നക്ഷത്രത്തിന്റെ പ്രേതം

ഒരു താമര തൻ സ്വർണരേണുക്കളാൽ
ജീവനൂറുന്ന മൂത്തിൽ നിന്നും
ഉൾമിഴിക്കിളിയുടെ മോചനയാത്രയിത്.
കാഞ്ചനപ്പൂവിന്റെ കറുത്ത പുൽമേട്ടിൽ
ഉൾമിഴിക്കിളിയൊന്നു പകച്ചിരുന്നു.

സ്വർഗസ്വപ്നത്തിൽ തരിയും ശൂന്യം.
മേച്ചിൽപ്പുറങ്ങൾക്കപ്പുറം പക്ഷേ,
പാല്വഴിയിലെ പഴമരങ്ങൾ
മരം, മനുഷ്യൻ, ഭൂമി, നക്ഷത്രം.
മക്ഷത്രത്തിനപ്പുറം നക്ഷത്രക്കൂട്ടങ്ങൾ
അതിനുമപ്പുറം പ്രപഞ്ച ഇടം
പ്രപഞ്ച ഇടത്തിനപ്പുറം
ഇടമില്ലയ്മ.
ഇടമില്ലായ്മക്കപ്പുറം, ഒന്നുമില്ലായ്മ.
ഒന്നുമില്ലായ്മക്കപ്പുറം?
സ്വർഗജാലകങ്ങളിൽ ഒന്നുമില്ലായ്മയുടെ
കോട മഞ്ഞിൻ മറയായിരിക്കണം.
ഉൾമിഴിക്കിളി തിരിച്ചു പറന്നു.
കറുത്ത പുൽമേടും കടന്ന്,
നീല മുത്തിലെ സ്വർഗം കണ്ടെത്തണം.
ഇല്ലായ്മയിലല്ല, ഉണ്ടായതിലാണൂ സ്വർഗം.
പറന്നു പറന്ന് വരവേ കണ്ടു,
മരിച്ച ഏതോ നക്ഷത്രത്തിന്റെ പ്രേതം
തൊടുത്ത ശരത്തിൻ മുന്നിൽ
ചൂളിയുരുളുന്ന നീല മുത്ത്
ഉണ്ടായതിലെ സ്വർഗം
തിരയാനുള്ള നേരമില്ലാത്തതിനാൽ
ഉൾമിഴിക്കിളിയേ നീയെന്തു ചെയ്യും?!

--ലിജിഷ എ.ടി

0 comments:

Post a Comment