്ലീര്‍
ക്വാറി സമരം നയിച്ച പ്രദേശവാസികള്‍
ഉള്‍പ്പെടെയുള്ളവര്‍
പങ്കെടുത്തു.
അരീക്കോട്
മുതൽ ബേപ്പൂർ വരെ
അരീക്കോട്
മുതൽ ബേപ്പൂർ വരെ നടന്ന
യാത്രയില്‍
മണല്‍തൊഴിലാളികള്‍,
ഉള്‍നാടന്‍
മത്സ്യബന്ദനം
ഉപജീവനമാക്കിയിരുന്നവര്‍,ചാലിയാര്‍
സംരക്ണ സമിതി പ്രവര്‍ത്തകര്‍,തോണി
കടത്തുകാര്‍ ,
കര്‍ഷകര്‍
ഒട്ടേറെ പേരുമായുള്ള
കൂടിക്കാഴ്ചകള്‍ നടത്തി.
.
വാഴക്കാട്
അബ്ദുള്‍ റഹിമാന്‍ സ്മാരക
വായനശാലയില്‍ വെച്ച് നടന്ന
പുഴസംരക്ഷണ സദസ്സിന്
റിസ്വാന്‍ ,
ഷിനോജ്,
മന്‍സൂര്‍
എന്നിവര്‍ നേതൃത്വം നല്‍കി.
ചാലിയാര്‍
സംരക്ഷണ സമിതി കണ്‍വീനര്‍
ആയ എം.പി
അബ്ദുള്ള,
കെ.എ
ശൂക്കൂര്‍ എന്നിവര്‍ സംസാരിച്ചു.
ബേപ്പൂര്്‍
നവജേതന സ്വയം സഹായ സംഘത്തിന്‍റെ
സഹകരണത്തോടെ നടന്ന സമാപന
പരിപാടിയില്‍ ഷൈജു സ്വാദതം
പറഞ്ഞു.
മല്ലിക
അദ്ധ്യക്ഷം വഹിച്ചു.
ശോണിമ
വേനല്‍പ്പുഴയാത്ര വിശദീകരണം
നടത്തി സംസാരിച്ചു..
അനിത
സുഹൈല്‍ സുഭി
പുഴ സംവാദത്തിന് നേതൃത്വം
നല്‍കി.
ചാലിയാര്‍
സംരക്ഷണ സംഗമം
ഒരു
വര്‍ഷം നീണ്ട നിന്ന പുഴ
പഠനത്തിന്‍റെ റിപ്പോര്‍ട്ട്
ജൂണ്‍ 7
നു നടക്കുന്ന
ചാലിയാര്‍ സംരക്ഷണ സംഗമത്തില്‍
അവതരിപ്പിക്കും.
യാത്രയില്‍
വിവിധ ഘട്ടങ്ങളില്‍ സഹകരിച്ച
പുഴയോരവാസികളുടെ സംഗമമായാണ്
നടക്കുക.
സംഗമത്തിന്‍റെ
മുന്നോടിയായി അന്താരാഷ്ട്ട്ര
കുടുംബകൃഷി വര്‍ഷത്തിന്‍റെ
ഭാഗമായി പുറത്തിറക്കുന്ന
പാപ്പിറസ് പത്രികയുടെ പ്രകാശനം
നടക്കും.