പശ്ചിമഘട്ട പരിപാലനവും യുവസമിതിയും






പരിസ്ഥിതിയും വികസനവും പരസ്‌പര വിരുദ്ധമാണെന്ന പൊതുധാരണയില്‍ നിന്നുകൊണ്ടാണ്‌ പരിസ്ഥിതിപ്രശ്‌നങ്ങളേയും സംരക്ഷണങ്ങളേയും യുവജനങ്ങള്‍ കണ്ടുവരുന്നത്‌. മാധവഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍, ഉമ്മന്‍.വി.ഉമ്മന്‍ എന്നിങ്ങനെ പശ്ചിമഘട്ട പരിപാലനവുമായി ബന്ധപ്പെട്ട്‌ ഇറങ്ങിയ റിപ്പോര്‍ട്ടുകളെ ജനങ്ങള്‍ വിലയിരുത്തിയ രീതിയില്‍ മലയാളികളുടെ മനോഭാവംകൂടിയുണ്ടായിരുന്നു.
മലയാളം എന്ന പദത്തിനെ മല+ആഴം/ആളം എന്നിങ്ങനെ വ്യാഖ്യാനിക്കാറുണ്ട്‌്‌. മലയുടേയും ആഴത്തിന്റേയും(കടല്‍) ഇടയിലെ നാട്‌ എന്നര്‍ത്ഥത്തില്‍ കേരളത്തിന്റെ പാരിസ്ഥിതിക- സാമൂഹ്യ ഘടനയെ പശ്ചിമഘട്ട രൂപപ്പെടുത്തിയത്‌ പശ്ചിമഘട്ടമാണ്‌. പശ്ചിമഘട്ടത്തെ നശിപ്പിക്കുന്നത്‌ നമ്മുടെ നാശത്തിനു കാരണമാകും. യുവസമിതി എന്ന യുവസംഘത്തിന്‌ പശ്ചിമഘട്ട പരിപാലനത്തിനായ്‌ എന്തു ചെയ്യാനാകുമെന്ന്‌ നാം ആലോചിക്കണം.
ആര്‍ത്തിയാണ്‌ ഇന്നത്തെ കാലത്ത്‌ നമ്മുടെ ആവശ്യങ്ങളെ നിര്‍ണയിക്കുന്നത്‌. ആവശ്യങ്ങള്‍ നിര്‍ണയിക്കുന്നത്‌ കമ്പോളവും കമ്പോളത്തിന്റെ ദല്ലാളരുമാണ്‌. അവരവരുടെ ആവശ്യങ്ങളെ നിര്‍ണയിക്കാനും സാമൂഹ്യബോധത്തോടെ അതിനെ വിനിയോഗിക്കാനും നമുക്കാകണം.
കേരളത്തിലെ തൊഴിലില്ലായ്‌മയെ മൂടിവെക്കുന്നതില്‍ മണല്‍വാരലും ക്വാറികളും ഖനനവും ആണ്‌. പ്രകൃതിവിഭവചൂഷണത്തിലൂടെ വളര്‍ന്നു പന്തലിച്ച നിര്‍മ്മാണ മേഖലയും ഭൂമിക്കച്ചവടവും നമ്മുടെ അസ്ഥിരമായ വികസനപാതരീതിയുടെ പ്രാധാനകാരണങ്ങളാണ്‌. പ്രകൃതിവിഭവചൂഷണത്തില്‍ നിന്നു നമ്മുടെ സമപ്രായക്കാരെയെങ്കിലും വിലക്കാന്‍ നമുക്കാവണമെങ്കില്‍ കേരളത്തിലെ ഉല്‍പ്പാദനമേഖലയെ സജീവമാക്കാന്‍ സാധിക്കണം. ജോലിയെ വെറുമൊരു പ്രൊഫഷനും പണസമ്പാദന മാര്‍ഗവുമായി മാത്രം കാണാതെ അതിന്റെ . ആസ്‌ട്രേലിയയില്‍ ഖനനം ശാസ്‌ത്രീയമായിപഠിക്കാന്‍ കോഴ്‌സുണ്ട്‌്‌. നമുക്കും ആ രീതി അവലംബിക്കാം. അതായത്‌, പ്രകൃതിവിഭവങ്ങളുടെ ഉപയോഗം, ക്രയവിക്രയം, പുനസ്ഥാപിക്കാനുള്ള ശേഷി എന്നിവയിലെല്ലാം നാം അറിവുള്ളവരാകണം.
അടുത്ത പ്രദേശത്തുള്ള ജലാശയങ്ങളെ കുറിച്ച്‌ പഠിക്കുന്നതും തദ്ദേശീയതലത്തില്‍ സംരക്ഷണപരിപാടികള്‍ ആലോചിക്കുകയും ചെയ്യുന്നത്‌ യുവസമിതി പ്രവര്‍ത്തനങ്ങളളില്‍ പ്രധാനപ്പെട്ട ഒന്നാകണം. അതിനാല്‍ ഗ്രാമപഞ്ചായത്ത്‌, കുടുംബശ്രീ, തൊഴിലുറപ്പുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംരക്ഷണപദ്ധതികള്‍ നടപ്പിലാക്കാന്‍ നമുക്കു സാധിക്കും. ചാലിയാര്‍ സമരത്തില്‍ പ്രദേശത്തുകാരുടെ ഐക്യമാണ്‌ ഗ്വാളിയോര്‍ ഫാക്ടറി നിര്‍ത്തിപ്പോകാന്‍ കാരണമെന്ന്‌ നാം ഓര്‍ക്കണം.
അതുപോലെ കുഞ്ഞുകാടുകളാണ്‌ ഓരോ കാവും. തൊടിയില്‍ ഒരു കാവുണ്ടാവാന്‍ അനുവദിക്കുന്നതും പശ്ചിമഘട്ടസംരക്ഷണത്തിന്റെ മറ്റൊരു തലമാണെന്ന്‌ നാം തിരിച്ചറിയണം. 2014 അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷമാണ്‌. കൂട്ടമായോ ഒറ്റക്കോ വീട്ടില്‍ പച്ചക്കറികൃഷി തുടങ്ങാം. മഞ്ഞള്‍, കൂവരക്‌ തുടങ്ങിയ ഔഷധമൂല്യമുള്ള ചെടികള്‍ക്ക്‌ വിദേശവിപണികളില്‍ വന്‍സാധ്യതയുണ്ട്‌്‌. ഒരു കിലോ കൂവരപൊടിക്ക്‌ 800 രൂപയോളം ലഭിക്കുന്നുണ്ട്‌. സ്വയം പര്യാപ്‌തരായ ജനാധിപത്യ കുടുംബമാതൃകകള്‍ നമുക്കുണ്ടാവണം. ചക്ക, മാങ്ങ തുടങ്ങിയ പഴങ്ങള്‍കൊണ്ട്‌#3381;്യത്യസ്‌തമായ വിഭവങ്ങള്‍ ഒരുക്കാനും സാമ്പത്തികനേട്ടം കൈവരിക്കാനുമാകും എന്നതിന്‌ നിരവധി കുടില്‍ വ്യവസായങ്ങള്‍ സജീവമായിത്തുടങ്ങി.

ജനങ്ങളുടെ ആരോഗ്യം, ഭക്ഷണം, വെള്ളം, അഭയം എന്നീ അടിസ്ഥാനഘടകങ്ങളുടെ ഗുണം മെച്ചപ്പെടുത്താനുതകുംവണ്ണം സാങ്കേതികവിദ്യകളും വികസനസങ്കല്‍പ്പങ്ങളും നാം മാറ്റേണ്ടതുണ്ട്‌്‌. ശാസ്‌ത്രം പഠിച്ചിറങ്ങുന്ന നമ്മുടെ തലമുറയുടെ ബുദ്ധിയും ആരോഗ്യവും നമ്മുടെ നാടിനുകൂടി അവകാശപ്പെട്ടതാണ്‌.
അനധികൃതമായുള്ള പാറക്വാറികള്‍ പരിസ്ഥിതിയില്‍ വലിയ മാറ്റമുണ്ടാക്കിക്കഴിഞ്ഞു. പക്ഷേ അവയില്‍ പലതും നമുക്ക്‌ മത്സ്യകുളങ്ങളാക്കി മാറ്റിയോ, ജലസേചനപദ്ധതികള്‍ ആവിഷ്‌കരിച്ചോ ഉപയോഗപ്രദമാക്കി പുതിയ പരിസ്ഥിതിയുണ്ടാക്കാം. പ്രകൃതിവിഭവങ്ങള്‍ പരിമിതമായ അളവില്‍ ഉപയോഗിച്ച്‌ വീടുണ്ടാക്കുന്നതിനെക്കുറിച്ച്‌ പരിശീലനക്ലാസുകള്‍ സംഘടിപ്പിക്കാന്‍ നമുക്കു കഴിയണം.
നമുക്കു നമ്മുടെ മക്കള്‍ക്കവരുടെ മക്കള്‍ക്ക്‌ ശുദ്ധജലം കുടിക്കാന്‍, ശുദ്ധവായു ശ്വസിക്കാന്‍, മണ്ണില്‍ വേരൂന്നാന്‍ പശ്ചിമഘട്ടപരിപാലനത്തിന്റെ പ്രാധാന്യം നാം തിരിച്ചറിയണം.

ലിജിഷ.എ.ടി

0 comments:

Post a Comment