പണ്ടുപണ്ട്
കുഞ്ഞുഷിമ്മീസിട്ട് ചില്ലറയും കൊണ്ട്
മിഠായിക്കുപ്പികൾ തേടി അങ്ങാടി തെണ്ടിയ കാലത്ത്
കണ്ടിരുന്നു നിറയെ...
അടക്കയോളം വലുപ്പത്തിൽ,
മിനുത്ത തൂവൾപ്പക്ഷികൾ,
തെണ്ടി നടപ്പ് ഷോപ്പിംഗായപ്പോൾ
തേടിയിരുന്നു അവയെ...
ചിലയ്ക്കുന്ന യന്ത്രക്കുരുവികൾ
കയ്യടക്കിയ ഷോപ്പിംഗ് മാളുകളുടെ
മിനുത്ത ഭിത്തിയിൽ ചിന്തകൾ
ചിതറിത്തെറിക്കുന്നു.!
ചോന്ന ബുക്കിലൊരു
കുഞ്ഞു കോളത്തിൽ
വംശനാശം വന്നവയായ്
എന്റെ അങ്ങാടിക്കുരുവികൾ
സ്റ്റഫ് ചെയ്യപ്പെടുന്ന കാലത്ത്
അവയെ സ്നേഹിച്ച ഹൃദയം ഞാൻ
ഫോർമാലിനിൽ സൂക്ഷിക്കുകയാണ്.
-ലിജിഷ. എ.ടി
4 comments:
നന്നായിരിക്കുന്നു
കവിത എനിക്കിഷ്ടമായി... അങ്ങാടിക്കുരുവികളെ കാണാതായത് എന്തുകൊണ്ടാ?
മൊബൈൽ ടവറുകളിലെ റേഡിയേഷനും, പഴയ ഓടുകെട്ടിടങ്ങൾ പൊളിച്ച് ടെറസിട്ടതാക്കിയതിനാലുമാണ് അങ്ങാടിക്കുരുവികൾ അപ്രതക്ഷ്യമാവാൻ കാരണം
നന്നായിരിക്കുന്നു
Post a Comment