കണ്ടവരുണ്ടോ, കൊണ്ടുതരാമോ
തോട്ടിൻവക്കിലെ പൂകൈതപ്പൂ.
കഥയിലും കവിതയിലും മുടങ്ങാതെ പൂത്ത്,
നായികമാർക്കൊക്കെ
ഒടുക്കത്തെ ഗന്ധം കൊടുത്ത്
നായക്ന്മാരെയൊക്കെ ഭ്രാന്തെടുപ്പിച്ച പൂവ്!
തോട്ടുവക്കുകളും തോട്ടുവരമ്പുകളും
എമർജ് ചെയ്യുന്നതിനിടയിൽ
വംശനാശം വന്നുവെന്നു ഞാൻ കരുതുന്ന
പൂകൈതപ്പൂവ്!
തോടുകണ്ടാൽ നിൽക്കണം.
കൈതക്കാടു കണ്ടാൽ നോക്കണം.
പൂവുണ്ടേൽ പറിക്കണം.
atlijisha@gmail.com-ൽ
അറിയിക്കാൻ മനസുണ്ടാവണം.
1 comments:
കൈതപ്പൂ കണ്ടു..എങ്ങെനെയാ കുറേ g mail ലൂടെ കൊണ്ട് തരിക.
പാലക്കാട് പല്ലശ്ശന യിലെ ഞങ്ങടെ ഗ്രാമത്തിലേക്ക് വരൂ..
Post a Comment