നദീതട സംരക്ഷണം - നിയമങ്ങളിലൂടെ



ഇന്ത്യന്‍ ഭരണഘടനയുടെ 48A, SIA (G) വകുപ്പുകളനുസരിച്ച്‌ നദീസംരക്ഷണം സര്‍ക്കാരിന്റെ അനിവാര്യ ചുമതലയില്‍ പെടുന്നു. പഞ്ചായത്ത്‌ രാജ്‌ ആഗ്‌ട്‌ 218 പ്രകാരം ജലസ്രോതസ്സുകളുടെ സംരക്ഷണം ഗ്രാമപഞ്ചായത്തിന്റെ ബാധ്യതയാണ്‌. നദികളുടെ സംരക്ഷണാര്‍ത്ഥം 2002 ഏപ്രില്‍ 27 മുതല്‍ പ്രാബല്യത്തില്‍ വന്ന നദീതട സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണ നിയമവും നിയന്ത്രിച്ചു മണല്‍ വാരുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു.

നദികളുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യൂ, പോലീസ്‌, ഇറിഗേഷന്‍, പൊതുമരാമത്ത്‌, മൈനിംഗ്‌ & ജിയോളജി, തൊഴില്‍ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും രണ്ട്‌ നദീതോ സംക്ഷണ പ്രവര്‍ത്തകരുമടങ്ങുന്ന ജില്ലാ വിദഗ്‌ധസമിതി നിയമപ്രകാരം രൂപീകരിച്ചിരിക്കുന്നു. ജില്ലാകളക്‌ടര്‍ ചെയര്‍മാനായ വിദഗ്‌ധസമതിതി മൂന്നുമാസത്തിലൊരിക്കല്‍ കൂടണം.

നദീ തീരത്തുള്ള പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും മണല്‍വാരല്‍ നയന്ത്രണം നടപ്പാക്കുന്നതിന്‌ കടവ്‌ കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും മാസത്തിലൊരിക്കല്‍ വിളിച്ചു ചേര്‍ക്കണമെന്നും വ്യവസ്ഥയുണ്ട്‌. പഞ്ചായത്ത്‌/മുന്‍സി ചെയര്‍മാന്‍, ചെയര്‍മാനും എഞ്ചിനീയര്‍മാരും, ലേബര്‍ ഓഫീസര്‍, വാര്‍ഡ്‌ മെമ്പര്‍ രണ്ട്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ അംഗങ്ങളുമാണ്‌.

നദീതീര ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്‌ നിര്‍ദ്ദേശങ്ങള്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. നദീസംരക്ഷണ ഫണ്ട്‌ രൂപികരിക്കുന്നതിനും മണല്‍ വാരുന്നതിന്‌ റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന ഫണ്ടിന്റെ 50 ശതമാനവും നിയമ വ്യവസ്ഥയില്‍ ശിക്ഷിക്കപ്പെട്ടു കിടക്കുന്ന പിഴ തുകയും നദീ സംരക്ഷണ ഫണ്ടില്‍ ചേര്‍ക്കും.

നിര്‍മ്മിതികളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മണല്‍ വാരാന്‍ പാടില്ല. മണല്‍ വഹാനം നദീതീരത്തു നിന്നും 25 മീറ്റര്‍ അകലെ മാത്രമേ പാര്‍ക്ക്‌ ചെയ്യാന്‍ പാടുള്ളൂ.

മണല്‍ വാരലിന്‌ കൊല്ലി വലയോ പോള്‍സ്‌കുപ്പിംങ്ങോ മറ്റു യന്ത്രവത്‌കൃത രീതിയോ ഉപയോഗിക്കാന്‍ പാടില്ല.

ഉപ്പുവെള്ളം നദീജലത്തില്‍ കലരുവാന്‍ സാധ്യതയുള്ളിടത്ത്‌ മണല്‍ വാരല്‍ നടത്തുവാന്‍ പാടില്ല. അടിത്തട്ടില്‍ നിന്ന്‌ മാത്രമേ വാരാന്‍ പാടുള്ളൂ. നദീതീരത്തു നിന്നും 10 മീറ്ററിനുള്ളില്‍ യാതൊരു മണല്‍ വാരല്‍ പ്രവര്‍ത്തനവും പാടില്ല.

1 comments:

പ്രശ്നങ്ങള്‍ക്ക് കാരണം "നിയമക്കുറവ്" ആണെന്ന് ഈ ലേഖനം വായിക്കുന്ന ആരും പറയില്ല. അപ്പോള്‍ പിന്നെന്താ പ്രശ്നം? അതെ,നിയമലംഘകനും അയാളുടെ വാലാട്ടിയായ രാഷ്ട്രീയ - ഉദ്യോഗസ്ഥ പ്രതിനിധിയും ചോദിക്കുന്നതും ഇത് തന്നെ_ നിങ്ങള്‍ക്കെന്താ പ്രശ്നം? ആ ചോദ്യത്തോടെ പ്രശ്നം തീര്‍ക്കുന്നതു എങ്ങനെയെന്നു അവര്‍ക്കറിയാം, നമുക്ക് നിയമം അറിയാമെങ്കില്‍ അവര്‍ക്കതിന്റെ പഴുതുകള്‍ ഉണ്ടാക്കാന്‍ നന്നായി അറിയാം...എനിക്ക് ചെയ്യാവുന്നത് ഈ ലേഖനം പ്രചരിപ്പിക്കലാണ്.അതാകാം.

Post a Comment