ഇവൾ/ഇവൻ എന്റെ സുഹൃത്താണ് എന്ന് പറയാൻ സാധ്യമാകാത്ത നിലയിൽ ആൺ-പെൺ സൗഹൃദത്തിന്റെ അതിർത്തി കൃത്യമായി നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. അങ്ങനെയാണ് സൗഹൃദത്തിന് പെങ്ങൾ പോലെ (കൂടപ്പിറപ്പ്), കുടുംബത്തിലെ ആരോ ഒരാൾപോലെ തുടങ്ങിയ 'പദവി'കൾ നൽകുന്നത്.
ഒരു ജനാധിപത്യ ഇടത്തെ അംഗീകരിക്കാതിരിക്കനുള്ള തന്ത്രമാണ് ഇത്. ആണും പെണ്ണും ഇടകലരുന്നതിനെ മതം, അധികാരം എന്നിവ ഭയക്കുന്നുണ്ട്. കുടുംബമെന്ന അധികാര പ്രയോഗത്തിനകത്തേക്ക് ഓരോ സൗഹൃദവും പറിച്ചു നടേണ്ടത് വ്യവസ്ഥയുടെ ആവശ്യമാണ്. കുടുംബമെന്ന സ്ഥാപനത്തെ തൊടാതെയും ഒരു പോറലുമേൽക്കാതെയും നടത്തുന്ന ഇത്തരം ശ്രമങ്ങൾ പുരുഷാധിപത്യ വ്യവസ്ഥയെ ദൃഢീകരിക്കാനുള്ളതായി വേണം കാണാൻ.
ലോകത്തിന്റെ ഗതിയെ മാറ്റിമറിച്ച വിപ്ലവങ്ങളുടെയെല്ലാം ആണിക്കല്ല് കൂട്ടായ്മകാളാണ്. കൂട്ടംകൂടാൻ അനുവധിക്കാതിരിക്കുകയെന്നത് അധികാരം അവളുടെ മേൽ നടത്തുന്ന മർദ്ദനമാണ്. ചോദ്യങ്ങളേ എല്ലായ്പോഴും അധികാരം ഭയപ്പെട്ടിരുന്നു. ചോദ്യങ്ങളുടെ വേരറുത്താണ് 'ജനാധിപത്യത്തിന്റെ' ഈ വസന്തകാലത്തും സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങൾ നഷ്ടമാകുന്നത്.
ആണിനും പെണ്ണിനും ഒരുമിച്ച് യാത്രചെയ്യാനാവാത്ത സാദാചാര ഭീമന്മാരുടെ ഈ വല്ലാത്ത കാലത്ത് ലിംഗസമത്വത്തിന്റെ രാഷ്ട്രീയം ഉറക്കെ പറയേണ്ടതും ചെയ്യേണ്ടതുമാണ്
വ്യവസ്ഥകൾക്കെതിരായ പുതിയ പാട്ടുകളുമായി...
കിനാവുപോലെ ഒരു കാലം വരുന്നുണ്ട്...
0 comments:
Post a Comment