പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍

മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം ...

പ്രതീക്ഷകളുടെ താഴ്വര തേടിയിറങ്ങുന്ന യൌവനം

2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു. രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും....

സദാചാരം

നമീനച്ചൂടു കഴിഞ്ഞാല്‍ പിന്നെ പാഴ്മരങ്ങളുടെ ശ്മശാനത്തില്‍ ഒരിടം ഏതു മാവിനുമുണ്ട്. പൂക്കാത്ത മാവിനെപ്പോഴും അവിടെ സ്ഥാനമുണ്ട്. ഇവിടെ മരങ്ങള്‍ പൂക്കാറില്ല പൂക്കുന്ന മരം സദാചാരം വെടിയുന്നതാണേ്രത എന്നൊരു സംശയം പൂക്കുന്ന മാവുകള്‍ക്ക് ...

സൃഷ്ടിയും സ്ഥിതിയും മാത്രം.....

ദൂരദര്‍ശനിലെ ജയ്ഹനുമാനില്‍ രാമലക്ഷ്മണന്മാരും സീതയും വനവാസത്തിനു പുറപ്പെടുന്ന രംഗത്തുവെച്ചാണ് ഞാനെന്റെ ഇഷ്ടക്കാരിയെ കണ്ടെടുക്കുന്നത്. എനിക്ക് അവളുടെ പേരായിരുന്നു- ഊര്‍മ്മിള... രാമലക്ഷ്മണന്മാരും സാതയും വനവാസത്തിനു പോയി... രാവണന്‍...

വാട്‌സപ്പ്

തിരക്കുകള്‍ക്കിടയിലെങ്കിലും നഗരം പൊതുവെ ശാന്തമായിരുന്നു. സ്വപ്‌നത്തിലെന്നവണ്ണം ഊറിയചിരികളും വിങ്ങിയ കരച്ചിലുകളും പൊട്ടാതെ നില്‍ക്കുന്ന പരിഹാസങ്ങളും ഒഴുകി ഒഴുകിപ്പോകുന്നു. തിയേറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. ചുമരില്‍ പരസ്യങ്ങളും പോസ്റ്ററുകളും ഇല്ലായിരുന്നു. സമരപ്പന്തലുകളില്‍...

വി.ടി. അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ; ടി.വി അരങ്ങില്‍ നിന്നും അടുക്കളയിലേക്ക്



പി.പി രാമചന്ദ്രന്റെ കവിത നമുക്ക് വന്നു പെട്ട സാംസ്‌കാരിക വിപരിണാമത്തെ ചൂണ്ടി ക്കാട്ടുന്നുണ്ട്.കേരള നവോത്ഥാനത്തിന്റെ പുനര്‍വായന ഈ വരികളിലൂടെ സാധ്യമാകുന്നുണ്ട്. നവോത്ഥാനം കേരളത്തെ ഉണര്‍ത്തിയിരുന്നു.എല്ലാത്തരം അധികാരഘടനയെയും അത് ചോദ്യം ചെയ്തിരുന്നു.നിഷേധിച്ചിരുന്നു.കുത്തകയായിട്ടുള്ള മൂലധനം പിടിച്ചെടുക്കും പോലെ ജീവിക്കാനുള്ള അധികാരം പിടിച്ചെടുക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അതാണ് പിന്നീട് അധികാരം കൊയ്യണം നാമാദ്യം  അതിനു മേലാട്ടെ പൊന്നാര്യന്‍ എന്നതിലേക്ക് നമ്മെ എത്തിക്കുന്നത്.ഭൂപരിഷ്‌കരണം, കുടിക്കിടപ്പവകാശം ,വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍.നാമിന്നു നേടിയെടുത്ത എല്ലാം നവോത്ഥാനം ഉഴുതു മറിച്ച മണ്ണില്‍ നിന്നുള്ള വിളവെടുപ്പുകളായിരുന്നു .അധികാരം സാമൂഹ്യ പാരമ്പര്യങ്ങളില്‍ നിന്ന്, കുത്തകയാകി വെച്ച ആളുകളില്‍ നിന്ന് മോചിപ്പിച്ച് ജനകീയമാക്കുക എന്നത് നവോത്ഥാനം നമുക്ക് തന്ന പാഠമാണ്.ചില ജാതിയില്‍ പെട്ടവര്‍ക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നതിന് പകരം പണമുള്ളവര്‍ക്ക് വിദ്യാഭ്യാസം ഉണ്ടാകുന്ന ഇന്നത്തെ അവസ്ഥ. SEZ കളുടെയും BOT  കളുടെയും വിമാനത്താവളങ്ങളുടെയും പുതിയ പരിസരത്തില്‍ നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.ജാതിക്കും മതത്തിനുമപ്പുറം നമ്മള്‍ നമ്മളാകുന്നത് എങ്ങനെയെന്ന് നമ്മെ വേരിലിറങ്ങി ഭോധ്യപ്പെടുത്തിയ നവോത്ഥാനത്തില്‍ നിന്നും ഊര്‍ജ്ജമുള്‍കൊള്ളേണ്ടത് നിലവിലെ വികസന നയങ്ങളോട് അധികാരഘടാനയോടു വിയോജിക്കുന്നവരുടെ ഉത്തരവാദിത്ത്വം തന്നെയാണ്.



ഇരുപത് വര്‍ഷത്തില്‍ ഏറെയായി കേരളത്തില്‍ നടന്നു വരുന്ന ഏറ്റവും ശക്തമായ സാമൂഹിക പ്രക്രിയ മതവത്കരനമാണ്. അതിന്റെ സ്വഭാവം വ്യക്തികളുടെ മതബോധം ശക്തിപ്പെടുന്നു എന്നതോ കൂടുതല്‍ പേര്‍ മതവിശ്വാസികളാകുന്നു എന്നതോ അല്ല. മറിച്ച് പൊതു സമൂഹത്തെ മതവത്കരണം കീഴ്‌പെടുത്തുന്നു എന്നതാണ്.ഇതിനെ എതിരിടമെങ്കില്‍ അയ്യങ്കാളി മുതല്‍ വിടി. വരെ നാരായണ ഗുരു സഹോദരന്‍  അയ്യപ്പന്‍ പണ്ഡിറ്റ് കറുപ്പന്‍ , ബ്രഹ്മാനന്ധ ശിവയോഗി.കുമാരഗുരു , ഹലീമ ബീവി , പാര്‍വതി നന്മിനിമംഗലവു മൊക്കെ ഉള്ളടങ്ങുന്ന ഒരു സാംസ്‌കാരിക ചരിത്രബോധം നമുക്ക്  ഉയര്ത്തിപ്പിടിക്കാന്‍ ആവണം. നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചകളെ, കേരളത്തിന്റെ ഇടതു  സാംസ്‌കാരിക ധാരയെ ശക്തിപ്പെടുത്തേണ്ടതുണ്ട്.


ഓണക്കാലമാണല്ലോ.ആഘോഷങ്ങളെല്ലാം ഇന്ന് വിപണിക്കാണ്.ഒരു കാര്ഷിക വസന്തോത്സവമോ ഓര്‍മപ്പെടുത്തല്‍ കാലമോ അല്ല ഇന്ന് ഓണം. വാങ്ങികൂട്ടലിന്റെ കാലമാണ് . നമ്മെ ഭരിക്കുന്നത് വിപണിയാണ്.പരസ്യങ്ങളാണ് . വിപണിയുടെ മതം അത്രമേല്‍ നമ്മുടെ ഇഷ്ടങ്ങളെ സംസ്‌കാരത്തെ സമയത്തെ സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. എന്തും വാങ്ങിക്കൂട്ത്തുന്ന കാലത്ത് എന്തും കച്ചവടത്തിനായി ഒരുക്കിക്കെട്ടുന്ന കാലത്ത് ഓണം നമുക്ക് ഓര്‍മ്മപ്പെടുത്തളിന്റെതാക്കി മാറ്റണം.മാറുന്ന നമ്മുടെ ശീലങ്ങളുടെയും സമീപനങ്ങളുടെയും ഫലമായി ആപത്കരമായികൊണ്ടിരിക്കുന്നു നാം ജീവിക്കുന്ന ലോകം എന്ന് ഓര്‍മപ്പെടുത്തല്‍

യുവസമിതിയുടെ ജില്ലാസങ്ങമം ഈ ഓണക്കാലത്ത് നടക്കുകയാണ്. പുതുകേരള സൃഷ്ട്ടിക്കു യുവതയുടെ നവോത്ഥാന സംഗമം.രാജ്യം അതിന്റെ നവളിബരല്‍ നയങ്ങളുമായി കണ്ണടച്ചു ചെവിയടച്ചു  മുന്നോട്ടു പോകുമ്പോള്‍ ആരുടെ ആര്ക്ക് വേണ്ടിയുള്ള വികസനപ്പേക്കൂത്തുകളാണ്   ഇവിടെ നടപ്പിലാക്കുന്നത് എന്നത് വ്യക്തമാണ് . ഈ വികസന പാത ഞങ്ങള്‍ക്ക് സ്വീകാര്യമല്ല.ദരിദ്ര ഭൂരിപക്ഷന്റെ ഒപ്പം നില്ക്കുന്ന മറ്റൊരു കേരളത്തെയും ലോകത്തെയും സ്വപ്നം കാണുന്ന മാനിഫെസ്‌റ്റൊ ആണ് ഞങ്ങളുടേത്.യുവതയുടെ മാനിഫെസ്‌റ്റൊ.


'അകലത്തില്‍ ഞങ്ങടെ കാടും മലയും കത്തുമ്പോള്‍
എല്ലാം എല്ലാരും കാണുന്നു
ഞങ്ങടെ ഉയിര് നീറി എറിയുമ്പോള്‍ ആരാരുമാരുമറിയുന്നില്ലല്ലോ '
(ഒറയോണ്‍ ആദിവാസി പാട്ട്  )

അട്ടപ്പാടി മുതല്‍ അരിപ്പ വരെ,,ഉത്തര്‍ഘട്ടു മുതല്‍ കാതികൂടം വരെ ഉയിര് നീറിയെരിയുന്ന മണ്ണിനും മനസ്സിനും ഐക്യപ്പെട്ടു പടയൊരുക്കാം

സാംസ്കാരികമായ ചെറുത്തു നില്‍പ്പിന്റെ അനിവാര്യത


മാനുഷരെല്ലാരുമൊന്നുപോലെയുള്ള ഓണം പോലും കേരളസമൂഹത്തെ രണ്ടായി പിളര്‍ത്തുന്നുണ്ട്. മാവേലിയെ സ്വീകരിക്കുന്നവരും വാമനനെ ആരാധിക്കുന്നവരും എന്നതാണ് ഈ വിരുദ്ധപക്ഷങ്ങള്‍ഇത് ഒരു മുതലാളിത്ത സമൂഹത്തിലെ അനിവാര്യതയാണ്.കേരളത്തിലാകട്ടെ ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ചുള്ള സവിശേഷത,മുതലാളിത്തത്തിന് എതിരായ ആശയങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടിയിട്ടുണ്ടെന്നതാണ്.അതുപക്ഷേ കൂടുതല്‍ വലിയ ചുമതല സമൂഹത്തെ ഏല്‍പ്പിച്ചുകൊടുക്കുന്നു.അത് സമൂഹത്തോട് കൂടുതല്‍ വേഗത്തില്‍ പുരോഗതിയിലേയ്ക്ക് നീങ്ങാന്‍ ആവശ്യപ്പെടും.പക്ഷേ ഒരു മുതലാളിത്ത സമൂഹത്തിന് അത്രവേഗമൊന്നും ജനപക്ഷത്തേയ്ക്ക് നീങ്ങാനാവില്ല.നേരെ എതിരായ ദിശയില്‍ നീങ്ങാനുള്ള പ്രവണത ശക്തമായിരിക്കുകയും ചെയ്യും.അതായത് സമൂഹം ആഗ്രഹിക്കുന്നതിന് എതിരായ ദിശയിലാണ തിന്റെ സ്വാഭാവിക ചലനം.ഈ വിരുദ്ധശക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മുതലാളിത്തപക്ഷം മേല്‍ക്കോയ്മ നേടുന്നതാണിപ്പോള്‍ കാണുന്നത്.എന്നാല്‍ പ്രതിരോധം ഒരു സംതുലനാവസ്ഥയിലേയ്ക്ക് നീങ്ങാം.അങ്ങനെ വന്നാല്‍ സമൂഹം നിശ്ചലാവസ്ഥയിലേയ്ക്ക് നീങ്ങും. നിശ്ചലാവസ്ഥയില്‍ എല്ലാം മുറപോലെ കാണപ്പെടും.പക്ഷെ മാറ്റങ്ങളൊന്നും ഉണ്ടാവില്ല. കേരളം ഇപ്പോള്‍ നിശ്ചലാവസ്ഥയിലാണ്.വലിയ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്.എഴുത്തുകാര്‍ എഴുതുന്നുമൂണ്ട്. പക്ഷേ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല.മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ സാമ്പത്തികമായ അഴിമതികള്‍,സാംസ്കാരികമായ ച്യുതികള്‍,സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍,കാര്യക്ഷമതയില്ലാത്ത ഭരണകൂടം, അര്‍ത്ഥമില്ലാത്ത ജനാധിപത്യംജനങ്ങളുടെ പ്രതികരണശേഷിയെ വരിയുടയ്ക്കുന്ന ആള്‍ദൈവങ്ങള്‍, സമൂഹത്തിന്റെ നെടുകെയുള്ള പിളര്‍പ്പായ വര്‍ഗ്ഗവൈരുദ്ധ്യത്തെ അപ്രസക്തമാക്കുംവിധം നെടുകയും കുറുകെയും അനേകം പിളര്‍പ്പുകള്‍ സൃഷ്ടിച്ചുകൊണ്ട് ജാതിമതസമുദായ ഭിന്നിപ്പുകളുടെ വ്യാപ്തി എന്നിവയെല്ലാം ചേര്‍ന്ന് കേരളത്തെ പിന്നോട്ട് നയിക്കുന്നത് നാം കാണുന്നു. ഇവയ്ക്കെല്ലാമെതിരായ നിരവധി പ്രക്ഷോഭങ്ങള്‍ നടക്കു ന്നുണ്ട്.പക്ഷേ സമരങ്ങള്‍ക്കാധാരമായ പ്രശ്നങ്ങള്‍ പ്രശ്നങ്ങളായിത്തന്നെ തുടരുന്നു.

ഇവിടെ മറ്റൊരു ചോദ്യമാണ് ഉന്നയിക്കാനുള്ളത്എന്തുകൊണ്ടാണ് കേരളത്തിന്റെ ഉദ്യോഗസ്ഥമേധാവിത്തം ഒട്ടും കാര്യക്ഷമത കാണിക്കാത്തത്രാഷ്ട്രീയ നേതൃത്വം അഴിമതി നിറഞ്ഞതാകുന്നത്? ജീവിത ശൈലി പരിസ്ഥിതിവിരുദ്ധമാകുന്നത്എന്തുകൊണ്ട് ഒരു ജനങ്ങളിലൊരു വിഭാഗം പോലും നാടിനോട് ആത്മാര്‍ത്ഥത കാണിക്കാത്തത്അവരവരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനപ്പുറത്ത് ആരും ഒന്നിലും ശ്രദ്ധിക്കാത്തതെന്തുകൊണ്ടാണ്? ഈ ചോദ്യത്തിന്റെ ഒരുത്തരം ഇങ്ങനെയാണ്.ഒരാള്‍ക്ക് പൊതുസമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ചോദന അയാള്‍ ജീവിക്കുന്ന സമൂഹത്തോടുള്ള വൈകാരികമായ അടുപ്പം മാത്രമാണ്. വൈകാരികമായ അടുപ്പമെന്നത് ഒരു സമൂഹത്തിലെ അംഗങ്ങള്‍ തമ്മില്‍ ഒരു പൊതു സ്വത്വബോധം പങ്ക് വയ്ക്കുമ്പോള്‍ മാത്രം ഉണ്ടാകുന്നതാണ്.ഈ പൊതു സ്വത്വബോധത്തിന് പല പ്രകടിതരൂപങ്ങളുണ്ട്. ഭാഷ,വേഷം,ഭക്ഷണശൈലി, കുടുംബബന്ധങ്ങളുടെ സ്വഭാവം,വാസ്തുവിദ്യാ ശൈലി,ആഘോഷങ്ങള്‍,സാഹിത്യ രൂപങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തിലുള്ള പ്രകടിത രൂപങ്ങളാണ്. ഇവയൊക്കെ സാംസ്കാരിക രൂപങ്ങളാണ്.ഇവയ്ക്കൊന്നിനും ഇന്ന് കേരളീയപൊതുസമൂഹത്തിന്റെ പ്രാതിനിധ്യം അവകശപ്പെടാനാവില്ല.മലയാളഭാഷ എല്ലാ കേരളീയരേയും ഒന്നിപ്പിക്കുന്നില്ല,വേഷം എല്ലാവര്‍ക്കും ഒരുപോലെയല്ല, മേല്‍പ്പറഞ്ഞ സാംസ്കാരികരൂപങ്ങളൊന്നും ഇന്ന് കേരളത്തിന്റെ പൊതുവായതാകുന്നില്ലഇവയൊക്കെ എല്ലാക്കാലത്തും ഒരു മാറ്റവുമില്ലാതെ തുടരണമെന്നല്ല ഇവിടെ വിവക്ഷിക്കുന്നത്.പക്ഷേ ഒരു സമൂഹത്തിന് പൊതുവായി ഇത്തരം സാംസ്കാരികഘടകങ്ങളില്ലാതെ മുന്നോട്ടു പോകാനാവില്ല.കാര്യമിതാണ്,ഫ്യൂഡല്‍കാലത്തെ കേരളസംസ്കാരം പോയി,മുതലാളിത്ത കാലത്തെ കേരള സംസ്കാരം രൂപപ്പെട്ടില്ല.കേരള സംസ്കാരമെന്നൊന്ന് ഇപ്പോള്‍ നിലവിലില്ല എന്നര്‍ത്ഥം.സാംസ്കാരികമായി ഒന്നിക്കാതെ ഒരു സമൂഹത്തിന് എങ്ങനെയാണ് ഒന്നിച്ച് പ്രവര്‍ത്തിക്കാനാവുന്നത്?അത് സാധ്യമല്ല തന്നെ.
പറഞ്ഞ് വരുന്നത് ഇതാണ്,നാളത്തെ കേരളത്തെ രൂപപ്പെടുത്തുന്നതിന് ഒന്നാമതായി വേണ്ടത് സാംസ്കാരികമായ ചെറുത്തുനില്‍പ്പുകളാണ്.ഭാഷയില്‍,വേഷത്തില്‍,വാസ്തുവിദ്യയില്‍, ഒക്കെ ഇത്തരമൊരു സ്വത്വബോധം പ്രകടിപ്പിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കാനാവുമോ? അതിനാദ്യം വേണ്ടത് നിലവിലുള്ള സാംസ്കാരികരൂപങ്ങളെ വിമര്‍ശനബുദ്ധിയോടെ പരിശോധിക്കുകയാണ്.പുതുതലമുറസിനിമകള ടക്കമുള്ള കലാരൂപങ്ങള്‍ എന്തു സന്ദേശമാണ് നമുക്ക് തരുന്നത്, ലോവെയ്സ്റ്റ് ജീന്‍സ് എങ്ങനെയാണ് ഒരു ഫാഷന്‍ ആയി വളരുന്നത്ഭാഷയില്‍ പുതിയ പദങ്ങളും ശൈലികളും ഉണ്ടാകുന്നതെങ്ങനെ, ആള്‍ദൈവങ്ങള്‍ എന്തുകൊണ്ട് വളരുന്നു,യഥാര്‍ത്ഥത്തില്‍ ഏതെങ്കിലുമൊരു ദൈവമുണ്ടോ ഇങ്ങനെ പലതരം ചോദ്യങ്ങള്‍ പൊതുസമൂഹത്തോട് ചോദിക്കേണ്ടതുണ്ട്.

ഇത് നിലവിലുള്ള അധികാര രൂപങ്ങളോടുള്ള നിഷേധമായി മാറുമെന്നതില്‍ സംശയമില്ല. പഴയകാലത്തുണ്ടായ നിഷേധങ്ങളാണ് അക്കാലത്ത് സമൂഹത്തെ പുരോഗതിയിലേയ്ക്ക് നയിച്ചത്. അന്നത്തെ നിഷേധങ്ങളെ ഇന്ന് പലരും നിഷേധിക്കുന്നുണ്ട്. നിഷേധത്തിന്റെ നിഷേധം യാഥാസ്തികതയിലേയ്ക്ക് നയിക്കുന്ന ഒരവസ്ഥയുണ്ട് കേരളത്തില്‍.നിഷേധവും നിഷേധത്തിന്റെ നിഷേധവും ചേര്‍ന്ന് പുതിയൊരു ആശയം രൂപപ്പെടുന്നില്ല.അതിനുള്ള സാമൂഹ്യ പക്വതയില്‍ കേരളം എത്തിയിട്ടില്ല. അങ്ങനെ നിഷേധവും അതിന്റെ നിഷേധവും ചേര്‍ന്ന് കേരളത്തെ പുറകോട്ട് ആനയിക്കുന്നു. ഈ എഴുന്നള്ളിപ്പിനെ മുഖാമുഖം നേരിടുകയാണ് ഇന്നത്തെ കടമ.   

    - ജോജി കൂട്ടുമ്മേല്‍

നടക്കാന്‍ മടിക്കരുത് നടക്കും മുമ്പ് ചിന്തിക്കാനും



നടക്കാന്‍ ഇന്ന് മിക്കവര്‍ക്കും മടിയാണ്. തൊട്ടടുത്ത കടയില്‍  പോകാന്‍ പോലും ബൈക്ക് ഇല്ലാതെ വയ്യ. അങ്ങാടിയില്‍ ബസ്സിറങ്ങിയാല്‍ അര കിലോമീറ്റര്‍ അപ്പുറമുള്ള ജില്ലാശുപത്രിയിലേക്ക് ഓട്ടോ പിടിക്കാതെ പറ്റില്ല. പഠിക്കാന്‍ വേണ്ടി നാട് വിട്ടപ്പോഴാണ് ഈ ശീലങ്ങളില്‍ കുറച്ചൊക്കെ മാറ്റം വന്നത്. മുറ്റത്ത് ഇഷ്ടത്തിനുപയോഗിക്കാന്‍ വാഹനമില്ലാത്തപ്പോള്‍ നടത്തം അനിവാര്യമായി, പിന്നെ അത് ശീലമായി. വീട്ടിലൊരിക്കല്‍ എന്നോട് കടയില്‍ പോകാന്‍ പറഞ്ഞപ്പോള്‍ വണ്ടിയില്ലാതെ പോകാന്‍ മടിച്ചു നിന്നതും ആ സമയത്ത് കോലായില്‍ ഇരുന്നിരുന്ന നാടന്‍ വേലായുധേട്ടന്‍ ഒരു ചിരിയും പാസാക്കി നടന്നു പോയി സാധനങ്ങള്‍ വാങ്ങി വന്നതും ഓര്മരയുണ്ട്. ഇപ്പോള്‍ ആ ഒരു മാനസികാവസ്ഥയിലേക്ക് ഞാനും എത്തി. ചെറിയൊരു ദൂരത്തിലേക്ക് നടന്നു പോകുന്നതാണ് ഏറ്റവും ഉത്തമം എന്ന് ബോധ്യം വന്നു. കാലുകള്‍ ഇപ്പൊ നടക്കാന്‍ മടിക്കാറില്ല.
പൈസ ഉണ്ടെങ്കില്‍ പിന്നെന്തിനു നടക്കണം എന്നായിരിക്കും അധികം പേരും ചിന്തിക്കുക. ഇക്കാര്യത്തില്‍ മാത്രമല്ല പൊതുവേ എന്ത് ചെയ്യുമ്പോഴും പണമാണ് നമ്മുടെ മാനദണ്ഡം. കരണ്ട് ചിലവാക്കുമ്പോള്‍, ഭഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറുമ്പോള്‍, പുതിയ വസ്ത്രം വാങ്ങുമ്പോള്‍ ഒക്കെ. നമ്മള്‍ ചെയ്യുന്ന ചെറിയ പ്രവര്‍ത്തി കളുടെ സാമൂഹ്യ പ്രാധാന്യം നാം മനസിലാക്കാറില്ല. ഇന്നലെ വരെ നമ്മള്‍ പച്ചക്കറി വാങ്ങിയിരുന്ന അങ്ങാടി ചന്തയെക്കള്‍ വില കുറവാണു കഴിഞ്ഞാഴ്ച ഉദ്ഘാടനം കഴിഞ്ഞ ഹൈപ്പര്‍ മാര്ക്കിറ്റില്‍ എന്ന് കേട്ടാല്‍ പിന്നെ നമ്മള്‍ അവിടന്നെ പച്ചക്കറി വാങ്ങൂ. കുറഞ്ഞ വിലക്ക് എ.സി. മാര്‍ക്കറ്റ് ഉണ്ടാകുമ്പോള്‍ എന്തിനു 'വൃത്തി'യില്ലാത്ത ചന്തയില്‍ പോയി വിയര്‍ക്കുണം.? എന്നതാണ് സ്വാഭാവികമായി മനസ്സില്‍ ഉയരുന്ന ചോദ്യം. ആ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമയും അങ്ങാടി ചന്തയിലെ തെരുവ് കച്ചവടക്കാരനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം നമ്മള്‍ ആലോചിക്കാറില്ല. നമ്മുടെ സൗകര്യങ്ങള്‍ക്ക് മാത്രമാണ് പലപ്പോഴും പരിഗണന. അത് നാം ജീവിക്കുന്ന സമൂഹത്തിലും നമ്മുടെ സഹജീവികളിലും എന്ത് സ്വാധീനമാണ് ചെലുത്തുക എന്നതിനെ കുറിച്ച് നമ്മള്‍ വ്യാകുലപ്പെടാറില്ല. ഈ 'നമ്മള്‍' എന്നാ ഗണത്തില്‍ സമൂഹത്തിലെ എല്ലാ തരക്കാരും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അംഗങ്ങളാണ്.
ഭൂരിഭാഗം വരുന്ന സമൂഹത്തിന്റെ ഈ സമീപനമാണ് നമ്മുടെ വികലമായ വികസന കാഴ്ചപ്പാടുകളെ രൂപീകരിക്കുന്നത്. പെട്രോള്‍/ഡീസല്‍ എന്നത് ഒരിക്കലും അവസാനിച്ചു പോകാത്ത ഒരു നിക്ഷേപമല്ല എന്നാ സാമാന്യ ധാരണ പൊതു സമൂഹത്തിനു ഉണ്ട്. പക്ഷെ, എന്നിട്ടും നമ്മളിങ്ങനെ ആളോഹരി വാഹനങ്ങള്‍ വാങ്ങി റോഡുകള്‍ നിറച്ച് കത്തിച്ചു കളഞ്ഞാല്‍ അടുത്ത തലമുറക്ക് എവിടുന്നീ ഇന്ധനം ലഭിക്കും എന്ന ചിന്ത നമ്മളെ അലട്ടുന്നതെ ഇല്ല. ഇന്ധന ഉപഭോഗം കുറയ്ക്കാനും അത് കൂടുതല്‍ കാലത്തേക്ക് കരുതി വെക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പൊതു ഗതാഗത സംവിധാനങ്ങളെ വലിയ തോതില്‍ ആശ്രയിക്കുക മാത്രമാണ് എന്നാ ബോധവും നമുക്കുണ്ടാവുന്നില്ല. നമുക്കില്ലാത്തത് കൊണ്ട് തന്നെ ഇത്തരം ചിന്താഗതികളൊന്നും നമ്മെ ഭരിക്കുന്നവര്ക്കു്മില്ല. സ്വകാര്യ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുമ്പോള്‍ അവയ്ക്ക് ബദലായി പൊതു ഗതാഗത സംവിധാനങ്ങളെ കൂടുതല്‍ പ്രായോഗിക വല്ക്ക രിക്കുന്നതിനു പകരം എല്ലാ വാഹനങ്ങളെയും ഉള്‌ക്കൊ ള്ളാന്‍ വേണ്ടി മനുഷ്യന്റെ് മേലെക്കൂടി റോഡിനു വലിപ്പം കൂട്ടാന്‍ വിഫല ശ്രമങ്ങള്‍ നടത്തുന്നത് അതുകൊണ്ടാണല്ലോ.നമ്മുടെ ഓരോരുത്തരുടെയും ഇത്തരം സമീപനങ്ങളെ തങ്ങള്ക്എ ആവശ്യമായ രീതിയില്‍ രൂപപ്പെടുത്തിയെടുക്കാന്‍ ഇവിടത്തെ കച്ചവടക്കാര്ക്ക്  കഴിഞ്ഞിട്ടുണ്ട്. നാട്ടിന്‍ പുറത്തെ ഒറ്റമുറി പീടിക നടത്തുന്ന കച്ചവടക്കരെയല്ല, പറയുന്നത് നമ്മുടെ രാജ്യം തന്നെ വിലക്ക് വാങ്ങാന്‍ കെല്പ്പു ള്ള വമ്പന്‍ കച്ചവടക്കാരെ. അവരുടെ ഇഛക്കൊത്ത  വികസനത്തിനു വേണ്ടി ഇചിക്കാന്‍ അവര്‍ നമ്മെളെ തയ്യാറാക്കുന്നു. അതുകൊണ്ടാണ് വമ്പന്‍ ഷോപ്പിംഗ് മാളുകളും വീതിയേറിയ ചുങ്കപാതകളും വികസനമാണെന്ന് നമ്മള്‍ തെറ്റി ധരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അത്തരം വമ്പന്‍ പദ്ധതികള്ക്ക്  വേണ്ടി ആയിരങ്ങള്‍ കിടപ്പാടം ഒഴിഞ്ഞു തെരുവിലിറങ്ങേണ്ടി വരുന്നത് വികസനത്തിന്റെത പോരായ്മയാണ് എന്ന് നമ്മള്‍ മനസിലാക്കാത്തത്.
നമ്മുടെയോരോരുത്തരുടെയും ജീവിതത്തോടും സമൂഹത്തോടും ഉള്ള കാഴ്ചപ്പാടില്‍ അധിഷ്ടിതമാണ് നമ്മുടെ നാടിന്റെര ഭാഗധേയം. മണ്ണ്  വെറുമൊരു കച്ചവടച്ചരക്കാക്കി വിറ്റു കാശുണ്ടാക്കാന്‍ മാത്രമുള്ളതാണ് എന്നാ നമ്മുടെ കാഴ്ചപ്പാട് മാറുമ്പോഴെ അത്തരം കാഴ്ച്ചപ്പാടുകള്ക്ക്ക മേല്‍ കെട്ടിയുണ്ടാക്കുന്ന വികസന സങ്കല്പ്പ്ങ്ങള്‍ മാറുകയുള്ളൂ. നമ്മള്‍ ചിലവഴിക്കുന്ന ഓരോ രൂപയും നമ്മുടെ സാമ്പത്തിക രംഗത്ത് വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നറിഞ്ഞാലെ രൂപയുടെ മൂല്ല്യം ഇടിഞ്ഞു വീഴുന്നത് തടയാനുള്ള പ്രതിവിധി ഇന്ധന ഉപഭോഗം കുറയ്ക്കലും  വിദേശ കമ്പനി ഉല്പ്പുനങ്ങളുടെ ബഹിഷ്‌ക്കരണവും ആണെന്ന ബോധ്യം നമുക്കുണ്ടാക്കാനാവൂ. നമ്മുടെ പണം, സമയം, പ്രവര്ത്തിഴകള്‍, ജീവിതം എന്നിവയൊക്കെ ആര്‌ക്കൊിക്കെ ഉപകാരപ്പെടുന്ന രീതിയില്‍ വേണം ചിലവഴിക്കാന്‍ എന്നതിനെ പറ്റി നമ്മള്‍ തന്നെയായിരിക്കണം തീരുമാനമെടുക്കേണ്ടത്. നമ്മുടെ ഓരോ പ്രവര്ത്തിനയിലും ഈ സമൂഹവും രാജ്യവും എങ്ങനെയാകണം എന്ന നമ്മുടെ ആഗ്രഹത്തിന്റെ പ്രതിഫലനം ഉണ്ടായിരിക്കണം.

- സുര്‍ജിത് സരോവരം

ഞാന്‍ നുജൂദ്, വയസ്സ് 10, വിവാഹമോചിത

   
നുജൂദും വക്കീല്‍ ഷാദാ നസീറും

      'എനിക്കു പ്രായമാകുമ്പോള്‍ ഞാന്‍ ഷാദയെപ്പോലെ ഒരു വക്കീലാകും. എന്നെപ്പോലെയുള്ള മറ്റു ചെറിയ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. എനിക്കു സാധിക്കുമെങ്കില്‍, ഞാന്‍ നിര്‍ദ്ദേശിക്കും, പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന്. അല്ലെങ്കില്‍ ഇരുപതോ ഇരുപത്തിരണ്ടോ. വിശുദ്ധനബി ഐഷയെ ഒമ്പതാം വയസ്സില്‍ വിവാഹം കഴിച്ചു എന്നിനി അബ്ബ പറയുമ്പോള്‍ അത് തെറ്റാണെന്നു പറയാനുള്ള ധൈര്യം ഞാന്‍ കാണിക്കും.

           വിവാഹിതരായി രണ്ടു മാസത്തിനുശേഷം ഒറ്റയ്ക്ക് കോടതി വരാന്തകള്‍ കയറിയിറങ്ങി വിവാഹമോചനം നേടിയ ഒമ്പതുവയസ്സുകാരി നുജൂദ് അലി ഡെല്‍ഫിന്‍ മിനോയിയുടെ ആത്മകഥയില്‍ എഴുതിയ വാക്കുകളാണിവ. കേരളത്തില്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന സര്‍ക്കുലറിനെക്കുറിച്ച് ചര്‍ച്ച നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ നുജൂദ്, വയസ്സ് 10, വിവാഹമോചിത എന്ന ആത്മകഥ ആഗോള തലത്തില്‍ ചര്‍ച്ചയാവുകയും അഭിനന്ദനമര്‍ഹിക്കുകയും ചെയ്യുന്നത്. നുജുദിന്റെ വിവാഹമോചനത്തോടെ യമന്‍ സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 15-ല്‍ നിന്നും 17 ആയി ഉയര്‍ത്തി.

           തുടര്‍ച്ചയായ യുദ്ധങ്ങള്‍കൊണ്ടും കലാപം കൊണ്ടും ദാരിദ്ര്യത്തിലായ യമനിലെ ഖാര്‍ഡ്ജി എന്ന ഗ്രാമത്തില്‍ ഉമ്മയുടെ പതിനഞ്ചാം പ്രസവത്തിലൂടെയാണ് നുജൂദ് ജനിക്കുന്നത്. 2008 ഫെബ്രുവരിയിലായിരുന്നു 9 വയസ്സ് മാത്രം പ്രായമുള്ള നുജൂദിന്റെ വിവാഹം. ഫൈസ് അലി താമര്‍ എന്ന31 വയസ്സുള്ള അവളുടെ ഭര്‍ത്താവ് അവളെ ആദ്യരാത്രിയില്‍ തന്നെ അവളെ അതിക്രൂരമായി ബലാത്സംഗം ചെയ്യുന്നു. രാത്രികളില്‍ അയാളെപ്പേടിച്ച് വീടിനുചുറ്റും ഓടുന്ന പിഞ്ചുകുഞ്ഞിനെ കത്തികാട്ടി പേടിപ്പിച്ചും വടിയെടുത്ത് ക്രൂരമായ് മര്‍ദ്ദിച്ചുമാണയാള്‍ കിടപ്പറയിലേക്ക് വലിച്ചിഴച്ചിരുന്നത്.
നുജൂദും അനിയത്തിയും


         സമപ്രായക്കാരോടൊപ്പം കളിക്കാന്‍ മോഹിക്കുന്ന, ചോക്ലേറ്റും പാവകളും മോഹിക്കുന്ന അവളുടെ മനസ്സുല്‍ തന്നെ ഉപദ്രവിക്കുന്ന ഒരു വലിയ ഭൂതമായിരുന്നു അവളുടെ ഭര്‍ത്താവ്.

         ഒടുവില്‍ രണ്ട് മാസത്തിനുശേഷം വീട്ടില്‍ വിരുന്നു വന്ന നുജൂദ് റൊട്ടി വാങ്ങാന്‍ കൊടുത്ത ചില്ലറക്കാശും കൊണ്ട്, ബസ് കയറി, ടാക്സി പിടിച്ച് പോകുന്നത് കോടതിയിലേക്കാണ്. ഇളയമ്മ പറഞ്ഞ പ്രകാരം കോടതിയാണ് വിവാഹമോചനം നല്‍കുക എന്നൊരൊറ്റ അറിവു മാത്രമേ അവള്‍ക്കുണ്ടായിരുന്നൊള്ളൂ...

         കോടതിയില്‍ വെച്ച് കണ്ട അപരിചിതയായ സ്ത്രീയോട് അവള്‍ നിസ്സംശയം പറയുന്നു "എനിക്കു ജഡ്ജിയദ്ദേഹത്തെയൊന്നു കാണണം". സനാനയിലെ പ്രധാന ജഡ്ജി അബ്ദുല്‍ വഹീദ് അവളെ വീട്ടില്‍ താമസിപ്പിക്കുകയും ഷാദ നസീര്‍ എന്ന കരുത്തയായ വക്കീലിനെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ടൈംസ് പത്ര പ്രവര്‍ത്തകനായ ഹമീദും മറ്റെല്ലാ മാധ്യമങ്ങളും അവളെ പിന്തുണക്കുന്നു. ഭര്‍ത്താവിനേയും അച്ഛനേയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ഒടുവില്‍ ഏപ്രില്‍ 15, 2008-ന് കോടതി അവള്‍ക്ക് വിവാഹമോചനം നല്‍കുകയും ചെയ്യുന്നു.

         ദാരിദ്ര്യവും നിരക്ഷരതയും നിറഞ്ഞ യമനില്‍ നുജൂദിന്റെത് ഒറ്റപ്പെട്ട സംഭവമല്ല. മുക്കാല്‍ഭാഗം പെണ്‍കുട്ടികളും അനുഭവിക്കുന്ന ദുരന്തങ്ങള്‍ തുറന്ന് പറയാനും രക്ഷപ്പെടാനും ധൈര്യം കാണിച്ച പെണ്‍കുട്ടിയാണ് നുജൂദ്. നുജൂദിന്റെ ആത്മകഥ ഇന്നെല്ലാ ഭാഷകളിലേക്കും തര്‍ജ്ജമചെയ്യപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രായം കുറഞ്ഞ വിവാഹമോചിതയാണ് നുജൂദ്. ഈ പുസ്തക പ്രസിദ്ധീകരണത്തില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് അവളും അവളുടെ അനിയത്തിയും ഇപ്പോ പഠിക്കുന്നത്.

       സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ശബ്ദമായ നുജൂദിന്റെ ഈ പുസ്തകം മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കാന്‍ ആക്കാന്‍ ശ്രമിക്കുന്ന എല്ലാ പുരോഹിതന്മാരും ഉറപ്പായും വായിച്ചിരിക്കേണ്ടതാണ്.

   -ലിജിഷ . എ.ടി

കലികാല വൈഭവം




'രാമാ, വരുന്നുണ്ടത്രെ ഒരു വിദ്വാന്‍. ധൂമന്‍, ധൂമകേതു. കലികാല വൈഭവം. ഒക്കെ തീരാന്‍ പോവ്വാണ്. ശിവ.. ശിവ.'

'തിരുമേനീ, ഇതൊന്നും ഇന്നാരും വിശ്വസിക്കില്ല. ആ യുവസമിതിക്കാരുടെ വക ഒരു ക്ലാസ്സുണ്ടായിരുന്നില്ലെ, അങ്ങും ഉണ്ടായിരുന്നല്ലൊ.'

'ഉണ്ടായിരുന്നു. ഒരു താടിക്കാരന്‍, വേന്ദ്രന്‍, എന്തൊക്കെയാ തട്ടിവിട്ടത്. ഒക്കെ അന്ധവിശ്വാസാത്രെ. എനിക്കങ്ങട്ട് ചൊറിഞ്ഞു വന്നതാണ്. ക്ഷമിച്ചു, അത്രതന്നെ.'

'ന്നാലേ തിരുമേനി, വായിച്ചപ്പോഴല്ലെ കൂടുതല്‍ വ്യക്തമായത്. മകന്റെ പുസ്തകത്തില്‍ ഇതൊക്കെ വിസ്തരിച്ച് എഴുതീട്ടുണ്ട്.'

'താന്‍ എന്താ വായിച്ചേ, കേക്കട്ടെ.'

'ധൂമകേതു എന്നുവച്ചാല്‍ ഐസും പൊടിപടലങ്ങളും ചേര്‍ന്ന് ഒരു സാധനം. ഗ്രഹങ്ങളുടെ അതിര്‍ത്തി കഴിഞ്ഞുള്ള ഒരിടത്തു നിന്നാണ് ധൂമകേതു വരുന്നതത്രെ. ഇത്തരത്തില്‍ ലക്ഷക്കണക്കിന് വസ്തുക്കളുണ്ട് അവിടെ. ചിലത് സൂര്യനിലേക്ക് ആകര്‍ഷിക്കപ്പെടും. സൂര്യന്റെ അടുത്തെത്തുമ്പോള്‍ വേഗത കൂടും. ഈ വേഗത കാരണം സൂര്യനില്‍ ഇടിച്ചിറങ്ങാതെ സൂര്യനെ വലം വച്ചു തുടങ്ങും. കൃത്യമായ ഇടവേളകളില്‍ നമ്മെ കാണാന്‍ വരും. ഇതു പോലെ ഒന്നാണത്ര ഐസോണ്‍.'
 
'ഓ.. ഹോ.. അപ്പൊ പ്രദക്ഷിണം എല്ലാ ദിക്കിലും ഉണ്ടല്ലെ.'

'ഉണ്ട്. പലരും പല കാലത്താണെന്ന് മാത്രം. പല കാര്യത്തിനും.'

'അപ്പൊ ദോഷം ഒന്നുംല്യാന്നാണോ?'

'ധൂമകേതുവിനെ കാണുന്നതുകൊണ്ട് ദോഷം ഒന്നും ഇല്ല. മാത്രമല്ല, ഈ അപൂര്‍വ്വ കാഴ്ച അനുഭവിക്കുവാന്‍ കഴിയുക എന്നത് ഒരു ഭാഗ്യമായി കണക്കാക്കുകയും വേണം.'

'ആകാശ ഗോളങ്ങള്‍ കറങ്ങുന്നതനുസരിച്ചാണ് മനുഷ്യന്റെ ജീവിതവും കറങ്ങുന്നത്, രാമ. പലതും ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷം ചെയ്യും. ഒന്നു കരുതിക്കോളൂ, നല്ലതാണ്.'

'ഒരു ദോഷവുമില്ല, തിരുമേനി. ഇവയുടെ കറക്കം മനസ്സിലാവാത്ത കാലത്ത് പല അന്ധവിശ്വാസങ്ങളും പ്രചരിച്ചിരുന്നു. ഓരോ കാര്യങ്ങള്‍ മനസ്സിലായി മനസ്സിലായി വരുമ്പോള്‍ ഇത്രേ ഉള്ളൂ എന്ന് കരുതി അറിവ് കൂട്ടാം. അല്ലാതെ അറിയാന്‍ ശ്രമിക്കുകയേ ഇല്ല എന്ന് ശാഠ്യം പിടിച്ച് അന്ധവിശ്വാസിയായി കഴിയാന്‍ തീരുമാനിച്ചാല്‍ ജീവിതം മുന്നോട്ടു പോവില്ല അത്ര തന്നെ. ആകാശ ഗോളങ്ങള്‍ അവയുടെ പാട്ടിന് അങ്ങിനെ കറങ്ങിക്കോട്ടെ.'

'ഈ ധൂമകേതൂന്റെ വരവൊക്കെ ഇത്ര കാണാനും പഠിക്കാനും എന്താപ്പൊ ഉള്ളത്, രാമ.'

'ധൂമകേതുക്കളെക്കുറിച്ചുള്ള പഠനമാണ് തിരുമേനി ഭൂമി ഉരുണ്ടതാണ്, ഭൂമി സൂര്യനെ ചുറ്റുകയാണ്, ഗ്രഹണമെന്നാല്‍ ഒരു താല്‍ക്കാലിക പ്രതിഭാസമാണ് തുടങ്ങി നൂറു കൂട്ടം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കാരണമായത്. ഗ്രഹചലന നിയമം, ഗുരുത്വാകര്‍ഷണ നിയമം, ജഡത്വ നിയമം തുടങ്ങി പ്രപഞ്ചത്തിന്റെ നിയമങ്ങളൊക്കെ മനസ്സിലാക്കുന്നതില്‍ ആകാശ ഗോളങ്ങളുടെ പഠനത്തിന് വന്‍ പ്രാധാന്യമാണുള്ളത് തിരുമേനി. '

'അല്ല, ഈ ധൂമകേതൂനെ എല്ലാര്‍ക്കും കാണാന്‍ പറ്റ്വോ? '

'യുവസമിതിക്കാര് ടെലസ്‌കോപ്പൊക്കെ വച്ചാണ് ധൂമകേതുവിനെ കാണുന്നത്. ഞാനും പോകുന്നുണ്ട് കാണാന്‍.'

'ടൊ, തനിക്ക് പ്രായം ശ്ശിയായില്ല്യെ, അവര് തന്നെ കൂട്ട്വോ. '

'അങ്ങട്ട് കൂടുക തന്നെ. മനസ്സിലാക്കേണ്ടതും പഠിക്കേണ്ടതും നമുക്കല്ലേ തിരുമേനി. '

'രാമാ, ന്നാ ഞാനുംണ്ട്. പുറപ്പെടുക തന്നെ.'

 
       - എ. ശ്രീധരന്‍


പ്രായപൂര്‍ത്തി

തളിരിലകള്‍ പൊഴിച്ചിട്ട മാവിന്‍ ചുവട്ടിലായിരുന്നു എല്ലാവരും. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായ സര്‍വ്വേക്കുവേണ്ടിയാണവരെ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. ആദ്യത്തെ കൂട്ടുകാരിയോട് അഭിപ്രായമാരാഞ്ഞപ്പോള്‍, "മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെക്കുറിച്ച് ആധികാരികമായി ഹിന്ദുവായ ഞാനെന്തുപറയാന്‍...! ചിലപ്പോള്‍ വര്‍ഗ്ഗീയലഹളയുണ്ടായേക്കും..." എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. "പിന്നെ മുസ്ലിം പെണ്‍കുട്ടികള്‍ മറ്റുുള്ള പെണ്‍കുട്ടികളേക്കാള്‍ മുന്‍പേ പ്രായപൂര്‍ത്തിയാവുകയും പക്വമതിയാവുകയും ചെയ്യുന്നുണ്ടോ എന്ന് ദാ ഇവളോട് ചോദിച്ചോളൂ..." എന്നൊരഭിപ്രായം കൂടി കൂട്ടിച്ചേര്‍ത്തു. അടുത്തുനിന്നിരുന്ന തട്ടമിട്ട പെണ്‍കൂട്ടുകാരി അലസഭാവത്തില്‍ ചിരിച്ചുകൊണ്ടു പറഞ്ഞു "ഒരുപാടു പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വി‍ഷയമാണിത്. പക്ഷേ ഈ നിയമം പ്രാബല്യത്തിലെത്തുന്നതോടെ അതിന്റെ ഗുണം അനുഭവിക്കാന്‍ പോകുന്ന ഒരു മുസ്ലിം പെണ്‍കുട്ടിയോടും ആരും ഇതേക്കുറിച്ചാലോചിക്കുന്നത് ഞാന്‍ കണ്ടിട്ടുപോലുമില്ല"

അതുവരെ മിണ്ടാതിരുന്ന, നിക്കാഹ് കഴിഞ്ഞ ചുരുളന്‍ മുടിക്കാരി നിര്‍വികാരിതയോടെ പറഞ്ഞു "ഒരുപക്ഷേ വിവാഹം ചെയ്യാന്‍ പ്രായപൂര്‍ത്തിയായ ഞങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്രത്തിനും സ്വന്തം കാര്യം  തീരുമാനിക്കാനുള്ള പ്രായപൂര്‍ത്തിയായിട്ടുണ്ടാവില്ലല്ലേ...." അഭിപ്രായം ഒരു ചോദ്യത്തില്‍ നിര്‍ത്തി അവള്‍ കൂട്ടൂകാരിയോടൊപ്പം നടന്നു നീങ്ങി. ഒരൊറ്റ ചോദ്യത്തിന്റെ നൂറു ഉപചോദ്യങ്ങളുടെ ഭാരവും പേറി, ഇനിയെന്ത് സര്‍വ്വേ എന്നാലോചിച്ചുകൊണ്ട് ഞാന്‍ നില്‍ക്കവേ, മാവില്‍ നിന്നും വീണ്ടും വീണ്ടും തളിരിലകള്‍ പൊഴിഞ്ഞുകൊണ്ടിരുന്നു..

   - ഷെമിന്‍

വിടരാത്ത ബാല്യം


ഒരു പൂമൊട്ടാണു ഞാന്‍
നിറവും മണവും പകര്‍ന്ന്
വിടരാന്‍ കൊതിക്കുന്ന
പനിനീര്‍മൊട്ടാണു ഞാന്‍
പൂപറിക്കുന്ന കൈകളില്‍
തറക്കേണ്ട മുള്ളുകള്‍ എന്നിന്‍
ദംഷ്ട്രകളായി പത്ച്ചപ്പോള്‍
ഞെട്ടി, വേഗം വിടരാനാഗ്രഹിച്ചു
മെല്ലെ കണ്‍തുറന്നു നോക്കവേ
കണ്ടു പലപല പുക്കളെ
എന്റെ തളിര്‍മേനിതന്‍ സ്വാദില്‍
കൊതിയൂറി ന്ില്‍ക്കും കാപാലികരേ
പോഷകമില്ലാതെ വിളറി ഞാന്‍
നിറവും മണവും പൊഴിക്കാതെ
കഠിനമാം സൂര്യന്റെ ചൂടില്‍
വിടരാതെ കൊഴുഞ്ഞു പോയി

                           - വിദ്യ

101 ചോദ്യങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ



          നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പഠന ബോധന പ്രക്രിയയെ വിമശനാത്മകമായി വിലയിരുത്തുന്ന സിനിമക മലയാളത്തി നന്നേ കുറവാണ്. കുട്ടിയുടെ കണ്ണിലൂടെ ലോകത്തെ നോക്കി കാണുന്നതിനു നമ്മുടെ സിനിമകക്ക് കഴിയാറില്ല. സിദ്ധാത്ഥ് ശിവയുടെ 101 ചോദ്യങ്ങ പ്രസക്തമായ അതിലേറെ ചോദ്യങ്ങ പ്രേക്ഷകരുടെ മനസ്സിലിട്ടിട്ടാണ് അവസാനിക്കുന്നത് .

          അനില്‍ കുമാര്‍ ബെക്കാറോ എന്നാ അഞ്ചാം ക്ലാസുകാരന്റെ കഥയാണ് ചിത്രം. ബെക്കാറോയുടെ അച്ഛ ശിവാനന്ത പഞ്ചസാര മി തൊഴിലാളി. അയാളുടെ ജോലി നഷ്ട്ടപ്പെടുന്നു. പിന്നെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം അമ്മ സതി തൊഴിലുറപ്പ് പദ്ധതിക്ക് പോയി കൊണ്ടുവരുന്നതായിരുന്നു. ഒരിക്ക സ്കൂളിലെ സാമ്പത്തിക പ്രശ്നം കാരണം വിദ്യാര്‍ത്ഥികളോട് പൊതിച്ചോ കൊണ്ടുവരാനും കൂട്ടുകാരുമായി പങ്കുവെക്കാനും അധ്യാപകര്‍ പറയുന്നു. തനിക്കേറ്റവും പ്രിയപ്പെട്ട മുകുന്ത മാഷ് ബൊക്കാറോയോട് പ്രത്യേകം രണ്ട് പൊതി ചോറ് കൊണ്ടുവരില്ലേ എന്ന് ചോദിക്കുമ്പോ അവ നിഷേധിക്കുന്നില്ല. ആദ്യ ദിവസം അവ പൊതി കൊണ്ടു പോയെങ്കിലും വീട്ടില്‍ കൊടികുത്തി വായുന്ന ദാരിദ്ര്യം അവനെ തുടന്ന് അതിനു അനുവദിക്കുന്നില്ല . ഇതിനാ അവ സ്കൂളിലേക്ക് പോകാ തന്നെ വിസമ്മദിക്കുന്നു. ബൊക്കാ‌റോ യുടെ വീട്ടിലെ ദാരിദ്ര്യം മനസ്സിലാക്കിയ മുകുന്ത മാഷ് അവനോടു പൊതി ഇല്ലെങ്കിലും സ്കൂളി വരാ പറഞ്ഞു. അവന്റെ നിരീക്ഷണ പാടവം തിരിച്ചറിയുന്ന മാഷ് അവനെ 101 ചോദ്യങ്ങ ഉണ്ടാക്കാനേല്‍പ്പിക്കുന്നു. പ്രപഞ്ചത്തിലെ നാനാ മേഖലകളിലുമുള്ള ശാസ്ത്രീയമായ എന്നാ നിത്യ ജീവിതത്തിന്റെ ഭാഗമായ നാം എന്ത് കൊണ്ടെന്നു അന്വേഷിക്കാമറന്നു പോകുന്ന 101 ചോദ്യങ്ങ. അത് ഒരു പുസ്തകമാക്കാനാണ്. അനില കുമാര് ബൊക്കാറോയുടെ നിരീക്ഷനങ്ങളിലൂടെയും തെറ്റെന്നോ ശരിയെന്നോ അവനറിയാത്ത നിഗമനങ്ങലൂടെയും കഥ വികസിക്കുന്നു. എട്ടുകാലി വലയി പ്രാണിക ഒട്ടിപ്പിടിക്കുന്നത് എന്തുകൊണ്ട് ? എന്ന് ചോദിക്കുന്ന ബൊക്കാറോയിലെ വിദ്യാര്‍ത്ഥി എട്ടുകാലി എന്തുകൊണ്ട് സ്വന്തം വലയി ഒട്ടിപ്പിടിക്കുന്നില്ല ? എന്നും ചിന്തിക്കുന്നു. ഇങ്ങനെ ചോദ്യങ്ങളി നിന്നും ഉത്തരങ്ങളിലേക്കും ഉത്തരങ്ങളി നിന്നും പുതിയ ചോധ്യങ്ങളിലെക്കും അവ മുന്നേറുന്നു. അവ ചോദ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ യാദാര്‍ത്ഥ്യങ്ങ ഒരിക്കലും അവനെ കരയാ അനുവദിക്കുന്നില്ല. തന്റെ ബുദത്തെക്കുറിച്ചു മറച്ചു വെക്കുന്ന ശിവാനന്ത മരിക്കുമ്പോ പോലും അവനു കരയാ ആവുന്നില്ല. ഒരു സമുദ്രം കണക്കെ ദുഃഖം ഉള്ളി തങ്ങി നില്‍ക്കുമ്പോഴും അവനു കരയാ ആവാത്തത് എന്താണ് എന്നതാണ് അവന്റെ 101 ആമത്തെ ചോദ്യം. സിനിമയി ബോക്കാറോ ആയി അഭിനയിച്ച "മില" സ്വന്തം ജീവിതത്തി തന്നെ ഔപചാരിക വിദ്യാഭ്യാസത്തിനു പുറത്തുള്ള അറിവിന്റെ സാധ്യതക തേടുന്ന മിടുക്കനാണ്. മികച്ച സംവിധായകനും ബാലനടനും അടക്കം രണ്ട് ദേശീയ അംഗീകാരങ്ങ ഇതിനകം ചിത്രം കരസ്ഥമാക്കി..

    - ബാബു സാലിം

പ്രതിഷ്ഠ


ഏഴു വാതിലുകള്‍
ഏഴേഴു നാല്‍പ്പത്തൊമ്പതു
കാവല്‍ക്കാരെയും കടന്നെത്തി
ഞാനാ ശ്രീകോവിലിന്‍ മുന്നില്‍
പിന്നെയും
ഏഴേഴു വാതിലുകള്‍ തുറന്ന്
സ്വര്‍ണ്ണപലകമേല്‍ വജ്രതളിക-
യിലിരിക്കും പ്രതിഷ്ഠയെ
ഒരു കുഞ്ഞു മണല്‍ക്കൂനയെ
തൊഴുതു ഞാന്‍

                                 -ലിനീഷ്‌

ഒട്ടിയവയറിന്‍ സ്വപ്‌നസാഗരം



സഹപാഠിയായ ബാലനെ നാരായണന്‍ തന്റെ കൊട്ടാര സദൃശമായ വീട്ടില്‍ കൊണ്ട് പോയി.
'പഠിച്ചു വലുതാകുമ്പോള്‍ എന്താവാനാണു നാരായണാ നിന്റെ ആഗ്രഹം?'
ശങ്കയില്ലാതെ മറുപടി വന്നു. 'ഡോക്ടര്‍...'
'അപ്പ്ൊ ബാലനോ?' ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുകളും ഉന്തിയ നെഞ്ചിന്‍ കൂടുമായി നാരായണന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍ ബിസ്‌കറ്റു തിന്നുന്ന പട്ടിയെ ആര്‍ത്തിയോടെ നോക്കിക്കൊണ്ടുനിന്ന ബാലന്‍ പറഞ്ഞു 'എനിക്കു നാരായണന്റെ വീട്ടിലെ പട്ടിയായാല്‍ മതി...!'

ഇനി അവളുടെ ഊഴമാണ്


ഇന്നേ വരെയുള്ള ചരിത്രം his-story ആയിരുന്നു. അവനെഴുതിയ അവനെകുറിച്ചുള്ള ചരിത്രം. രാജാക്കന്മാരെ, യുദ്ധങ്ങളെ, പിടിച്ചടക്കലുകളെക്കുറിച്ചുള്ള ചരിത്രം. ഇന്നേവരെയുള്ള അധികാരത്തിന്റെ ഭാഷ പുരുഷന്റേതാണ്. അതിനെക്കുറിക്കുന്ന പദാവലികളാണ് ഉടനീളം. അവൾക്ക് പറയാനുള്ളാത് വേറെയാണ്. അതു പിടിച്ചടകക്ലുകളിൽ മുറിവേറ്റവളെക്കുറുച്ചുള്ളതാണ്. എഴ്ഗുതപ്പെട്ടവയിൽ നിന്ന് തിരസ്കൃതമായവയെപ്പറ്റി... അധികാര കൈമാറ്റങ്ങളും തിരഞ്ഞെടുപ്പുകളും അരങ്ങുതകർക്കുമ്പോഴും അകത്ത ഇരുട്ടിലിരുത്തപ്പെട്ടവളെപ്പറ്റി...

'എനിക്ക് ചോളമണികളായ് പൊട്ടി
വിടരാൻ കുറച്ചു പൊരിവെയില് തരൂ'
കവിതയുടെ പെൺ വഴികളിൽ ഡോണോ മയൂര എന്ന പുതുകവി ആവശ്യപ്പെടുന്നത് ഇത്തരമൊരു പൊരിവെയിലാണ്.

'അവളെ'ഴുതുമ്പോൾ നിലവിലുള്ള ഭാഷകൊണ്ട് തികയാതെ വരുന്നു.
പുതിയ അനുഭവങ്ങളുടെയും അനുഭൂതികളുടെയും പശ്ചാതലത്തിൽ 'അവൾക്ക് തുറന്ന് കിട്ടേണ്ടതുറസ്സിനെയാണ് അന്വേഷിക്കുന്നത്.

'എനിക്ക് പറയാനുള്ളത് ഒരു സമുദ്രമാണ്
 അതിനെ എങ്ങനെ വാക്കുകളിൽ ഒതുക്കും'
എന്ന വിജയലക്ഷ്മിയുടെ കവിത നമ്മുടെ ഭാഷയിൽ പെണ്മയുടെ അനുഭവാവിഷ്കാരങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് ഓർമ്മപ്പെടുത്തുന്നു.,
'ഏറെക്കാലമായല്ലോ നീ സമുദ്രത്തെ തളക്കാൻ തുടങ്ങിയിട്ട്,
കയ്യിലെ കത്തുന്ന വാള് ഇനി എന്തിന്?
നീ കാണാത്ത പൂരങ്ങളില്ല,
കേൾക്കാത്ത പാടുകളില്ല,
പറക്കാത്ത ആകാശങ്ങളില്ല,
അറിയാനും പറയാനും
ഇനി നിനക്കെന്തുണ്ട് ബാക്കി?

നിനക്ക് വയസ്സായി
പക്ഷേ ഞാനിപ്പോൾ പിറന്നതേയുള്ളൂ
പറഞ്ഞു തുടങ്ങുന്നതേ ഉള്ളൂ
നടന്നുപഠിക്കുന്നതെയുള്ളൂ
ഇനി ഊഴം എന്റേതാണ്'
(ഗിരിജ പി. പാതെക്കര-പെൺപിറവി)

അധികാരം അവളുടേതുകൂടി ആകുമ്പോൾ അവൾ പറഞ്ഞും പ്രവർത്തിച്ചും തുടങ്ങുമ്പോൾ ഇന്നേ വരെയുള്ള പറച്ചിലിനെക്കാൾ ചെയ്തികളെക്കാൾ പുതുതും ആഴമുള്ളതുമായിരിക്കും അത്. മണ്ണിനോടും നിലനിൽപ്പിനോടും ഉള്ള നാം മനുഷ്യരുടെ സമീപനം  പെണ്ണിന്റെ പുതു ഭാഷയ്ക്ക് മാറ്റാൻ കഴിഞ്ഞേക്കും. പാതിയാകാശത്തിനും പാതിഭൂമിക്കും പകുതി ചരിത്രത്തിനും ഉടമകളയവരെ ഉൾകൊള്ളുന്ന ആണും പെണ്ണും ഒരേപോലെ കൈകോർത്ത് ഉത്തരം തേടുന്ന ജീവിതാന്വേഷണങ്ങൾക്ക് / സമരങ്ങൾക്ക് ഇനിയുള്ള കാലത്തെങ്കിലും നമുക്ക ചെവിയോർക്കാം... *ഇനി അവൾ പറയട്ടേ*

പെണ്ണ് അടുക്കളയിലെത്തിയ കഥ


കാട്ടിൽ വേട്ടയാടിയും കാട്ടുകിഴങ്ങുകൾ മാന്തിതിന്നും ജീവിച്ചിരുന്ന പ്രാകൃത മനുഷ്യർ ആദ്യമായി 'കാട്ടുതീ' എന്തെന്നറിഞ്ഞു. കാട്ടുതീയിൽ വെന്ത മാംസത്തിനും കിഴങ്ങുകൾക്കും അപാര രുചി! ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനും 'തീ' ഉപകരിക്കുമെന്നവർ ക്രമേണ തിരിച്ചറിഞ്ഞു. അങ്ങനെ 'തീ' യുടെ മഹത്വമറിഞ്ഞ പൂർവ്വികർ അഗ്നിയെ കെടാതെ സൂക്ഷിക്കാൻ പഠിച്ചു.

ഭക്ഷണം തേടിയുള്ള അലച്ചിലിനിടയിൽ മഴയിലും മഞ്ഞിലും അഗ്നികെടാതെയും വേനലിൽ പടരാതെയും സൂക്ഷിക്കണാമെന്ന് വന്നപ്പോൾ അഗ്നിക്ക് കാവൽനിൽക്കാൻ ചിലർ വേണമെന്നായി. ഗോത്രങ്ങളായി രൂപാന്തരപ്പെട്ടുകൊണ്ടിരുന്ന ആ കാലത്ത് ഗർഭിണികളേയും മുലയൂട്ടുന്ന അമ്മമാരേയും അതിനായി നിയോഗിച്ചു. പിന്നീടതു സ്ത്രീകളുടെ പണിയായി.

അങ്ങനെയാണത്രേ നമ്മുടെ സ്ത്രീകൾ അടുക്കളയിൽ തളക്കപ്പെട്ടത്!

ഇന്നു തീ സൂക്ഷിക്കേണ്ടതുണ്ടോ?
അന്നത്തെപ്പോലെ സ്ത്രീകൾ ഇനിയും അഗ്നിക്ക് കാവലിരിക്കണമോ?
ഇന്ന് തീച്ചൂടിൽ നിന്നു പ്രകാശത്തിലേക്കിറങ്ങുന്ന സ്ത്രീകൾ ഭോഗാർത്തി മൂത്ത് ഭ്രാന്തുപിടിച്ച ചില വേട്ടനായ്ക്കളുടെ കൂർമ്പൻ പല്ലുകൾക്കിടയിൽ അമരുമ്പോൾ നോവുന്നത് ആർക്കൊക്കെയാണ്?

അച്ചന്, അമ്മക്ക്, സഹോദരന്, സഹോദരിക്ക്, കൂട്ടുകാരന്, കൂട്ടുകാരിക്ക്, ഭർത്താവിന്, കുട്ടികൾക്ക്...

എവിടെയാണ് നമുക്ക് വഴിതെറ്റുന്നത്?

പ്രണയത്തെ തിരിച്ചുപിടിക്കുക


ഒരു അന്താരാഷ്ട്ര വനിതാ ദിനം കൂടി. കായിക ബലമുള്ളവരും അധികാരമുള്ളവരും, സ്വാധീന ശക്തിയുള്ളവരും മാത്രം വിജയിക്കുന്ന അസുരമായ വ്യവസ്ഥിതിയിൽ സ്ത്രീ കൂടുതൽ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയൂന്നതിലെ രാഷ്ട്രീയത്തെപ്പറ്റി ചർച്ച ചെയ്യാൻ ഒരു ദിനം കൂടി. ഉള്ളു തുറന്നു ചിരിക്കാൻ, ഭയം കൂടാതെ സഞ്ചരിക്കാൻ, ആധുനികതയുടെ ഗുണഫലങ്ങൾ വിവേചനം കൂടാതെ അനുഭവിക്കാൻ, ആത്മീയാന്വേഷകയാവാൻ, ആത്മ സാക്ഷാത്കാരം നേടിയെടുക്കാൻ സ്ത്രീ പൊരുതേണ്ടി വരുന്നുണ്ടെങ്കിൽ മനുഷ്യസംസ്കാരത്തിന്റെ ഗതി മുമ്പോട്ടോ അതോ പിന്നോട്ടു തന്നെയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പ്രകൃതിയേയും സ്ത്രീയേയും വേർപ്പെടുത്തിക്കാണാത്ത 'ഇക്കോ ഫെമിനിസ'മെന്ന ആശയത്തെ മുറുകെ പിടിച്ചു പ്രവർത്തിച്ചു തുടങ്ങാൻ സന്മനസ്സുള്ളവർ ഇനി വൈകിക്കൂടാ. പെണ്ണിനെ ആക്രമിക്കുന്ന അവളെ ഭോഗ വസ്തുവാക്കുന്ന അതേ കമ്പോള തൃഷ്ണയാൽ തന്നെയാണ് നമ്മുടെ പുഴകളും, നീർത്തടങ്ങളും, പാടശേഖരങ്ങളും, കുന്നുകളും, നിർധനരുടെ ആവാസ കേന്ദ്രങ്ങളും ആക്രമിക്കപ്പെടുകയും കീഴടക്കപ്പെടുകയും ചെയ്യുന്നത്. വ്യക്തികളായാലും അധികാര വർഗ്ഗമായാലും അന്ധമായ വികസന ത്വരയോടെ മാത്രം ചിന്തിക്കാൻ കഴിയുന്ന പുരുഷകേന്ദ്രീകൃത വ്യവസ്ഥയിൽ നിന്ന് ലോക മനസ്സാക്ഷിയെ ഉണർത്താനാകും വിധമാകണം സ്ത്രീ അവളുടെ സ്വന്തം ലോകത്തെപ്പറ്റി ചിന്തിക്കേണ്ടത്. ശക്തിയോടൊപ്പം ആർദ്രതയും നിറഞ്ഞതാവണം അവളുടെ സമീപന രീതികൾ. പുരുഷൻ പൊതുവെ അസ്വസ്ഥനും ആന്തരിക ദാരിദ്ര്യമനുഭവിക്കുന്നവനും, കമ്പോള സംസ്കൃതിയുടെ ചാപല്യങ്ങളിൽ എളുപ്പം പെട്ടുപോകാവുന്നവനുമാണെന്ന തിരിച്ചറിവോടെ, അലിവോടെ, സ്ത്രീക്കും പുരുഷനുമിടയിൽ, മനുഷ്യനും പ്രകൃതിക്കുമിടയിൽ, മനുഷ്യനും മറ്റുജീവജാലങ്ങൾക്കുമിടയിൽ പ്രണയത്തെ തിരിച്ചുകൊണ്ടുവരുവാൻ നമുക്കുണരാം. പ്രണയവും ആസക്തിയും ഒന്നല്ലെന്ന് നമ്മുക്ക് ലോകത്തെ മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്.

---ഡോ: ഖദീജാമുംതാസ്

ആൻഡ്രോഫോബിയ


ഈയിടെയായ് നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന പീഢനകഥകൾ സമൂഹത്തിൽ വല്ലാത്തൊരു ഭീതിജനിപ്പിക്കുന്നുണ്ട്. സ്വന്തം അച്ഛനെയും ആങ്ങളയെയും വരെ സംശയിക്കേണ്ടിവരുന്ന സ്ത്രീകളുടെ മാനസികാവസ്ഥ എത്ര ഭയാനകമാണ്! പെൺകുഞ്ഞിനെ സ്നേഹിക്കാനും താലോലിക്കാനും ഭയക്കുന്ന അച്ഛന്മാരുടെ ഹൃദയവേദന അവർക്ക്മാത്രമേ അറിയൂ. എല്ലാവരേയും പേടിച്ചുകൊണ്ട് സമൂഹത്തിൽ ഒരു സ്ത്രീക്കെങ്ങനെ ജീവിക്കാനാവും? അവൾക്ക് ബസ്സിലും ട്രയിനിലും ഓട്ടോയിലും എന്തിന് ബൈക്കിൽ പോലും യാത്ര ചെയ്യാൻ ഭയമാണ്. സത്യത്തിൽ ഈ ഭയത്തിന്റെ ആവശ്യമുണ്ടോ? മറ്റു ഹിംസ്രജന്തുക്കളിൽ നിന്നും രോഗാണുക്കളിൽ നിന്നുമൊക്കെ നാം നമ്മുടെ ശരീരം സംരക്ഷിക്കുന്നത്പോലെ മാത്രമേ പുരുഷാസക്തിയെയും നാം പേടിക്കേണ്ടതുള്ളൂ. അതിഭയം കൊണ്ടോ, തന്നിലേക്കുള്ള ഉൾവലിയൽകൊണ്ടോ ഈ പ്രശ്നത്തിന് പരിഹാരമാകില്ല. നേരിട്ടും പോരാടിയും മാത്രമേ നമുക്ക് സമൂഹത്തിൽ പിടിച്ചുനിൽക്കാനാവൂ.

--ലിജിഷ എ.ടി

പരിഹാരം


ആൺകുട്ടിയും പെൺകുട്ടിയും 'ആണും പെണ്ണു'മെന്ന്
വർഗീകരിക്കപ്പെടാതെ തിരിച്ചറിവുണ്ടായി വളരട്ടേ.
ഒരുമിച്ചിരുന്ന് കളിച്ചുപഠിച്ച് പരസ്പരം തണലാവട്ടേ.
സമാന്തരമായപാതയിലൂടെ ലക്ഷ്യത്തിലേക്ക് നടക്കുമ്പോൾ-
ഇടറിവീഴുമ്പോഴും തളരുമ്പോഴും പരസ്പരം
കൈകോർത്തുപിടിച്ച് ഒരുമിച്ചു നീങ്ങാൻ പഠിക്കട്ടേ...
ആണ് ആണാവട്ടേ. പെണ്ണ് പെണ്ണാവട്ടേ...
അവർ മനുഷ്യരാവട്ടേ...

ഈറ്റില്ലത്തിലേയ്ക്കുള്ള വഴിയിൽ


വീർത്ത വയറുകൾ താങ്ങി
എന്നക്കിണറുകളിൽ മഥനം നടത്തുന്ന
ഒറീസ്സയിലെ അമ്മമാർ

നേർത്ത ശരീരത്തിൽ
ശേഷിച്ച ഇറ്റുപാലിലെ വിഷമറിഞ്ഞ
ഭൂമിയിലെ അമ്മമാർ

കോർത്തമാലയിൽ മുത്തുപോരാഞ്ഞ്
മക്കളുടെ ചിരിമുത്തുകോർത്തണിഞ്ഞ
തെരുവിലെ അമ്മമാർ

ചാർത്തിയ മാല്യം കുരുങ്ങി ശ്വാസം വെടിഞ്ഞ
മക്കളുടെ കണ്ണീരണിഞ്ഞ
വീട്ടിലെ അമ്മമാർ

മൂർത്തമായ ഭ്രൂണങ്ങൾ
ലിംഗനീതിയറിഞ്ഞ്
സ്വയം ഇല്ലാതാവുന്നു

ചുറ്റിലും ഇവരുള്ളപ്പോൾ
ഈറ്റില്ലത്തിലേക്കുള്ള വഴിയിൽ
പേറ്റുനോവകറ്റാൻ വേദനസംഹാരി
മറ്റുവേണോ?

-ആതിരാ നന്ദൻ

പ്രണയം


'എനിക്ക് നിന്നെ ഇഷ്ടമാണ്. ഞാൻ നിന്നെ കല്ല്യാണം
കഴിക്കും'
"ഇല്ലെങ്കിൽ?"
"നിന്നെ തീവണ്ടിയിൽ നിന്ന് ഉന്തിയിട്ടോ, നിരത്തിൽ വെച്ച്
കത്തികൊണ്ട് കുത്തിയോ, വീട്ടിൽകേറി വന്ന് ബലാൽസംഗം
ചെയ്തോ ഞാൻ കൊല്ലും. കാരണം എനിക്ക് നീയില്ലാതെ ജീവിക്കാനാവില്ല."
"എങ്കിൽ...ഞാൻ നിന്നെ വെറുക്കുന്നു. കാരണം ഞാനില്ലാതെ നിനക്ക് ജീവി
ക്കാനാവില്ലെങ്കിൽ നീ ജീവിക്കേണ്ട. നിന്നോടൊപ്പം ജീവിക്കുന്നത് മുതൽ ഞാൻ മരിക്കും.
അത് കൊണ്ട് നീയെന്നെ കൊന്നോളോ..."

തിരിച്ചറിവ്


ആദ്യൻ നുണഞ്ഞ അമ്മിഞ്ഞപ്പാലിനാൽ
സ്ത്രീത്വം ഞാൻ തിരിച്ചറിഞ്ഞു
കുഞ്ഞുമനസ്സിന്റെ പൊട്ടിച്ചിരിയിലും
കൗമാരത്തിന്റെ അങ്കലാപ്പിലും
സ്ത്രീത്വം ഞാൻ തൊട്ടറിഞ്ഞു
പിന്നീട് എപ്പോഴോ പലപ്പോഴായി
പത്രത്താളുകളിലും, ദൃശ്യമാധ്യമങ്ങളിലും
പൊതുനിരത്തിലും റെയില്വെട്രാക്കിലും
ഇരുളിലും പകലിലും
സ്ത്രീ എന്തെന്നു ഞാൻ തിരിച്ചറിഞ്ഞു

-ദിവ്യശ്രീ. ആർ

ഫോട്ടോഫീച്ചർ


വിറങ്ങലിച്ച കൈതണ്ടകളിൽ
കുപ്പുവളപ്പൊട്ടുകൾ
ആഴത്തിൽ ചിരിച്ചു നീങ്ങിയിരുന്നു.
മെല്ലിച്ച കഴുത്തിലും ഒട്ടിയ അടിവയറ്റിലും
തണുത്ത കാലുകളിലും
ചുവന്ന ചന്ദ്രക്കലകൾ
വായപിളർത്തി നിന്നിരുന്നു.
വിളരിയ മുഖത്തൊരു
തേങ്ങലപ്പോഴും തങ്ങിയിരുന്നു...
ഒരു നിമിഷം എന്റെ ക്യാമറക്കണ്ണിനുനേർക്ക്
നീണ്ട വക്കുപൊട്ടിയ ചുണ്ടുകൾ
മന്ത്രിച്ചു; വെറുതെ വിടുക, ഇനിയെങ്കിലും

-സിതാര കെ.ജെ

നിങ്ങൾക്കറിയാമോ?


ഒരു പെൺകുട്ടിയെ 18 വയസ്സിന് മുൻപ് വിവാഹം കഴിക്കുന്ന പുരുഷനും വിവാഹം നടത്താൻ സമ്മതിക്കുന്ന കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള രക്ഷിതാവോ, ഏതെങ്കിലും സംഘടനയോ ശൈശവ വിവാഹം നടത്തുകയോ, നിർദ്ദേശം കൊടുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും ശൈശവ വിവാഹതടയൽ നിയമം, 2006. 9,10,11 വകുപ്പു പ്രകാരം 2 വർഷം വരെ കഠിന തടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാൻ അർഹരായിരിക്കും.

ശൈശവവിവാഹം തടയൽ ഉദ്യോഗസ്ഥന്റേയോ ഏതെങ്കിലും വ്യക്തിയുടേയോ സംഘടനകളുടേയോ പരതിയിന്മേലോ അല്ലെങ്കിൽ ഏതെങ്കിലും വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വയമേവയോ ശൈശവവിവാഹ തടയൽ ഉത്തരവ് (ഇഞ്ചങ്ഷൻ) ഇറക്കാൻ സെക്ഷൻ 13 പ്രകാരം മജിസ്ട്രേറ്റിന് അധികാരമുണ്ട്.

കേരളത്തിൽ കുടുംബശ്രീമിഷൻ (ICDS) ജില്ലാ കോ-ഓർഡിനേറ്ററാണ് ശൈശവവിവാഹ തടയൽ ഉദ്യോഗസ്ഥൻ.

ഈ സാമൂഹിക വിപത്തിനെതിരെ പ്രതികരിക്കാൻ നിങ്ങൾ തയ്യാറാണോ.

കഥ


മെട്രോ നഗരത്തിലെ ലേഡീസ് ഹോസ്റ്റലിന് മുകളിൽ ഉയർന്നു
നിൽക്കുന്ന ഫ്ലക്സിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
'പൊന്നണിയിക്കാനല്ലെങ്കിൽ പിന്നെന്തിനാണ്
പെണ്ണ്.'


വീടിനടുത്ത വഴിയിലൂടെ അപരിചിതനായ പുരുഷൻ
കടന്നുപോയ നേരത്ത് ഗ്രാമത്തിലെ സ്ത്രീ തന്റെ
ഭർത്താവിനോട്;
'നോക്കീ. അത്ലേ ഒരു മനുഷ്യൻ പോയി.'

-അജിത്ത്

ഡൽഹിയിൽ നിന്നും തുടങ്ങേണ്ടത്


ഏതുവിധത്തിൽ പ്രതികരിക്കണം എന്നുപോലും ചിന്തിക്കാൻ കഴിയാത്തവിധം മനസിനെ മരവിപ്പിച്ച ഒരു ദാരുണ സംഭവം. ഒറ്റപ്പെട്ടതെന്ന് പറഞ്ഞ് അവഗണിക്കാൻ സാധിക്കാത്ത വിധം വീണ്ടും വീണ്ടും നമുക്കിടയിലേക്ക് കടന്നുവരുന്ന സമാന സംഭവങ്ങൾ ! ഒരേ മനസ്സുമായി പ്രതിഷേധമുയർത്തുന്ന ഒരു വലിയ ജനക്കൂട്ടത്തിനെതിരായി നിയമജ്ഞരുടെയും തണുപ്പൻ പ്രതികരണങ്ങൾ... സ്വന്തം അമ്മയേയും അനുജത്തിയേയും, ഭാര്യയേയും, മകളേയും സംരക്ഷിക്കാൻ വൈകാരികമായും ശാരീരികമായും പാടുപെടുകയാണ് ഇന്ന് സമൂഹം. മനുഷ്യ കുലത്തിൽ നിന്നു തന്നെ കടിച്ചുകുടഞ്ഞുകളെയേണ്ട ചില ജന്മങ്ങൾ നമുക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്നു...

യഥാർത്ഥകാരണം കണ്ടെത്താതെ മുന്നോട്ടുപോകുന്തോറും നിലനിൽപ്പിനുതന്നെ ഭീഷണിയാകും വിഷം നമ്മുടെയോരോരുത്തരുടേയും കുടുംബങ്ങളിലേക്ക് അടുക്കുകയാണ് ഈ പ്രശ്നങ്ങൾ. നമ്മുടെ പെൺകുട്ടികൾ ഭീതിയുടെ ചിറകിൻകീഴിൽ ഒതുങ്ങി ഒതുങ്ങി എത്രകാലം ജീവിക്കും? സ്വന്തം കുടുംബത്തില്പോലും സ്ത്രീ സുരക്ഷിതയല്ലാതാവുകയാണ്. ഒരു ദുരന്തമുണ്ടാവുമ്പോൾ മാത്രം ഉണരുന്ന പ്രതിഷേധപ്രകടങ്ങളല്ല നമുക്ക് വേണ്ടത്.

ഞാനുൾപ്പെടുന്ന യുവജങ്ങളോട് ചില ആഹ്വാനങ്ങൾ മാത്രമാണ് എനിക്ക് പങ്കുവെക്കാനുള്ളത്. കാരണം നമ്മളാണ് ഭാവി നിർണയിക്കാൻ നിയോഗിക്കപ്പെട്ടവർ. ഓരോ പുരുഷനും സ്ത്രീക്കും സ്വയം തിരിച്ചറിവുണ്ടാവുക മാത്രമാണ് ആദ്യപടി. 'തിരിച്ചറിവ്' എന്നത് ഒരു ശിശുവിന്റെ ജനനം മുതൽ സ്വന്തം അമ്മയുടേയും തുടർന്ന് അവർ വളരുന്ന സമൂഹത്തിന്റേയും സഹായത്തോടെ രൂപം കൊള്ളേണ്ട ഒന്നാണ്. സാമൂഹിക നിയന്ത്രണ ഏജൻസികളുടെ കൃത്യമായ ഇടപെടലുകൾ ഉണ്ടാവുകയും, ലഹരിമുക്തമായൊരു ഭാവിക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്താൽ മാത്രമേ 'പരസ്പരം ജീവിതമൂല്യങ്ങൾ ഉൾകൊണ്ട് ജീവിക്കലാണ് ജന്മോപദേശം' എന്ന സത്യത്തെ നമുക്ക് അംഗീകരിക്കാൻ സാധിക്കൂ.

--ഡിവിൻ മുരുകേഷ്

ആർത്തവവും ഒരസവവും പെണ്ണിന്റെ പരിമിതിയാണോ?


ഇവ രണ്ടും പ്രത്യുല്പാദനത്തിനുവേണ്ടിയാണ്. പ്രത്യുല്പാദനം നടക്കണമെങ്കിൽ ആണും പെണ്ണും വേണം. മനുഷ്യന്റെ ജീവിതലക്ഷ്യത്തിൽ ഒന്നായ വംശവർദ്ദനവിന് ഒഴിച്ചുകൂടാനാവാത്ത ആർത്തവവും പ്രസവവും അപ്പോൾ ആണിന്റേകൂടിയല്ലേ?
അപ്പോൾ അതെങ്ങനെ പെണ്ണിന്റെ മാത്രം പരിമിതിയാകും?
അതൊരു പരിമിതിയാണെങ്കിൽ അത് ആണിന്റേയും പെണ്ണിന്റേയും പരിമിതിയാണ്.
നേട്ടമാണെങ്കിൽ അതും ആണിന്റേയും പെണ്ണിന്റേയുമാണ്. അല്ലേ?

പെൺബുദ്ധി



 പക്ഷേ, പെൺപള്ളിക്കൂടത്തിന് വല്ലാത്തൊരു തരക്കേടുമെന്ന് വിലാസിനി കണ്ടു. പഠിക്കാൻ മിടുക്കരെയാണ് അദ്ധ്യാപകമാർക്കേറ്റവുമിഷ്ടം. പൊതുവിൽ അദ്ധ്യാപികമർക്ക് അങ്ങനെയല്ല. കുട്ടിയുടെ അച്ഛന്റെ ഉദ്യോഗം, ആഭരണം, സൗന്ദര്യം, ഇതിലൊക്കെയാണ് ആദ്യത്തെ നോട്ടം. ബുദ്ധിശക്തിക്കും പഠന സാമർത്ഥ്യത്തിനും രണ്ടാം സ്ഥാനമേയൊള്ളൂ. വിദ്യാർത്ഥിനികളും അങ്ങനെതന്നെ. കാണാൻ ചന്തമുള്ള, മോടിയായി അണിഞ്ഞൊരുങ്ങുന്ന, അധ്യാപികയോടാണ് അവർക്ക് കൂടുതൽ ആദരവും സ്നേഹവും.


വിലാസിനി നിസ്സാര ഭാവത്തിൽ ചിരിച്ചല്ലാതെ ഒന്നും മിണ്ടിയില്ല്ല. വിജയൽക്ഷ്മി പറഞ്ഞു. "ചിരിക്കണ്ട; ചിരിക്കാനുള്ള കാര്യമല്ല ഇത്. സമൂഹത്തിനോടും വീടിനോടും ആചാരങ്ങളോടും സ്ത്രീ ശക്തിയായി കെട്ടിപ്പിണഞ്ഞ് കിടക്കുകയാണ്. പുരുഷനങ്ങനെയല്ലാതാനും. അതുകൊണ്ട് വ്യക്തി എന്ന നിലയിൽ ഉയരാനിടം കൊടുക്കുന്ന - പ്രേരിപ്പിക്കുന്ന - തീഷ്ണബുദ്ധി, സ്ത്രീകൾക്ക് അനാവശ്യം മാത്രമല്ല ഉപദ്രവും കൂടിയാണ് - അവനവനും അന്യർക്കും."

"ഒരു പക്ഷേ വളറെ ഉയർന്ന സാംസ്കാരിക മണ്ഢലത്തിൽ ജനിച്ചാൽ..."

"എവിടെ ജനിച്ചാലും സ്ത്രീക്ക് ബുദ്ധി വേണ്ടെന്നും ഇല്ലെന്നും ഉള്ള വിശ്വാസം ഉറച്ചുപോയി. ഗൃഹഭരണം, പരദൂഷണം, വേഷാലങ്കരണം ഇതിനൊക്കെ എന്തു ബുദ്ധി വേണം? തലച്ചോറുള്ള സ്ത്രീ, നിയമമല്ല, അപവാദമാണ്."

(1951 ൽ കെ.സരസ്വതിയമ്മ എഴുതിയ പെൺബുദ്ധി എന്ന കഥയിൽ നിന്നും അടർത്തിയെടുത്ത ഏതാനും വരികൾ. കടപ്പാട്: ഗ്രന്ഥാലോകം ജനുവരി 2013)

ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ


കാർ ഡ്രൈവർ പോലീസിനോട് പറഞ്ഞു. പിന്നിലിരിക്കുന്നത് എന്റെ മകനാണ്. പിന്നിലിരിക്കുന്ന ആളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് കാറോടിക്കുന്നത് എന്റെ അച്ചനല്ല എന്നാണ്.

രണ്ടുപേരും പറഞ്ഞത് ശരിയായിരുന്നു.. നമുക്ക് ഉത്തരം മുട്ടിയെങ്കിൽ അതിനു കാരണം നമ്മുടെ ചില മുൻധാരണകളാണ്. ഡ്രൈവർ, ഡോക്ടർ, പോലീസ്, എന്നൊക്കെ പറയുമ്പോൾ നമ്മുടെ ഉള്ളിൽ ആണിന്റെ ചിത്രമാണ് വരുന്നത്. വാക്ക് നിർമ്മിക്കുന്ന പ്രതീകം ആണിന്റേതായി മാറിയത് കൊണ്ടാണിത്.

'മിസ്' (കുമാരി) ന്റെ പുല്ലിംഗം എന്താണ്?
'അപ്പോൾ 'മിസ്സിസ്' (ശ്രീമതി) ന്റെയോ?
'ചെയർമാന്റെ' സ്ത്രീലിംഗമെന്താണ്?
'ചെയർപേഴ്സൺ എന്നാണോ?
'കന്യക'ക്ക് പുല്ലിംഗമുണ്ടോ?

നമ്മുടെ ഭാഷ Gender എന്നുള്ളതിന്റെ മാനത്തിലേക്ക് വളരാത്തതാണ് ഇതിനു കാരണം. ഭാഷ ലിംഗപരമായി പരിമിതപ്പെട്ടതുകൊണ്ടാണിത്.
സെക്സ് എന്നതിന് ജീവശാസ്ത്രപരമായ വേരുകളാണെങ്കിൽ, Gender എന്നതിന് സാമൂഹ്യമാനമാണ് ഉള്ളത്. സ്ത്രീ, പുരുഷൻ എന്നായിരിക്കുന്ന അവസ്ഥയിൽ നിന്നും സ്ത്രീത്ത്വം, പുരുഷത്വം എന്നിവയിലേക്ക് വളരുന്ന ഒന്നാണത്. വിശാലമായ സാമൂഹ്യ അർത്ഥത്തിൽ ആണിനേയും പെണ്ണിനേയും ആണും പെണ്ണും ആയിരിക്കുന്ന അവസ്ഥയേയും (നപുംസകം) Gender എന്നതിൽ ഉൾകൊള്ളാനാകും.

ചങ്ങാതി, സുഹൃത്ത്, സഖാവ് എന്നിവ ആൺ, പെൺ ഭേദമില്ലാതെ അഭിസംബോധന ചെയ്യാവുന്ന വാക്കുകളാണ്. Gender മാനങ്ങളുള്ള ഇത്തരം പുതിയ വാക്കുകൾ രൂപപ്പെട്ടു വരണമെങ്കിൽ അത്തരത്തിൽ സ്വതന്ത്രമായ ആൺ, പെൺ ബന്ധങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

Gender എന്ന വാക്കിനുപോലും അതിന്റെ അർത്ഥ തലം 'ലിംഗപദവി' എന്നത് എത്രത്തോളം അതിനെ ഉൾക്കൊള്ളും...?
ആത്മബന്ധം സാധ്യമാണോ ഭാഷയിൽ?

--റിസ്വാൻ

ഇവൾ/ഇവൻ ന്റെ ചങ്ങാതിയാണ്


ഇവൾ/ഇവൻ എന്റെ സുഹൃത്താണ് എന്ന് പറയാൻ സാധ്യമാകാത്ത നിലയിൽ ആൺ-പെൺ സൗഹൃദത്തിന്റെ അതിർത്തി കൃത്യമായി നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. അങ്ങനെയാണ് സൗഹൃദത്തിന് പെങ്ങൾ പോലെ (കൂടപ്പിറപ്പ്), കുടുംബത്തിലെ ആരോ ഒരാൾപോലെ തുടങ്ങിയ 'പദവി'കൾ നൽകുന്നത്.

ഒരു ജനാധിപത്യ ഇടത്തെ അംഗീകരിക്കാതിരിക്കനുള്ള തന്ത്രമാണ് ഇത്. ആണും പെണ്ണും ഇടകലരുന്നതിനെ മതം, അധികാരം എന്നിവ ഭയക്കുന്നുണ്ട്. കുടുംബമെന്ന അധികാര പ്രയോഗത്തിനകത്തേക്ക് ഓരോ സൗഹൃദവും പറിച്ചു നടേണ്ടത് വ്യവസ്ഥയുടെ ആവശ്യമാണ്. കുടുംബമെന്ന സ്ഥാപനത്തെ തൊടാതെയും ഒരു പോറലുമേൽക്കാതെയും നടത്തുന്ന ഇത്തരം ശ്രമങ്ങൾ പുരുഷാധിപത്യ വ്യവസ്ഥയെ ദൃഢീകരിക്കാനുള്ളതായി വേണം കാണാൻ.

ലോകത്തിന്റെ ഗതിയെ മാറ്റിമറിച്ച വിപ്ലവങ്ങളുടെയെല്ലാം ആണിക്കല്ല് കൂട്ടായ്മകാളാണ്. കൂട്ടംകൂടാൻ അനുവധിക്കാതിരിക്കുകയെന്നത് അധികാരം അവളുടെ മേൽ നടത്തുന്ന മർദ്ദനമാണ്. ചോദ്യങ്ങളേ എല്ലായ്പോഴും അധികാരം ഭയപ്പെട്ടിരുന്നു. ചോദ്യങ്ങളുടെ വേരറുത്താണ് 'ജനാധിപത്യത്തിന്റെ' ഈ വസന്തകാലത്തും സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങൾ നഷ്ടമാകുന്നത്.

ആണിനും പെണ്ണിനും ഒരുമിച്ച് യാത്രചെയ്യാനാവാത്ത സാദാചാര ഭീമന്മാരുടെ ഈ വല്ലാത്ത കാലത്ത് ലിംഗസമത്വത്തിന്റെ  രാഷ്ട്രീയം ഉറക്കെ പറയേണ്ടതും ചെയ്യേണ്ടതുമാണ്

വ്യവസ്ഥകൾക്കെതിരായ പുതിയ പാട്ടുകളുമായി...
കിനാവുപോലെ ഒരു കാലം വരുന്നുണ്ട്...

അങ്ങാടിക്കുരുവികൾ


പണ്ടുപണ്ട്
കുഞ്ഞുഷിമ്മീസിട്ട് ചില്ലറയും കൊണ്ട്
മിഠായിക്കുപ്പികൾ തേടി അങ്ങാടി തെണ്ടിയ കാലത്ത്
കണ്ടിരുന്നു നിറയെ...
അടക്കയോളം വലുപ്പത്തിൽ,
മിനുത്ത തൂവൾപ്പക്ഷികൾ,
തെണ്ടി നടപ്പ് ഷോപ്പിംഗായപ്പോൾ
തേടിയിരുന്നു അവയെ...
ചിലയ്ക്കുന്ന യന്ത്രക്കുരുവികൾ
കയ്യടക്കിയ ഷോപ്പിംഗ് മാളുകളുടെ
മിനുത്ത ഭിത്തിയിൽ ചിന്തകൾ
ചിതറിത്തെറിക്കുന്നു.!
ചോന്ന ബുക്കിലൊരു
കുഞ്ഞു കോളത്തിൽ
വംശനാശം വന്നവയായ്
എന്റെ അങ്ങാടിക്കുരുവികൾ
സ്റ്റഫ് ചെയ്യപ്പെടുന്ന കാലത്ത്
അവയെ സ്നേഹിച്ച ഹൃദയം ഞാൻ
ഫോർമാലിനിൽ സൂക്ഷിക്കുകയാണ്.



   -ലിജിഷ. എ.ടി

നിശബ്ദ വസന്തത്തിന് 50 വയസ്സ്


പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി 1962-ൽ അമേരിക്കൻ സമുദ്രജീവി ശാസ്ത്രജ്ഞനായ റേച്ചൽ കാഴ്സൺ എഴുതിയ 'സൈലന്റ് സ്പ്രിങ്ങ്' എന്ന പുസ്തകത്തിന് 50 വയസ്സാകുന്നു. കൃഷിപരിപാലന മുറകളിൽ കീടനാശിനികളായ ഡിഡിറ്റി മുതലായ രാസവസ്തുക്കൾ വ്യാപകമായി ഉപയോഗിക്കുന്നത് വന്യ ജീവികളേയും അവയുടെ ആവാസ സ്ഥാനങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്നും അതുവഴി മാനവകുലത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായിത്തീരുമെന്നുമുള്ള അവബോധം ജനങ്ങൾക്കും സർക്കാരുകൾക്കും നൽകാനായിട്ടാണ് അവർ ഈ പുസ്തകം രചിച്ചത്. രാജ്യത്തൊട്ടാകെ ഡിഡിറ്റി നിരോധിക്കുന്നതിനും  മറ്റുകീടനിശിനികളൂടെ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തുന്നതിനും പുസ്തകം കാരണമായി. മനുഷ്യാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാനയി 1970-ൽ രൂപം കൊണ്ട പരിസ്ഥിതി സംരക്ഷണ സമിതി എന്ന അമേരിക്കൻ സംരഭത്തിനും പ്രചോദനമായിത്തീർന്നു റേച്ചലിന്റെ തൂലിക.

പ്രകൃതി സംരക്ഷണത്തിന് നൽകിയ സംഭാവനമാനിച്ച് റേച്ചൽ കാർസണ് മരണാനന്തര ബഹുമതിയായി അമേരിക്കയിലെ അത്യുന്നത സിവിലിയൻ ബഹുമതികളിലൊന്നായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകുകയുണ്ടായി.

പരസ്യം


കണ്ടവരുണ്ടോ, കൊണ്ടുതരാമോ
തോട്ടിൻവക്കിലെ പൂകൈതപ്പൂ.
കഥയിലും കവിതയിലും മുടങ്ങാതെ പൂത്ത്,
നായികമാർക്കൊക്കെ
ഒടുക്കത്തെ ഗന്ധം കൊടുത്ത്
നായക്ന്മാരെയൊക്കെ ഭ്രാന്തെടുപ്പിച്ച പൂവ്!
തോട്ടുവക്കുകളും തോട്ടുവരമ്പുകളും
എമർജ് ചെയ്യുന്നതിനിടയിൽ
വംശനാശം വന്നുവെന്നു ഞാൻ കരുതുന്ന
പൂകൈതപ്പൂവ്!
തോടുകണ്ടാൽ നിൽക്കണം.
കൈതക്കാടു കണ്ടാൽ നോക്കണം.
പൂവുണ്ടേൽ പറിക്കണം.
atlijisha@gmail.com-ൽ
അറിയിക്കാൻ മനസുണ്ടാവണം.

അതിഥിദേവോ ഭവ:


വെളുത്ത തൂവലുവീശിയെന്നരികിൽ
ഒരു പക്ഷി വന്നെത്തി.
അവനുഞാനാതിഥേയത്വമരുളി,
അവൻ വൃന്ദാവനത്തിലെ കൃഷണനായി
നാടെങ്ങും സഖികളായി.'
സന്തതികൾ പെരുകി.

ഗോപുരമുകളിൽ നിന്നും
പെടുന്നനെയവ വേട്ടയാടാനിറാങ്ങി.
പൊഴിയുന്ന തൂവലുകളെന്റെ
നടത്തം മന്ദഗതിയിലാക്കി.
രക്ഷക്കു ഞങ്ങൾ തൂവലുകൾ കത്തിച്ചു.
ആ പുക ഞങ്ങളെ ശ്വാസം മുട്ടിച്ചു.

യുഗങ്ങൾക്കൊടുവിലൊരു
പേടകം ഒഴുകിയിറങ്ങി
പുറത്തിറങ്ങിയവർ മൂക്കു പൊത്തി
ഞൊടിയിടയിൽ അവർ തിരിച്ചു പറന്നു.

   -പ്രസീത

ഇത് കേരളത്തിന്റെ മഴുക്കാലം


എമർജിങ്ങ് കേരളക്ക് വളമായി വന്ന സമസ്ത മേഖലകളിലെയും സ്വകാര്യവൽക്കരണം നമ്മെ നമ്മളാക്കിയ ഒട്ടേറെ ചരിത്ര പോരാട്ടങ്ങൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണ്. എണ്ണപ്പെട്ട ധനികരെയും എണ്ണിയാലൊതുങ്ങാത്ത പട്ടിണിക്കോലങ്ങളേയും സൃഷ്ടിക്കലാവും ഫലം. ഇനിമേൽ ഇവിടെ സർക്കാരാശുപത്രികൾ ഉയരില്ല. ആശുപത്രികൾ ഉയരില്ല. ആശുപതിക്കിടക്കയിൽ പണക്കെട്ടുകൾ രോഗമളക്കും. വിദേശ നിർമിത മരുന്നുകളുടെ പരീക്ഷണശാലകളാകുന്ന സ്വകാര്യാശുപത്രികളിൽ സാധാരണക്കാർ ഗിനിപ്പന്നികളാകും. ഇന്ന് കേരളത്തിലെ എത്ര സർക്കാർ ആശുപതികളിൽ ആവശ്യത്തിന് ഡോക്ടർമാരുണ്ട്? പ്രാഥമിക സൗകര്യങ്ങളുണ്ട്? ആവശ്യമരുന്നുകളുണ്ട്? അവ ഒരുക്കുന്നതിലൂടെയല്ലേ 'എമർജിംഗ്' സാധ്യമാക്കേണ്ടത്? ഒരു 'മഴു'വിന്റെ ഐതിഹ്യത്തിൽ തുടങ്ങിയ കേരളം മറ്റൊരു 'മഴു'വിലൂടെ നാശത്തിലേക്ക്.

   -പ്രജീഷ് കാവനൂർ

വിദ്യാഭാസത്തിന്റെ പുത്തൻ ഇടങ്ങൾ


എമർഗിംഗ് കേരളയുടെ പ്രധാന പദ്ധതികളിലൊന്നാണ്, പാണക്കാട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന Educity ഇതിനുവേണ്ടി 74 ശതമാനം സ്വകാര്യ നിക്ഷേപവും 26 ശതമാനം സർക്കാർ ഓഹരിയുമാണ് പ്രതീക്ഷിക്കുന്നത്. നിർദ്ദിഷ്ട പ്രോജക്ടിനുവേണ്ടി 83 ഏക്കർ സ്ഥലം കൈവശമുണ്ടെന്നാണ് സർക്കാരിന്റെ വാദം. മാത്രമല്ല ഇതിനു കീഴിൽ ഒരു സാശ്രയ മെഡിക്കൽ കോളേജിനുള്ള ചർച്ചകളൂം നടക്കുന്നു. മലബാറിന്റെ ഹൃദയത്തിൽ ഉയരാൻ പോകുന്ന ഇത്തരം സ്വാശ്രയ ഇടങ്ങൾ സാധാരണക്കാരന്റെ മക്കൾക്ക് ആശ്രയമാകുമെന്ന് തോന്നുന്നുണ്ടോ? Educity (വിദ്യാനഗരി) ഗ്രാമീണതയെ പരിഗണിക്കില്ലെന്നുറപ്പ്.
ഇവിടെ ഇനിയും 'കോരനും കുമ്പിളും' തുടരും.

വികസനം എന്നാലെന്ത്? അത് അർത്ഥമാക്കുന്നതെന്ത്?


         എൽമ് മരങ്ങളിൽ നിന്നു ചത്തുവീണ വസന്തകാല റോബിൻ പക്ഷികളുടെ ആർത്തനാദം ചെവികളെ ഇപ്പോഴും തുളയ്ക്കുന്നുണ്ട്. അതിനിപ്പോൾ എന്മകജെയുടെയും ചീമേനിയുടെയുമൊക്കെ ഭാഷയാണ്. മൂകവസന്തത്തിന്റെ 50 വർഷങ്ങൾ വാചാലമായ ചിന്തകളാൽ മതിക്കുന്നുണ്ട്, മനസുകളെ.

    വികസനം എന്ന വാക്കിന് എമർജിംഗ് എന്നും 'ആണവം' എന്നും പര്യായമുണ്ടാക്കുന്ന വ്യവസ്ഥിതിയോട് അമർഷവും സഹതാപവുമുണ്ട്. കോൺക്രീറ്റ് കെട്ടിടങ്ങൾക്കും നിശാ ക്ലബ്ബുകൾക്കും ഇരട്ടപ്പതകൾക്കുമപ്പുറം ആണവ കിരണങ്ങളുടെ ഭീതിദമായ ഭീഷണികൾക്കുമപ്പുറം

      ഞങ്ങൾ കാണുന്ന വികസനമെന്ന വാക്കിന് തോറിയത്തിന്റെയും കോൺക്രീറ്റുകളുടെയും കോടികളുടെയും മണമില്ല. പച്ചയുടെ ചൂരും നീലയുടെ ജീവനും ചോരയുടെ ചൂടുമുള്ള ഞങ്ങളുടെ വികസനം ആദ്യം പൂക്കുന്നത് സെറിബ്രത്തിന്റെ മരതക കാടുകളിലാണ്. അവിടെ വെളിച്ചമുണ്ട്, ശുദ്ധവായുവുണ്ട്, ശുദ്ധമായ പച്ചമണ്ണുണ്ട്.... ഭൂമി മണ്ണിലേക്കിറങ്ങി വരുന്ന ആ വികസന പൂമരങ്ങളാണ് ഞങ്ങളുടെ സ്വപനം. സുസ്ഥിരതയുടെ പൂമരങ്ങൾ.....

'അത്രമേക് തീക്ഷണങ്ങളാം
നാവുകളത്രേ പിന്നെ
മിഠായിപ്പൊതിക്കായി
പണയംവെച്ചൂ നമ്മൾ.
വെറുതെ മധുരിക്കും രാസമാധുര്യത്തിനായ്
പകരം കൊടുത്തതീ
ദിവ്യമാം രസവിദ്യ'

              (പി.പി. രാമചന്ദ്രൻ)

     നമ്മുടെ മാമ്പ്ഴക്കലങ്ങളെ ആരാണ് അന്യർക്ക് തീറെഴുതിക്കൊടുത്തത്? ഋതുഭേദങ്ങളെ പ്രതിഫലിപ്പിച്ച കൊന്നയും നീലക്കുറിഞ്ഞിലും മകരത്തിന്റെ തണുപ്പും ജൂണിലെ മഴകളും ആർക്കാണ് പങ്കിട്ടുനൽകിയത്?

    'എമർജിംഗ് കേരളാ' സാമ്പത്തിക ഭീമന്മാർക്ക് വിലപേശി നൽകിയത് മലയാളത്തിന്റെ അയൽത്തീരങ്ങളിലേ ഉപ്പുരസങ്ങളും വയലിൽ തിളങ്ങിയ അധ്വാനങ്ങളും മാത്രമല്ല. നൂറ്റാണ്ടിന്റെ ചരിത്രമുള്ള പാരമ്പര്യത്തേയാണ്. ഇനിയീമണ്ണിൽ അസമത്വത്തിന്റെ അസ്വാതന്ത്ര്യത്തിന്റെ ആഗോളമരങ്ങൾ വളരും.

   പുലരികളിൽ സൂര്യനേ നോക്കി ചിരിക്കേ ഏഴു വർണ്ണങ്ങളേ പ്രസവിച്ച മഞ്ഞുതുള്ളികൾ ഊഞ്ഞാലാടുന്ന നെൽകതിർ വിളയുന്ന പാടങ്ങൾ ഇനി കോൺക്രീറ്റ് നിലങ്ങളാവും.

     തുമ്പച്ചെടി ചോദിക്കുന്നു ഞാനെങ്ങനെ തലപൊക്കും? മണ്ണിര ആവശ്യപ്പെടുന്നു, ഞാനെവിടെ രാപ്പാർക്കും? ഹേ മാലോകരേ, നമ്മ്ടെ കാൽപ്പാടുകളെ യന്ത്രക്കൈകൾ കോരിയെടുക്കുന്നു.
എങ്ങനെ മിണ്ടാതിരിക്കും നമ്മൾ?

       -അജിത്ത്

അവർ നമ്മെ പഠിപ്പിക്കുന്നത്...


   ശാസ്ത്രത്തിന്റെ വളർച്ച ദ്രുതഗതിയിലാണ്. ഒരു പക്ഷേ ഇന്നു നാം കാണുന്ന ലോകത്തിലായിരിക്കില്ല നാളെ നാം ജീവിക്കുന്നത്. ഇന്നുപയോഗിച്ചുവരുന്ന സാങ്കേതികതയ്ക്കു പിന്നിലെല്ലാം ശാസ്ത്രമാണ്. സൗകര്യങ്ങൾ വർദ്ധിക്കുന്നതിനോടൊപ്പം ജീവിതം എത്ര ലളിതവും ഹ്രസവുമായി മാറുന്നു.ഇതുവരെയുണ്ടായ മുന്നേറ്റങ്ങൾകെല്ലാം ഒരു പിന്നാമ്പുറമുണ്ട്. അനേകം പേരുടെ മസ്തിഷ്കവും അധ്വാനവും വിയർപ്പുമുണ്ട്. ഓരോ കണ്ടുപിടുത്തങ്ങളും ഓരോരുത്തരുടെ ജീവിതങ്ങളാണ്.

      ഔപചാരിക വിദ്യാഭാസത്തിന്റെ നാളുകളിൽ 'മണ്ടെനെന്നു' മുദ്രകുത്തപ്പെടുകയും തുടർന്ന് മഹാനെന്ന പദവിയിലേക്കുയരുകയും ചെയ്ത എഡിസണിൽ നിന്നാരംഭിക്കാം. പഠനത്തിൽ പുരകിലായിരുന്ന എഡിസ്ന്റെ വിദ്യാഭാസ ജീവിതം വെറും 3 മാസം ദൈർഘ്യമുള്ളതാണ്. തുടർ വിദ്യാഭ്യാസം മാതാവിന്റെ ശിക്ഷണത്തിലായിരുന്നു. 'കണ്ടുപിടുത്തങ്ങളുടെ രാജകുമാരൻ' എന്നറിയപ്പെടുന്ന എഡിസൺ, ഇലക്ട്രിക് ബൾബ്, ടെലഗ്രാഫ് ഉപകരണങ്ങൾ, ചലച്ചിത്ര ക്യാമറ, പ്രൊജക്ടറുകൾ, നവീൻ ടെലഫോൺ, ഫോണോഗ്രാഫ് തുടങ്ങി 1093-ഓളം കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്.

    ഐൻസ്റ്റീന്റെ ഗവേഷണശാല സ്വന്തം മനസ്സായിരുന്നു. ഏകാകിയായ ഒരു ഗവേഷകനായിരുന്ന അദ്ദേഹം, പ്രകൃതിയെ അത്യതികം നിരീക്ഷണത്തിനു വിധേയമാക്കുകയും പ്രതിഭാസങ്ങളെല്ലാം ചോദ്യം ചെയ്യുകയും ചെയ്തു. ഒരു ശാസ്ത്ര വിദ്യാർത്ഥിക്കുണ്ടായിരിക്കേണ്ട ഗുണങ്ങളിൽ പ്രധാനപ്പെട്ടവയാണിവ രണ്ടും.

          തളർന്നിട്ടും തളരാത്ത മനസ്സിനുടമയാണ് സ്റ്റീഫൻ ഹോക്കിങ്ങ്. ഒരു വീൽ ചെയറിലിരുന്ന് ശാസ്ത്ര ലോകത്തിനു മഹത്തായ സംഭാവനകൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന അസാമാന്യ പ്രതിഭ Amyotrophic Lateral Sclerosis എന്ന അപൂർവ്വ രോഗം ബാധിച്ച് ശരീരം ഒട്ടാകെ തളർന്നെങ്കിലും അദ്ദേഹത്തിന്റെ മനസ്സും മസ്തിഷ്കവും തീർന്നില്ല. ഉറച്ച ഇച്ഛാശക്തിയും തളർച്ചയിൽ പതറാത്ത മനസ്സും സ്വന്തം കഴിവിലുള്ള ആത്മവിശ്വാസവും ഹോക്കിങ്ങിനെ ശാസ്ത്രത്തിന്റെ ഉന്നതികളിത്തിച്ചു. ഐൻസ്റ്റീനുശേഷം ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനാണ് സ്റ്റീഫൻ ഹോക്കിംഗ്.

        മനോധൈര്യമാണ് ജീവിത വിജയത്തിന്റെ ചവിട്ടുപടി എന്ന പാഠം നമ്മെളിലെത്തിക്കുകയാണ് ഇരട്ട നൊബേലിനർഹമായ മേരീക്യൂറി. ദാരിദ്ര്യത്തിന്റെ കയ്പുനീര് ചെറു പ്രായത്തിൽ തന്നെ കുടിച്ചിറക്കേണ്ടിവന്ന് മേരി സ്വന്തം ജീവിതം ശാസ്ത്രത്തിനു സമർപ്പിക്കുകയായിരുന്നു. ഭർത്താവും ശാസ്ത്രജ്ഞനുമായ പിയറിക്യൂറി മേരിക്ക് താങ്ങായി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നെങ്കിലും ശുദ്ധമായ റേഡിയം വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ അതിന്റെ ഉടമസ്ഥാവകാശമ്പോലും നേടിയെടുക്കാതെ സൗജന്യമായി ലോകത്തിനു സമർപ്പിക്കുകയായിരുന്നു ഈ ദമ്പതികൾ.

   ശാസ്ത്രലോകം ഇവരിലൊതുങ്ങുന്നില്ല. അത് വിശാലവും എഴുതി തീരാത്തതുമാണ്. ഇവരെപ്പോലെ ഒരുപാട് ജീവിതങ്ങൾ ഇനിയുമുണ്ട്. അവരിലേക്കഴ്ന്നിറങ്ങുക. വിജയത്തിന്റെ വേരുകൾ തേടുക. ഒരുത്തമ ശാസ്ത്ര വിദ്യാർത്ഥിയാവുക.

   -നീരജ. കെ.എം
     2nd Sem. Zoology

Sustainable Development by utilizing Local Resources

            How wonderful is the living world! The wide range of living types organism, be it cold mountains, deciduous forests, oceans, fresh water lakes, deserts or hot springs, eave us speechless. The beauty of a galloping horse, deserts or hot springs, eave us speechless. The beauty of a galloping horse, of the migrating birds, the valley of flowers or the attacking elephant evokes awe and a deep sense of wonder. How wonderful our resources are? Human population size has grown enormously over the last hundred years. This means increase in demand for food, water, home, electricity, roads, automobiles and numerous other commodities. These demands are exerting tremendous presser on our natural resources, and are also contributing to pollution of air, water and soil. The need of the hour is to check the degradation and depletion of our precious natural resources and pollution without halting the process of development.

           A solution to all this can only be in human beings becoming more sensitive to these environmental issues. All waste that we generate can be categorized into three types - (a) biodegradable, (b) recyclable and (c) The non-biodegradable. Next question is how to utilize these wastes? The only solution is to utilize local resources. Local resources are persons and materials  available in our immediate surroundings. Persons include skilled workers, teachers, health workers, students, governmental and Non Governmental organizations. Materials include machines and wastes. Utilizing these resources following activities can be arranged: 1. Conduct seminars on sorting of garbage., 2. Organize workshops on utilization of biodegradable waste., 3. Organize exhibition of job opportunities in waste manage sector, 4. Arrange debates on "Waste as an alternate source of Energy".

         All activities can organize with expert participation and supervision from various fields. Definitely we get a solution. That is "Eradication Through Utilization"

   Dr. Suresh Chandra Kurup.R
   Zoology HOD

ദർശനം


എങ്ങും ഉരുൾപൊട്ടൽ! അതിവർഷം!
പ്രകൃതി ഇതുവരെ എടുത്തണിയാത്ത
ഒരു വേഷമെടുത്ത് ഉന്മാദ നൃത്തത്തിലാണ്...
ഒരു തിരയിലൂയലാടി, മഴത്തുള്ളികളുടെ താരാട്ടും
കാറ്റിന്റെ തഴുകലും ആസ്വദിച്ച്, വിരലുണ്ട്
രസിച്ചൊഴികിയൊഴികി കണ്ണനണഞ്ഞു..
ഓടിച്ചെന്നു കോരിയെടുത്തുമ്മ വച്ചു
പിന്നിൽ കുടച്ചൂടി നിന്ന അനന്തന്റെ ദംശനം
ആ പ്രളയജലത്തിൽ തളർന്നുവീണു മുങ്ങിത്താഴ്ന്നപ്പോഴും
ഒന്നേ നിനച്ചുള്ളൂ, കണ്ണിനെ കണ്ടല്ലോ!...

    -ആതിരാ നന്ദൻ
      ഇംഗ്ലീഷ് വിഭാഗം

ആണവം


എന്റെ രാജ്യം
ആണാവാൻ പോകുന്നു
തീ തുപ്പുന്നവൻ,
പുക യൂതുന്നവൻ
ആണവൻ

      -അജിത്.കെ
       നാലാം സെമസ്റ്റർ ഇംഗ്ലീഷ്

ചരട്


അവൾക്കും അവനും ഒരേ ആകാശം
അവന്റെ ആകാശത്തിൽ പറവകളും
അവളുടെ ആകാശത്തിൽ പട്ടങ്ങളും
അവൻ അനന്തതയെ കീഴടക്കിയപ്പോൾ
അവൾ പറവകളെ സ്വപ്നം കണ്ടു

    -അഞ്ജലി കൃഷ്ണൻ. പി.കെ
     രണ്ടാം വർഷ ബി.എസ്.സി. സുവോളജി

പ്രകൃതിയും പൈതൃക സ്വത്തുക്കളും


       പൂർവ്വികരിൽ നിന്നും നമുക്കു ലഭ്യമായതും, നാം നിലനിർത്തുന്നതും അടുത്ത തലമുറക്ക് കൈമാറ്റം ചെയ്യുന്നതിനേയുമാണല്ലോ പൈതൃക സ്വത്തുക്കൾ എന്ന് വിളിക്കുന്നത്. ലോകത്തെ പ്രധാനപ്പെട്ട സാംസ്കാരിക-പ്രാകൃതിക പൈതൃകങ്ങളുടെ സുരക്ഷയും സംരക്ഷണവും ഏറ്റെടുക്കുന്നതിനായി യുനെസ്കോ അത്തരം പ്രദേശങ്ങളെ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചുവരുന്നു. ഈ പ്രദേശങ്ങളിൽ കാടുകൾ, പർവ്വതങ്ങൾ, തടാകങ്ങൾ, മരുഭൂമികൾ, സ്മാരകങ്ങൾ, പൗരാണിക മന്ദിരങ്ങൾ, നഗരങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഭാരതത്തിൽ ഇതുവരെ ഇത്തരം 28 കേന്ദ്രങ്ങളിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 1983-ൽ ആദ്യം പ്രഖ്യാപിക്കപ്പെട്ട ആഗ്രോ കോട്ടയും, അജന്താ ഗുഹകളും മുതൽ 2010-ൽ അവസാനം സ്ഥാപിതമായ ജയ്പൂരിലെ പ്രസിദ്ധമായ ജന്ദർ മന്ദർ വരെ.. ഈ 28 എണ്ണത്തിൽ 23 എണ്ണം സാംസ്കാരിക കേന്ദ്രങ്ങളും ബാക്കി 5 എണ്ണം പ്രാകൃതികവുമാണ്. കാസിരംഗ, സുന്ദർബൻ, നന്ദാദേവി, മാനസ്, കിലാഡിയോ തുടങ്ങിയ സംരക്ഷിത പ്രദേശങ്ങളാണവ. നമുക്കിവയൊന്ന് പരിചയപ്പെടാം.

ഇന്ത്യയിലെ പ്രാകൃതിക പൈതൃക കേന്ദ്രങ്ങൾ
(Natural World Heritage Sites)

1) 'കാസിരംഗ' ദേശീയോദ്യാനം (ആസാം)
            ബ്രഫ്മപുത്ര നദീതടങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 1974-ലാണ് പ്രഖ്യാപിക്കപ്പെട്ടത്. ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളുടെ പ്രധാനപ്പെട്ട ആവാസകേന്ദ്രമായ ഇവിടം കാട്ടെരുമകൾക്കും, ചതുപ്പുമാനുകൾക്കും പ്രസിദ്ധമാണ്. കടുവകളുടെ ഏറ്റവുമധികം സാന്ദ്രതയുള്ള ഇവിടം 2006-ൽ ഒരു കടുവാ സങ്കേതമായും പ്രഖ്യാപിക്കപ്പെട്ടു. 1985-ൽ തന്നെ UNESCO കാസിരംഗയെ ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.

2) 'സുന്ദർബൻ' ദേശീയോദ്യാനം (പശ്ചിമ ബംഗാൾ)
            ലോകത്തിലെ ഏറ്റവുമധികം വിസ്തൃതിയുള്ള ഈ കണ്ടൽ വനപ്രദേശം കണ്ടൽ സസ്യങ്ങളുടെ ഏറ്റവുമധികം വൈവിദ്യത്തിനും പ്രസിദ്ധമാണ്. ബംഗാൾ കടുവകൾ വസിക്കുന്ന ലോകത്തിലെ ഒരേയൊരു കണ്ടൽ വനമേഖല കൂടിയാണിത്. 1987 ലാണ് UNESCO പൈതൃക കേന്ദ്രമായി ഇവിടം പ്രഖ്യാപിച്ചത്.
3) 'നന്ദാ ദേവി', 'പൂക്കളുടെ താഴ്വര' ദേശീയോധ്യാനങ്ങൾ (ഉത്തരാഖണ്ഡ്)
     പടിഞ്ഞാറൻ ഹിമാലയ പ്രദേശങ്ങളിലാണ് ഈ രൺറ്റു ദേശീയോദ്യാനങ്ങളും സ്ഥിതിചെയ്യുന്നത്. ഇവ രണ്ടും ചേർന്ന് പർവ്വത നിരകളും, താഴ്വാരങ്ങളുമടങ്ങുന്ന അത്യധികം മനോഹരമായ ഭൂപ്രദേശമായി നിലകൊള്ളുന്നു. ബ്രഫ്മകമലം, നീലപോപ്പി, കോമ്പ്രാലില്ലി തുടങ്ങിയ നിരവധി പൂക്കൾക്ക് പ്രസിദ്ധമാണ് ഈ താഴ്വാരം. ഏഷ്യൻ കരടി, ഹിമ പുലി, തവിട്ടുകരടി, നീലയാട് തുടങ്ങിയ മൃഗങ്ങളാണിവിടെ സംരക്ഷിക്കപ്പെടുന്നത്. 1988-ൽ ഈ പ്രദേശങ്ങൾ പൈതൃക പട്ടികയിലിടം നേടി.


5.) 'കിയലാഡിയോ' ദേശീയോദ്യാനം (രാജസ്ഥാൻ)

         സിന്ധു, ഗംഗാ തട മൺസൂൺ കാടുകളിലാണ് 1982-ൽ പ്രഖ്യാപിക്കപ്പെട്ട ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഭരത്പൂർ പക്ഷി സങ്കേതമെന്ന പേരിലാണ് ഇത് മുമ്പ് അറിയപ്പെട്ടിരുന്നത്. ഇത് ഇന്ന് ഒരു റാംസർ തണ്ണീർത്തടവും കൂടിയാണ്. 230-ലധികം വ്യത്ത്യസ്ഥ പക്ഷികളെ ഇവിടെ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1985-ലാണ് ഇത് പൈതൃക പട്ടികയിൽ ഇടം നേടിയത്.

   മേൽ സൂചിപ്പിച്ച പ്രദേശങ്ങൾ കൂടതെ നിരവധി പ്രാകൃതിക പ്രദേശങ്ങൾ ഭാരതം ലോക പൈതൃക കമ്മിറ്റിയുടെ മുന്നിൽ വെച്ചിട്ടിണ്ട്. നമ്മുടെ പശ്ചിമഘട്ടം ഉൾപ്പെടെ. ലോകത്തിലെ ഓരോ പൗരനും അഭിമാനപൂർവ്വം തന്റേതുകൂടിയെന്ന് പറഞ്ഞു സംരക്ഷിക്കാൻ അടുത്ത തലമുറക്ക് കൈമാറാൻ ഇവ പൈതൃക പട്ടികയിൽ ഇടം തേടേണ്ടതുണ്ട്.

ഡോ. കിഷോർ കുമാർ
അസി. പ്രൊഫ. ബോട്ടണി

എഴുത്ത് സർഗാത്മകമായ ഭ്രാന്തിന്റെ പ്രകടനമാണ്. ലോകത്തെ നിലനിർത്തുന്ന ഭ്രാന്തിന് പ്രപഞ്ചത്തിന്റെ സാധ്യതകളുണ്ട്. കാടത്തം വെടിഞ്ഞ പാപ്പിറസ് ഇലകളിലൂടെ ഇലക്ട്രോണിക് യുഗത്തിലെത്തി നിൽക്കുന്ന നമ്മൾ പുതുതലമുറയ്ക്ക് ഭ്രാന്ത് നഷ്ടമാകുന്നുണ്ടോ?


കാൽപ്പനിതയ്ക്കപ്പുറം ഗൗരവമായ ചിന്തകളും സർഗാത്മക പ്രതികരണങ്ങളുമുണ്ടായിരുന്ന ക്യാമ്പ്സ് നമുക്കു നഷ്ടമാകുന്നുണ്ടോ?
എങ്കിൽ ഇലയെഴുത്തുകളിലൂടെ ക്യാമ്പസിന്റെ സ്പന്ദനവും സൗന്ദര്യവും തീവ്രതയും നമുക്ക് പുന:സൃഷ്ടിച്ചാലോ...


യുക്തിപൂർവ്വം ചിന്തിക്കുകയും സർഗ്ഗത്മകമായ് പ്രതികരിക്കുകയും ചെയ്യുന്ന യുവതയുടെ കൂട്ടായ്മയാണ് യുവസമിതി. സമിതിയിലൂടെ നാം ആർജ്ജിച്ചെടുത്ത ആശയങ്ങളെ ഹൃദയത്തോടു ചേർത്തുകൊണ്ട് നല്ല മരച്ചോടുകളിലൂടെ ഭ്രാന്തരായ് നമുക്ക് നടക്കാം...
ഇലയും വെയിലും മഞ്ഞും മഴയും ഇനിയും നമ്മോട് സംവദിക്കാതിരിക്കില്ല...