പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍
മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം ...
പ്രതീക്ഷകളുടെ താഴ്വര തേടിയിറങ്ങുന്ന യൌവനം
2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു. രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും....
സദാചാരം
നമീനച്ചൂടു കഴിഞ്ഞാല്‍ പിന്നെ പാഴ്മരങ്ങളുടെ ശ്മശാനത്തില്‍ ഒരിടം ഏതു മാവിനുമുണ്ട്. പൂക്കാത്ത മാവിനെപ്പോഴും അവിടെ സ്ഥാനമുണ്ട്. ഇവിടെ മരങ്ങള്‍ പൂക്കാറില്ല പൂക്കുന്ന മരം സദാചാരം വെടിയുന്നതാണേ്രത എന്നൊരു സംശയം പൂക്കുന്ന മാവുകള്‍ക്ക് ...
സൃഷ്ടിയും സ്ഥിതിയും മാത്രം.....
ദൂരദര്‍ശനിലെ ജയ്ഹനുമാനില്‍ രാമലക്ഷ്മണന്മാരും സീതയും വനവാസത്തിനു പുറപ്പെടുന്ന രംഗത്തുവെച്ചാണ് ഞാനെന്റെ ഇഷ്ടക്കാരിയെ കണ്ടെടുക്കുന്നത്. എനിക്ക് അവളുടെ പേരായിരുന്നു- ഊര്‍മ്മിള... രാമലക്ഷ്മണന്മാരും സാതയും വനവാസത്തിനു പോയി... രാവണന്‍...
വാട്‌സപ്പ്
തിരക്കുകള്‍ക്കിടയിലെങ്കിലും നഗരം പൊതുവെ ശാന്തമായിരുന്നു. സ്വപ്‌നത്തിലെന്നവണ്ണം ഊറിയചിരികളും വിങ്ങിയ കരച്ചിലുകളും പൊട്ടാതെ നില്‍ക്കുന്ന പരിഹാസങ്ങളും ഒഴുകി ഒഴുകിപ്പോകുന്നു. തിയേറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. ചുമരില്‍ പരസ്യങ്ങളും പോസ്റ്ററുകളും ഇല്ലായിരുന്നു. സമരപ്പന്തലുകളില്‍...
പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍.
സദാചാരം
മീനച്ചൂടു കഴിഞ്ഞാല്‍ പിന്നെ
പാഴ്മരങ്ങളുടെ ശ്മശാനത്തില്‍
ഒരിടം ഏതു മാവിനുമുണ്ട്.
പൂക്കാത്ത മാവിനെപ്പോഴും
അവിടെ സ്ഥാനമുണ്ട്.
ഇവിടെ മരങ്ങള്‍ പൂക്കാറില്ല
പൂക്കുന്ന മരം സദാചാരം
വെടിയുന്നതാണേ്രത എന്നൊരു സംശയം
പൂക്കുന്ന മാവുകള്‍ക്ക്
കല്ലേറു കൊള്ളും
പിശാചിനെ തേടിയെത്തും
ശാപക്കല്ലുകള്‍ പോലെ.
അടുക്കളരാഷ്ട്രീയം
ചെറിയ അചുക്കളകള്‍
അടച്ചുപൂട്ടി
വ്യായാമമുറിയാക്കുമ്പോള്‍
വലിയ അടുക്കളകള്‍
തുറന്നുകൊണ്ടേയിരുന്നു.
അപ്പോഴേക്കും
ശരീരത്തിന്റെ രാഷ്ട്രീയം
ഏറെ സങ്കീര്‍ണ്ണമായിരുന്നു.
അടുക്കളരാഷ്ട്രീയം
ശരീരരാഷ്ട്രീയത്തില്‍
ചെലുത്തിയ സ്വാധീനം
ഏറെ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍
ഒരു പ്ലീനം അത്യാവശ്യമാണ്.
- ദീപ.എം,
എം.എ സംസ്‌കാര പൈതൃകപഠനം,
മലയാളസര്‍വകലാശാല
സൃഷ്ടിയും സ്ഥിതിയും മാത്രം.....
ദൂരദര്‍ശനിലെ ജയ്ഹനുമാനില്‍ രാമലക്ഷ്മണന്മാരും സീതയും വനവാസത്തിനു പുറപ്പെടുന്ന രംഗത്തുവെച്ചാണ് ഞാനെന്റെ ഇഷ്ടക്കാരിയെ കണ്ടെടുക്കുന്നത്. എനിക്ക് അവളുടെ പേരായിരുന്നു- ഊര്‍മ്മിള...
രാമലക്ഷ്മണന്മാരും സാതയും വനവാസത്തിനു പോയി... രാവണന്‍ സാതയെ തട്ടിക്കൊണ്ടുപോയി... ഹനുമാന്‍ ലങ്ക കത്തിച്ചിട്ടുപോയി... പതിനാലു കര്‍ഷം യുദ്ധത്തില്‍ പോയി... സീത തിരിച്ചു പാതാളത്തില്‍ പോയി... അവസാനം ജയ്ഹനുമാന്‍ അവസാനിപ്പിച്ച് ധീരജ്കുമാറും പോയി.. ഊര്‍മ്മിള മാത്രം പോയില്ല, എന്റെ ചിന്തകളില്‍ നിന്ന്....
രാമന്‍ ധര്‍മ്മനിഷ്ഠനാണല്ലോ, വനവാസത്തിനു പോകുമ്പോള്‍ ഊര്‍മ്മിളയെ കൂടെക്കൂട്ടാന്‍ ലക്ഷ്മണനു തോന്നിയില്ല, രാമനു പറയാമായിരുന്നല്ലോ, സീതയ്‌ക്കൊരു കൂട്ടാകുമെന്നു കരുതിയെങ്കിലും. രാമനതു പറഞ്ഞില്ലെന്നു മനസിലാക്കിയപ്പോഴാണ് രാമന്റെ ധര്‍മ്മനിഷ്ഠയില്‍ ഞാന്‍ ആദ്യമായി സംശയിക്കുന്നത്.
രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയപ്പോള്‍ സുഗ്രീവനെയും, അതുവഴി വാനരപ്പടയേയും തന്റെ കൂടെ നിര്ത്താന്‍ രാമന്‍ ബാലിയെ ചതിച്ചു കൊന്നു. ഭര്‍തൃവിയോഗത്തില്‍ ദുഃഖവാര്‍ത്തയായ താരയോട് എല്ലാം നശ്വരമാണെന്ന പറഞ്ഞ് പ്രസംഗം നടത്തിയ രാമന്‍ സ്വന്തം കാര്യത്തിലെന്തേ അതോര്‍ത്തില്ല. സീതയെ രാവണന്‍ തട്ടിക്കൊണ്ടു പോയപ്പോള്‍ രാമനത് സ്വയം ഓര്‍ക്കാമായിരുന്നല്ലോ? രാവണനെ വധിക്കാന്‍ അംഗഭടനെ വിട്ട് മണ്ഡോദരിയെ മാനഭംഗപ്പെടുത്തിയപ്പോള്‍ ഏതു ധര്‍മ്മമാണ് പാലിക്കപ്പെട്ടത്? തെറ്റു ചെയ്യാത്തൊരു സ്ത്രീയെ-സ്വന്തം ഭാര്യയെ- അവര്‍ തെറ്റുകാരിയല്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടുകൂടി തന്റെ ഇമേജ് പോകാതിരിക്കാന്‍ തള്ളിപ്പറയുകയും കാട്ടിലുപേക്ഷിക്കുകയും ചെയ്ത രാമന്‍ എങ്ങനെയാണ് ധര്‍മ്മിഷ്ഠനായത്? വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റി നിര്‍വചിക്കപ്പെടുന്ന ഒന്നാണോ ധര്‍മ്മനിഷ്ഠ? രാവണനും ലക്ഷ്മണനും മറ്റും എന്റെ മനസില്‍ വളരെ ചെറുതായിത്തോന്നി. പിന്നീട് നാമം ചൊല്ലുമ്പോള്‍ രാമനെ ഞാന്‍ ക്രൂരമായി ഒഴിവാക്കി.
തിരസ്‌കാരം.
തിരസ്‌കരിച്ചിട്ടല്ലേയുള്ളൂ, തിരസ്‌കരിക്കപ്പെട്ട് ശീലമില്ലല്ലോ. അന്നു ഞാനൊരു സ്വപ്‌നം കണ്ടു.
കൊട്ടാര ഉദ്യാനത്തില്‍ നിന്ന് ചിത്രം വരക്കുകയായിരുന്ന ഊര്‍മ്മിള മരക്കൊമ്പിലിരുന്ന രണ്ടു കിളികളുടെ സംസാരം കേള്‍ക്കാനിടയായി. വാത്മീകി എഴുതിത്തീര്‍ത്ത രാമായണകഥ കേട്ടു വന്ന ആണ്‍കിളി പെണ്‍കിളിക്ക് പറഞ്ഞുകൊടുക്കുകയാണ്. അങ്ങനെ ലക്ഷ്മണനുമായിട്ടുള്ള വിവാഹവും അതുവഴി താന്‍ നേരിടേണ്ടിവരുന്ന നിരാസവും തിരസ്‌കാരവും മനസിലാക്കുന്ന ഊര്‍മ്മിള ലക്ഷ്മണനുമായുള്ള സ്വയംവരത്തിനായി തക്കം പാര്‍ത്തിരുന്നു. സ്വയംവരനാള്‍ ലക്ഷ്മണനെ നിരസിക്കുകയും തന്നെ സ്വതന്ത്രയായി പ്രഖ്യാപിക്കുകയും ചെയ്തു. തീരുമാനങ്ങളെടുക്കുവാനുള്ള സ്വാതന്ത്ര്യം പുരുഷനു മാത്രം കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന സമൂഹം അത്തരം നിയമങ്ങള്‍ ഭേദഗതി ചെയ്യുകയില്ലായെന്ന തീരുമാനത്തിനു മേല്‍ ഒരു സദാചാരക്കമ്മിറ്റി രൂപീകരിക്കുകയും ഊര്‍മ്മിളയെ ലക്ഷ്മണന്റെ ഭാര്യയായി പ്രഖ്യാപിക്കുകയും ചെയ്തു.
പാര്‍വ്വതി തന്നെ ദേഹത്തു തേച്ച കളഭം ശേഖരിച്ച് ഗണപതിയെ സൃഷ്ടിച്ചപോലെ ഊര്‍മ്മിളയും ഒരു സൃഷ്ടി നടത്തി. തന്റെ അപരയെ, അതിനായി അവള്‍ യുക്തിപൂര്‍വ്വം തെരെഞ്ഞെടുത്തത് പക്ഷേ, പ്ലാസ്റ്റിക്കാണ്. അതാവുമ്പോള്‍ സൃഷ്ടിക്കാം, സംഹരിക്കാന്‍ കഴിയില്ല.
അവള്‍ അപരയുടെ ചെവിയില്‍ മൂന്നു വട്ടം പേരുചൊല്ലി വിളിച്ചു. സൂപ്പര്‍ഗേള്‍.... സൂപ്പര്‍ഗേള്‍...... സൂപ്പര്‍ഗേള്‍..... പെട്ടെന്നു കണ്ണുതുറന്ന സൂപ്പര്‍ഗേള്‍ ഉറക്കെ ചിരിച്ചു. ഈരേഴഉ പതിനാലു ലോകവും അവളുടെ വായില്‍ കറങ്ങുന്നുണ്ടായിരുന്നു.
നിയോ ക്ലാസിക് വാഴക്കുല, നെല്ല്....
പ്രശസ്ത സംവിധായിക ഗീതുമോഹന്‍ദാസിന്റെ ഭര്‍ത്താവും ക്യാമറാമാനുമായ രാജീവ്രവിയെപ്പോലെ ജൈവകൃഷിയിലേക്കു മടങ്ങുന്നവര്‍ നാലാംലോകത്തിന്റെ സുന്ദരസ്വപ്‌നങ്ങളാണ്. ചെറുപ്പക്കാരും പ്രഗത്ഭരുമായവര്‍ കൃഷിയുടെ പ്രാധാന്യം തിരിച്ചറിയുന്നത് സ്വശ്രയഗ്രാമങ്ങളുടെയും സംസ്ഥാനങ്ങളുടെയും പിറവിയെക്കുറിച്ച് പ്രതീക്ഷ നല്‍കുന്നു.
നിയോകൊളോണിയലിസത്തിന്റെ ഇരകളായിക്കൊണ്ടിരിക്കുന്ന കേരളീയര്‍ ഭക്ഷ്യസുരക്ഷയെ കുറിച്ച് തിരിച്ചറിയേണ്ടിയിരിക്കുന്നു. അവശേഷിക്കുന്ന കൃഷിസ്ഥലങ്ങള്‍ നമുക്കു സംരക്ഷിക്കാനാവണം. ജൈവകൃഷിയില്‍ വിഷപ്രയോഗങ്ങളില്ലാത്തതിനാല്‍ ഉല്‍പ്പാദനം കുറവും ചിലവ് കൂടുതലുമാണ്. സ്വാഭാവികമായും ഉല്‍പ്പന്നത്തിന് വില കൂടേണ്ടിവരും. വില കൂടുമ്പോള്‍ അതു വാങ്ങാന്‍ സാധിക്കുന്നത് സമ്പന്നവര്‍ഗ്ഗത്തിന് മാത്രമാണ്. വിഷം തിന്നേണ്ടി വരിക ദരിദ്രഭൂരിപക്ഷവും. വിഷമില്ലാത്ത നേന്ത്രപ്പഴവും പച്ചക്കറഇകളും അരിയുമെല്ലാം ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. പോഷക സമ്പുഷ്ടമായ ആ ഭക്ഷ്യവിഭവങ്ങള്‍ കര്‍ഷകന്റെ മക്കള്‍ക്കുള്ളതല്ല. അവ വിദേശത്തെ സമ്പന്നര്‍ക്കു വേണ്ടിയുള്ളതാണ്.
സാമ്പത്തിക അസമത്വം ഭക്ഷണരീതിയിലും പ്രകടമാവുന്നു. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവിഭവങ്ങള്‍ സാധാരണ മാര്‍ക്കറ്റ് വിലയില്‍ ലഭ്യമാവുന്ന പൊതുസംവിധാനങ്ങള്‍ ശക്തിപ്പെടണം. ക്വാണ്ടിറ്റിമാര്‍ക്കറ്റില്‍ നിന്ന് ക്വാളിറ്റിമാര്‍ക്കറ്റിലേക്ക് മാറാന്‍ നമുക്കു കഴിയണം.
കടല്‍വിഭവങ്ങളുടെ വിപണനത്തിലും സ്വദേശീയത ഉറപ്പാക്കാന്‍ സാധിച്ചാല്‍ വിപണിയിലെ വന്‍കൊള്ള തടയാനാകും. കുടുംബത്തില്‍ മുട്ട, ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതോടെ സ്വാശ്രയഗ്രാമങ്ങള്‍ സാധ്യമാവുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യാം.
വിഷമില്ലാത്ത ഭക്ഷണം, നമ്മുടെ മക്കള്‍ക്ക്.
-ലിജിഷ.എ.ടി
പ്രതീക്ഷകളുടെ താഴ്വര തേടിയിറങ്ങുന്ന യൌവനം
2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു. രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും “ ഈ ചേറില്‍ നിന്ന് നമ്മുടെ ചോറ്”, വരൂ ഇന്ത്യയെ കാണാം”, ഒറ്റ മരം കാടല്ല” തുടങ്ങിയ കൊലായകളില്‍ വിവിധ വിഷയങ്ങളില്‍ ചരച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.ജൈവ കൃഷിയുടെ സാധ്യതകള്‍, തിളങ്ങുന്ന ഇന്ത്യയുടെ കാണാത്ത മുഖങ്ങള്‍, കാടനുഭവങ്ങള്‍ തുടങ്ങി തികച്ചും വെത്യസ്തമായ ചര്‍ച്ചകള്‍ .
സാംസ്കാരിക ചിന്തകനും, എഴുത്തുകാരനുമായ ശ്രീ. കെ.ഇ.എന്‍. സംഗമം ഉദ്ഘാടനം ചെയ്തു.അധിനിവേശവും അധികാരവും ജനാധിപത്യ പ്രക്രിയകളെ മാറ്റിതീര്‍ത്തതിന്റെ ഭാഗമായി എങ്ങനെയാണ് ഫാസിസം ആധിപത്യമുറപ്പിക്കുന്നതെന്നും അതിനെ പ്രതിരോധിക്കുന്നതില്‍ കൂട്ടായ ആലോചനകളുടെ പ്രസക്തിയെന്തെന്നും ശ്രീ. കെ.ഇ.എന്‍. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
“നാട്ടുനടത്തവും വീടറിയലും” തികച്ചും വെത്യസ്തമായ അനുഭവമായിരുന്നു. കൂട്ടുകാര്‍ പല പല ഗ്രൂപ്പുകളായി തിരിഞ്ഞു പെരുവള്ളൂര്‍ ഗ്രാമത്തിനെ അറിയുന്നതിനായി വിവിധ വീടുകള്‍ സന്ദര്‍ശിച്ചു. രസകരമായ കഥകള്‍ കേള്‍ക്കുകയും അരുവിയും ചോലയുമെല്ലാം കാണുകയും ചെയ്തു ഞങ്ങള്‍.ഗ്രാമം ഇരുട്ടി തുടങ്ങും നേരത്ത് ഞങ്ങള്‍ കൈ കൊട്ടി,കൂട്ട പാട്ട് പാടി ഗ്രാമജാഥ നടത്തി. അന്ധവിശ്വാസങ്ങള്‍ക്കും അജ്ഞതക്കുമെതിരെയുള്ള പുത്തന്‍ തലമുറയുടെ ശാസ്ത്രീയതയിലൂന്നിയ സര്‍ഗാത്മക പ്രതികരണമായിരുന്നു ഗ്രാമജാഥ. ഏറെ വയ്കാതെ ഞങ്ങള്‍ക്ക് തികച്ചും ആവേശമായി മഴയെത്തി.മഴജാഥ,ഗ്രാമജാഥ.
പെരുവള്ളുരിലെ നാടന്‍പാട്ട് കലാകാരന്മാര്‍ക്കൊപ്പമായിരുന്നു ആ സായാഹ്നം.നാട്ടുകാരെല്ലാം വന്നു ചേര്‍ന്ന് തികച്ചും ഒരു ഉത്സവ വേദിയായി മാറി യുവസന്ഗമം.രാത്രി തൃശ്ശൂരിലെ മുരളിയേട്ടന്റെ രസകരമായ ക്ലാസ്സ്, പ്രണയതിനെയും സൗഹൃദത്തിനെയും, അവയുമായി ബന്ധപ്പെട്ട നമ്മുടെ പോതുബോധങ്ങളെയും പറ്റി ചര്‍ച്ചയും അവതരണങ്ങളും.
രണ്ടാം ദിവസം “ചരിത്രത്തിലെ യുവത” എന്ന വിഷയത്തില്‍ യുവസമിതി കൂട്ടുകാരനായ വിമലും, മംഗല്‍യാനെ പറ്റി അപര്‍ണ മാര്‍കൊസും ക്ലാസുകള്‍ എടുത്തു. യുവസമിതി ഇത് വരെ നടത്തിയ വിവിധങ്ങളായ പരിപാടികളുടെ വീഡിയോ അവതരണം നടന്നു. യുവസമിതിയുടെ ഇടങ്ങള്‍ എന്ന വിഷയത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും അവതരണവും നടന്നു.പിരിഞ്ഞു പോകുന്നതിനു മുന്‍പ് എല്ലാ കൂട്ടുകാരും ചേര്‍ന്ന് പാട്ടുകള്‍ പാടി.
പഴയ തിന്മകള്‍ തീണ്ടിടാത്ത പുതിയൊരു നാടിനായി പടയൊരുക്കം തുടങ്ങാന്‍, പ്രതീക്ഷകളുടെ താഴ്വരകള്‍ കണ്ടെത്താനുള്ള തുയിലുണര്ത്താന്‍, നാട്ടു കൂട്ടത്തിന്റെ നന്മകളില്‍ നിന്നും ഒരു പുതിയ യുവത തീര്‍ച്ചയായും വരുന്നുണ്ട്.
2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു.രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും “ ഈ ചേറില്‍ നിന്ന് നമ്മുടെ ചോറ്”, വരൂ ഇന്ത്യയെ കാണാം”, ഒറ്റ മരം കാടല്ല” തുടങ്ങിയ കൊലായകളില്‍ വിവിധ വിഷയങ്ങളില്‍ ചരച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.ജൈവ കൃഷിയുടെ സാധ്യതകള്‍, തിളങ്ങുന്ന ഇന്ത്യയുടെ കാണാത്ത മുഖങ്ങള്‍, കാടനുഭവങ്ങള്‍ തുടങ്ങി തികച്ചും വെത്യസ്തമായ ചര്‍ച്ചകള്‍ .
സാംസ്കാരിക ചിന്തകനും, എഴുത്തുകാരനുമായ ശ്രീ. കെ.ഇ.എന്‍. സംഗമം ഉദ്ഘാടനം ചെയ്തു.അധിനിവേശവും അധികാരവും ജനാധിപത്യ പ്രക്രിയകളെ മാറ്റിതീര്‍ത്തതിന്റെ ഭാഗമായി എങ്ങനെയാണ് ഫാസിസം ആധിപത്യമുറപ്പിക്കുന്നതെന്നും അതിനെ പ്രതിരോധിക്കുന്നതില്‍ കൂട്ടായ ആലോചനകളുടെ പ്രസക്തിയെന്തെന്നും ശ്രീ. കെ.ഇ.എന്‍. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
“നാട്ടുനടത്തവും വീടറിയലും” തികച്ചും വെത്യസ്തമായ അനുഭവമായിരുന്നു. കൂട്ടുകാര്‍ പല പല ഗ്രൂപ്പുകളായി തിരിഞ്ഞു പെരുവള്ളൂര്‍ ഗ്രാമത്തിനെ അറിയുന്നതിനായി വിവിധ വീടുകള്‍ സന്ദര്‍ശിച്ചു. രസകരമായ കഥകള്‍ കേള്‍ക്കുകയും അരുവിയും ചോലയുമെല്ലാം കാണുകയും ചെയ്തു ഞങ്ങള്‍.ഗ്രാമം ഇരുട്ടി തുടങ്ങും നേരത്ത് ഞങ്ങള്‍ കൈ കൊട്ടി,കൂട്ട പാട്ട് പാടി ഗ്രാമജാഥ നടത്തി. അന്ധവിശ്വാസങ്ങള്‍ക്കും അജ്ഞതക്കുമെതിരെയുള്ള പുത്തന്‍ തലമുറയുടെ ശാസ്ത്രീയതയിലൂന്നിയ സര്‍ഗാത്മക പ്രതികരണമായിരുന്നു ഗ്രാമജാഥ. ഏറെ വയ്കാതെ ഞങ്ങള്‍ക്ക് തികച്ചും ആവേശമായി മഴയെത്തി.മഴജാഥ,ഗ്രാമജാഥ.
പെരുവള്ളുരിലെ നാടന്‍പാട്ട് കലാകാരന്മാര്‍ക്കൊപ്പമായിരുന്നു ആ സായാഹ്നം.നാട്ടുകാരെല്ലാം വന്നു ചേര്‍ന്ന് തികച്ചും ഒരു ഉത്സവ വേദിയായി മാറി യുവസന്ഗമം.രാത്രി തൃശ്ശൂരിലെ മുരളിയേട്ടന്റെ രസകരമായ ക്ലാസ്സ്, പ്രണയതിനെയും സൗഹൃദത്തിനെയും, അവയുമായി ബന്ധപ്പെട്ട നമ്മുടെ പോതുബോധങ്ങളെയും പറ്റി ചര്‍ച്ചയും അവതരണങ്ങളും.
രണ്ടാം ദിവസം “ചരിത്രത്തിലെ യുവത” എന്ന വിഷയത്തില്‍ യുവസമിതി കൂട്ടുകാരനായ വിമലും, മംഗല്‍യാനെ പറ്റി അപര്‍ണ മാര്‍കൊസും ക്ലാസുകള്‍ എടുത്തു. യുവസമിതി ഇത് വരെ നടത്തിയ വിവിധങ്ങളായ പരിപാടികളുടെ വീഡിയോ അവതരണം നടന്നു. യുവസമിതിയുടെ ഇടങ്ങള്‍ എന്ന വിഷയത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും അവതരണവും നടന്നു.പിരിഞ്ഞു പോകുന്നതിനു മുന്‍പ് എല്ലാ കൂട്ടുകാരും ചേര്‍ന്ന് പാട്ടുകള്‍ പാടി.
പഴയ തിന്മകള്‍ തീണ്ടിടാത്ത പുതിയൊരു നാടിനായി പടയൊരുക്കം തുടങ്ങാന്‍, പ്രതീക്ഷകളുടെ താഴ്വരകള്‍ കണ്ടെത്താനുള്ള തുയിലുണര്ത്താന്‍, നാട്ടു കൂട്ടത്തിന്റെ നന്മകളില്‍ നിന്നും ഒരു പുതിയ യുവത തീര്‍ച്ചയായും വരുന്നുണ്ട്.
വാട്‌സപ്പ്
തിരക്കുകള്‍ക്കിടയിലെങ്കിലും നഗരം പൊതുവെ ശാന്തമായിരുന്നു. സ്വപ്‌നത്തിലെന്നവണ്ണം ഊറിയചിരികളും വിങ്ങിയ കരച്ചിലുകളും പൊട്ടാതെ നില്‍ക്കുന്ന പരിഹാസങ്ങളും ഒഴുകി ഒഴുകിപ്പോകുന്നു. തിയേറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. ചുമരില്‍ പരസ്യങ്ങളും പോസ്റ്ററുകളും ഇല്ലായിരുന്നു. സമരപ്പന്തലുകളില്‍ കാക്കകളും മൈനകളും കലഹിച്ചു. കയ്യിലെ പെട്ടിയില്‍ തുറിച്ചു നോക്കി ചിരിക്കുകയും കരയുകയും കാമിക്കുകയും ചെയ്യുന്നവരെ നോക്കി കടല്‍ പരിഭവിച്ചു. ചുമരില്‍ പരസ്യമില്ല, പോസ്റ്ററില്ല.
'ആര്‍ക്കുമിപ്പോ എന്നെ കാണണ്ട. തിരയില്‍ കളിക്കണ്ട. പെട്ടീം നോക്കിയിരിപ്പല്ലേ... ഏതു സമയോം എന്റെ തണുത്ത കാറ്റുമതി...'
തീരത്ത് ഞണ്ടുകൊത്തുന്ന കാക്കകള്‍ ചിരിച്ചു. 'ഓ... പിന്നേ... എടീ കടലമ്മേ... അവര് പെട്ടീം നോക്കിയിരിക്കുവല്ല, അതില്‍ വിപ്ലവം നടത്തുവാ...'
'ഓ... നടക്കട്ടെ, നടക്കട്ടെ.'
കടല്‍ഞണ്ടു തിന്നു വയര്‍ നിറഞ്ഞ കാക്കകള്‍ നഗരത്തിന്റെ മധ്യത്തെ റെയില്‍വേ സ്‌റ്റേഷനിനടുത്തുള്ള മരത്തിലേക്കു പറന്നു തുടങ്ങി.
''എടീ കാക്കമ്മേ... ഇവന്മാര് ഇരുപത്തിനാല് മണിക്കൂറ് വിപ്ലവം നടത്തീട്ടും നാട്ടില് വല്യ മാറ്റം കാണണില്ലല്ലോ...' കാക്കപ്പന്‍ നീലക്കുയിലിന്റെ കരച്ചിലോര്‍ത്തു. നീലക്കുയില്‍ മുട്ടയിട്ട മരമടക്കം ആ കുന്ന് ലോറിയില്‍ കേറിപ്പോയി. കശാപ്പു ശാലയിലെ എല്ലുതിന്നു വയര്‍നിറഞ്ഞ നായക്കുട്ടികള്‍ കല്ലുവെട്ടു കുഴിയില്‍ വീണു തലച്ചോറു പൊട്ടിച്ചത്തു. പുറത്തു വീണ മണ്ണിനുള്ളില്‍ നിന്ന് ഒരുവിധം രക്ഷപ്പെട്ടൊരു നീര്‍ക്കോലി നഗരത്തിന്റെ ഓടയിലൂടെ നീന്തുന്നുണ്ടായിരുന്നു.
'അറബി നാട്ടില് മൂല്ലപ്പൂ വിപ്ലവമായിരുന്നല്ലോ, നമ്മുടെ ഇന്ത്യയിലും കേരളത്തിലും നടക്ക്ണ വിപ്ലവം ഏതാണാവോ?' കാക്കപ്പന്‍ നെടുവീര്‍പ്പിട്ടു.
'റോസാപ്പൂ വിപ്ലവമായിരിക്കും...'
'ദേ നോക്ക് താഴേക്ക്...'
താഴെ ഒച്ചയും വിളിയും അലറിക്കരച്ചിലും കണ്ടപ്പോള്‍ കാക്ക ദമ്പതികള്‍ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ വെള്ളം പോവാനുള്ള കുഴലിന്റെ വക്കത്തിരുന്നു.
കാര്യം വേറൊന്നുമല്ല, വാട്‌സപ്പ് ചോദിച്ച്, പലതും ചോദിച്ച് ഒരുത്തനും ഒരുത്തിയും ഓടിപ്പോയതാണ്. 'നീ പറഞ്ഞത് ശരിയാ കാക്കമ്മേ... കേരളത്തില് നടക്കണത് റോസാപ്പൂ വിപ്ലവം തന്നെയാ...'
ചീനിമരത്തിലേക്ക് ഇനിയും ദൂരമുണ്ട്്്. ടെറസില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളം കുടിച്ച്്് അവര്‍ യാത്രതുടര്‍ന്നു.
-ലിജിഷ.എ.ടി