പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍

മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം ...

പ്രതീക്ഷകളുടെ താഴ്വര തേടിയിറങ്ങുന്ന യൌവനം

2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു. രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും....

സദാചാരം

നമീനച്ചൂടു കഴിഞ്ഞാല്‍ പിന്നെ പാഴ്മരങ്ങളുടെ ശ്മശാനത്തില്‍ ഒരിടം ഏതു മാവിനുമുണ്ട്. പൂക്കാത്ത മാവിനെപ്പോഴും അവിടെ സ്ഥാനമുണ്ട്. ഇവിടെ മരങ്ങള്‍ പൂക്കാറില്ല പൂക്കുന്ന മരം സദാചാരം വെടിയുന്നതാണേ്രത എന്നൊരു സംശയം പൂക്കുന്ന മാവുകള്‍ക്ക് ...

സൃഷ്ടിയും സ്ഥിതിയും മാത്രം.....

ദൂരദര്‍ശനിലെ ജയ്ഹനുമാനില്‍ രാമലക്ഷ്മണന്മാരും സീതയും വനവാസത്തിനു പുറപ്പെടുന്ന രംഗത്തുവെച്ചാണ് ഞാനെന്റെ ഇഷ്ടക്കാരിയെ കണ്ടെടുക്കുന്നത്. എനിക്ക് അവളുടെ പേരായിരുന്നു- ഊര്‍മ്മിള... രാമലക്ഷ്മണന്മാരും സാതയും വനവാസത്തിനു പോയി... രാവണന്‍...

വാട്‌സപ്പ്

തിരക്കുകള്‍ക്കിടയിലെങ്കിലും നഗരം പൊതുവെ ശാന്തമായിരുന്നു. സ്വപ്‌നത്തിലെന്നവണ്ണം ഊറിയചിരികളും വിങ്ങിയ കരച്ചിലുകളും പൊട്ടാതെ നില്‍ക്കുന്ന പരിഹാസങ്ങളും ഒഴുകി ഒഴുകിപ്പോകുന്നു. തിയേറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. ചുമരില്‍ പരസ്യങ്ങളും പോസ്റ്ററുകളും ഇല്ലായിരുന്നു. സമരപ്പന്തലുകളില്‍...

ഞങ്ങള്‍ക്ക് ഔദാര്യമല്ല വേണ്ടത് :കാട്ടുകാര്‍ വരളുന്ന കാടും തളരുന്ന കുട്ടികളും

നഗരത്തിലെ തുണിക്കടയില്‍ നിന്നും ജാഫറും സനലുമൊക്കെ തുണികള്‍ ശേഖരിച്ചിരുന്നു. ഷര്‍ട്ട് , പാന്റ , സാരി , കുഞ്ഞുടുപ്പുകള്‍ ഫെബ്രുവരി 2 നു ആനഭീഷണി വക വെക്കാതെ ഞങ്ങള്‍ ഒമ്പത് യുവസമിതിക്കാര്‍ അളയ്ക്കല്‍ കോളനിയിലേക്ക് പോവാന്‍ തീരുമാനിച്ചു. ഏഷ്യയിലെ തന്നെ ഏക ഗുഹാമനുഷ്യരായ ചോലനായ്ക്കരുടെ കോളനിയാണ് അളയ്ക്കല്‍ കേരളത്തിലെ ബദല്‍ സ്‌കൂളുകള്‍  അടച്ചുപൂട്ടമെന്ന സര്‍ക്കാരിന്റെ ഉത്തരവ് കേട്ടപ്പോള്‍ ഞങ്ങള്‍ക്കാദ്യം ഓര്‍മ്മ വന്നത് നാരായണന്‍ എന്ന മണി മാഷിനെയാണ്. രണ്ടു വര്‍ഷമായി കാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് അക്ഷര വെളിച്ചമേകുന്ന മണിമാഷിന്റെ അതിസാഹസികമായ കാട്ട്‌യാത്രകള്‍ ഞങ്ങളെ അത്രമാത്രം സ്വാധീനിച്ചിരുന്നു.സഹജീവികള്‍ എന്ന നിലയില്‍ കാട്ടുകുട്ടികളുടെ പഠന രീതി, ജീവിതം, വെല്ലുവിളികള്‍ ഇതൊക്കെ ഒന്നറിയണമെന്നു ണ്ടായിരുന്നു.
    വഴിക്കടവ് ടൗണില്‍  നിന്നും ഒരു ഗൂഡ്‌സ് വണ്ടിയില്‍ തുണിപ്പെട്ടികളും കയറ്റി മണിമാഷിന്റെയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസറായ രാംദാസ് സാറിന്റെയും കൂടെ കാട്ടിലേക്ക് പോയി. മുളംകാടുകള്‍ നിറഞ്ഞ വനവീഥി കാട്ടാനകളുടെ വിഹാരകേന്ദ്രമാണത്രേ.  വാസസ്ഥലവും ഭക്ഷണവും കിട്ടാത്ത ഗജ പോക്കിരികള്‍ മുലംകാടുകളില്‍ മറഞ്ഞു നിന്ന്, യാത്രക്കാരെ കൊമ്പില്‍ കോര്‍ക്കാറുള്ള പാതയിലൂടെ യാണ് യാത്ര പത്തു പതിനഞ്ചു പേരെ ഇടക്കാലത്ത് ആന ചവിട്ടി കൊന്നിട്ടുണ്ടത്രേ!
    ഒടുവില്‍ പുഞ്ചക്കൊല്ലിയിലെത്തി. ഇരുമ്പ് പാലത്തിനു താഴെ കരിയുരുളപ്പാറകളെ തഴുകി ഒഴുകുന്ന പുന്നപ്പുഴ. മലബാറിന്റെ ജീവനാഡിയായ ചാലിയാറിന്റെ പ്രധാനപ്പെട്ട പോഷക നദിയാണ് .പശ്ചിമ ഘട്ടത്തിലെ പുല്‍മേടുകളില്‍ ഊറിയിറങ്ങുന്ന ജീവനീരാണ് പുന്നപ്പുഴ യേയും കരിമ്പുഴയേയുമൊക്കെ സൃഷ്ടിക്കുന്നത്. ജൈവ പ്രാധാന്യമുള്ള ഒരു കാടിന്റെയുള്ളിലാണ് അളയ്ക്കല്‍ കോളനി എന്ന് കൂടി ഞങ്ങള്‍ അറിഞ്ഞു. പാലം കടന്നപ്പോള്‍ അളയ്ക്കല്‍ കോളനിയിലെ ഏക ജീപ്പ് െ്രെഡവറായ രമേശന്റെ വണ്ടിയില്‍ തുണിപ്പെട്ടികള്‍ കയറ്റി അയച്ച് ഞങ്ങള്‍ മണി മാഷിന്റെ പിറകെ നടക്കാന്‍ തുടങ്ങി. വരണ്ട കാട് .ക്ഷീണിച്ച മരങ്ങള്‍, 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാക്ഷരതാ പ്രവര്‍ത്തനത്തിനായി കാട്ടിലെത്തിയ മണിമാഷ് ചോലനായ്ക്കരുടെ തമിഴും മലയാളവും കന്നടയും കലര്‍ന്ന ഭാഷ പഠിക്കുകയും അവിടുത്തെ ബദല്‍ സ്‌കൂള്‍ അധ്യാപകനാവുകയും ചെയ്തു.  വെറും മൂവായിരം രൂപയാണ് കാട്ടാനകളുടെ കണ്ണുവെട്ടിച്ച് പാത്തും പതുങ്ങിയും സ്‌കൂളില്‍ എത്തുന്നതിന് മാഷിന് കിട്ടുന്നത്. അതും ഇപ്പോള്‍ എട്ടുമാസമായി മുടങ്ങി ക്കിടക്കുകയാണത്രേ! പക്ഷെ മാഷിനു പരാതിയില്ല . കുലത്തൊഴിലായ കൊല്ലപ്പണി മതി കുടുംബം പോറ്റാനെന്നാണ് അദ്ദേഹം പറയുന്നത്. അധ്യാപനത്തിനപ്പുറം  സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കുക , ഫോമുകള്‍ പൂരിപ്പിച്ച് അതാത് ഓഫീസിലെത്തിക്കുക , കുട്ടികളെ ഫോട്ടോയെടുക്കാന്‍ കൊണ്ടുപോകുക. എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളുമായി മാഷ് കോളനിയില്‍ ഇടപെടുന്നുണ്ട് .ഇപ്പോളും ഏകദേശം ആറു കിലോമീറ്റര്‍ കാട്ടിലൂടെയും പ്ലാന്റേഷനുകളിലൂടെയും കുട്ടികള്‍ നടന്നാണ് അളയ്ക്കലിലെത്തുന്നത്. കണ്ടറിഞ്ഞും പാട്ടുപാടിയും  പരീക്ഷണങ്ങളിലൂടെയും #െല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാകുന്ന വിധത്തില്‍ ഒരു ബദല്‍ അധ്യാപന രീതി തന്നെയാണ് അദ്ദേഹം പിന്‍തുടരുന്നത്. മാഷ് തന്നെ രൂപപ്പെടുത്തി എടുത്ത വിവിധ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പഠനക്രമീകരണം അടക്കം നിരവധി അധ്യാപന പരീക്ഷണങ്ങള്‍
    പ്ലാന്റേഷന്റെ റബ്ബര്‍  ഉദ്പാതന ഷെഡുകളുടെ ചുവരുകളില്‍ മാവോയിസ്റ്റ് മുന്നറീപ്പ് നോട്ടീസുകള്‍ ഉണ്ടായിരുന്നു.പുന്നപ്പുഴ തീരത്ത് തന്നെയാണ് ബദല്‍ സ്‌കൂളും ചെറിയ കൊണ്‍ഗ്രീറ്റ് കട്ടകള്‍ പോലെ ചോലനായ്ക്കരുടെ വീടുകളും . മുളകള്‍ കൊണ്ടുള്ള രണ്ടോ മൂന്നോ  പരമ്പരാഗത കുടിലുകളും കാണാം. നാടന്മാരുടെ ചൂഷണവും അരി ഭക്ഷ്യ വസ്തു വിതരങ്ങളും അവരെ മടിയരാക്കിയിരിക്കുന്നു.  കൃഷി ചെയ്യാനിപ്പോള്‍ ഭൂമിയില്ല. കാറ്റില്‍ വേണ്ടത്ര വിഭവങ്ങളില്ല. പുഴകളില്‍ മീനുകളില്ല.  ഒഴുകി വരുന്ന കാട്ട്് കുളിര്‍ ജലത്തല്‍ എന്‍ഡോസള്‍ഫാന്റെ പുതു രൂപമായ റൗണ്ട് അപ്പ് ആണ്
    കുഞ്ഞുങ്ങളുടെ മുഖമോഴികെ മറ്റു മുഖങ്ങളിലെല്ലാം ഒരു തരം നിര്‍വികാരാതയും സഹതാപവുമായിരുന്നു. നര്‍വികാരതയായിരുന്നു. വസ്ത്രങ്ങള്‍ ഓരോ കുടുംബങ്ങള്‍ക്കും വീതം വെച്ച് കട്ടന്‍ചായ കുടിച്ചിറങ്ങുമ്പോള്‍ സമയം 2 മണി. നാട്ടിലെത്താന്‍ മൂന്നു മൂന്നരയാവും. ചോറ് പൊതിഞ്ഞുകൊണ്ട് വന്നിരുന്നു. കറി വഴിക്കടവിലെ ഏതെങ്കിലും ഹോട്ടലില്‍ നിന്നും വാങ്ങാമെന്നു വിചാരിച്ചതായിരുന്നു.പക്ഷെ മറന്നു പോയി.  നല്ല വിശപ്പും ദാഹവും ക്ഷീണവും. പോരാത്തതിന് ആനപ്പേ ടിയും.  ഒടുവില്‍  മണി മാഷ് ഒരു സൂത്രം പറഞ്ഞു.  അത് പ്രകാരം കോളനിയില്‍ നിന്നും കുറച്ച് ഉപ്പു വാങ്ങി.  കാറ്റു വഴിയിലെ  ആനപ്പി ണ്ടത്തിന്റെ മണമേറ്റു തളിര്‍ത്തൊരു കാട്ടുകാന്താരിച്ചെടിയില്‍ നിന്ന് ഇത്തിരി മുളകും പറിച്ചെടുത്തു.
പുഞ്ചക്കൊല്ലിയിലെത്തിയപ്പൊള്‍  ഇത്തിരി കരിഞ്ഞ കറുത്ത ഹലുവയില്‍ ഒഴുകുന്ന എണ്ണ പോലെയുള്ള പുന്നപ്പുഴയുടെ തീരത്ത്, മഞ്ചിമര ങ്ങള്‍ക്കിടയിലെ പാറപ്പുറങ്ങളിരുന്ന് ഞങ്ങള്‍ ചോറുണ്ടു. കാ!ന്താരിമുളക ഉപ്പും കൂട്ടി ഞരടി ചോറല്‍ കുഴച്ച് തിന്നു. നല്ല സ്വാദ്. മണിമാഷ് വിളിച്ചു വരുത്തിയ ഗൂഡ്‌സില്‍ ആനയെ പേടിച്ച് വീഥിയിലേക്ക് ചാഞ്ഞ ഇല്ലിക്കൊഞ്ചലുകളെ തഴഞ്ഞ് വീണ്ടും നഗരത്തിലേക്ക് ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു കാടുണ്ട്. പുറത്താക്കപ്പെട്ട ഏദന്‍ തോട്ടത്തെ പോലെ..ഓരോ മനുഷ്യനും ആ കാടിനെ ഉള്‍ക്കിടിലത്തോടെ ഓര്‍ക്കുന്നുമുണ്ട്. എന്നിട്ടും പശ്ചിമ ഘട്ട സംരക്ഷണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കുന്നത് എന്തിനാണാവോ ?

വെളിപാട്

നിന്നെ ജയിക്കുവാന്‍ വേണ്ടി മാത്രമാണ്
മറ്റെല്ലായിടങ്ങളിലും ഞാന്‍ തോറ്റതെന്ന്
ഈ ലോകത്തിനറിയില്ല , അതുകൊണ്ട് തന്നെ
പരാജിതർക്ക് ലോകം ദാനം പോലെ വെച്ചു നീട്ടുന്ന
മൂന്നുതവണ കോഴികൂവിയാ? നേരം കുറിക്കുന്ന
സഹതാപത്തിന്റെ മിച്ചഭൂമി എനിക്കാവശ്യമില്ല

എനിക്കുള്ളില്‍ അനശ്വരങ്ങളായ പര്‍വതങ്ങളുണ്ട്,
ജലാശയങ്ങളുണ്ട് , മരുഭൂമികളും മരുപ്പച്ചകളുമുണ്ട് ,
പെരുമഴയത്ത് മാത്രം സ്ഖലിക്കുന്ന, വെയില്‍
വെയില്‍ സ്പര്‍ശമേല്‍ക്കാത്ത ഉള്‍വനമുണ്ട്

എനിക്കുള്ളില്‍ ഭൂകമ്പങ്ങളുണ്ട് , കഴുത്തില്‍
ദുരിതത്തിന്റെ കുരുക്കിട്ട് , സ്വപ്നങ്ങളുടെ
കുങ്കുമപ്പാടം കയ്യേറുന്ന , വിശന്ന്
വിഷം തിന്ന് കണ്ഠം നീലിച്ച്
തലപെരുത്ത് ഉടലു ചുരുങ്ങിയ മനുഷ്യരുണ്ട്

എനിക്കുള്ളില്‍ അടിയൊഴുക്കുകളുണ്ട്
ഗതാഗതനിയമം മറന്ന് , ഇടം വല മാറി മാറി നടന്ന്
ഒടുവില ഉപയോഗിക്കുന്തോറും നീളം കുറയുന്ന
കുറ്റിച്ചൂലുള്ളില്‍ പേറുന്ന നിസ്സഹായതയുണ്ട്.

'അവനോ''അവളോ' ആകുവാന്‍ സാധിക്കാത്തതിലെ
ഉണ്മയെ അറിയാതെ , 'അത് ' മാത്രമായി
അഭിസംബോധന ചെയ്യപ്പെടുന്ന മനുഷ്യരുടെ അരക്ഷിതാവസ്ഥയുണ്ട്

ചിതല് തിന്നുന്ന ചിന്തകളില്‍ നിന്ന് വാക്കുകള്‍ പെറുക്കുമ്പോള്‍
ഒന്നെനിക്കറിയാം , ഉള്ളിന്നുള്ളിലെ ഞാനാണ് ഞാനെന്നും ,നീയെന്നും
നിന്നെ ജയിക്കുവാന്‍ വേണ്ടി മാത്രമാണ്
മറ്റെല്ലായിടങ്ങളിലും ഞാന്‍ തോറ്റതെന്നും

ലീലാവതിയുടെ പെണ്‍മക്കള്‍

ശാസ്ത്രവും സാങ്കേതികവിദ്യകളും പുരുഷന്റെ മേഖലകള്‍ ആയാണ് പരിഗണിച്ചു വരുന്നത്. ഇത്തരം മുന്‍വിധികള്‍ വേറെയും ഉണ്ടായിരുന്നു എന്നു നമുക്കറിയാം. ബുദ്ധിയും സര്‍ക്ഷശേഷിയുമൊന്നും വംശം, ദേശജാതിഭേദങ്ങള്‍ കൊണ്ട് നിര്‍ണ്ണയിക്കപ്പെടുന്നതല്ലെന്നും മെച്ചപ്പെട്ട സാഹചര്യങ്ങളും ആത്മവിശ്വാസവും ലഭ്യമായാല്‍ എല്ലാ ജനവിഭാഗങ്ങളിലും അതു ദൃശ്യമാകുമെന്നും ഇന്നു ലോകം ബോധ്യ പ്പെടുത്തിക്കഴിഞ്ഞു.
    സ്ത്രീയുടേയും പുരുഷന്റെയും കാര്യത്തിലും കാര്യങ്ങള്‍ ഭിന്നമാകേണ്ടതില്ല എന്ന് സാമാന്യ യുക്തിബോധവും നമ്മോടു പറയുന്നു. പക്ഷേ ഇവിടെ മുന്‍വിധികള്‍ക്ക് വല്ലാത്ത ആഴമാണുള്ളത്. വിശ്വാസ ങ്ങളിലൂടെയും ആചാരങ്ങളിലൂടെയും മതധാര്‍മ്മിക ബോധനങ്ങളി ലൂടെയും കുടുംബസമൂഹഘടനയുടെ സവിശേഷതകളിലൂടെയുമെല്ലാം ആഴ്ന്നിറങ്ങിയ, ഓരോ വ്യക്തിയുടേയും ആത്മബോധത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് പുരുഷന്‍ സ്ത്രീയേക്കാള്‍ ബുദ്ധിശക്തിയിലും സര്‍ഗശേഷിയിലും മുന്നിലാണ് എന്ന വിശ്വാസം. ഇതിനു വിപരീതമായ അനുഭവങ്ങളാണ് ഇന്ദിരാഗാന്ധിയും മാര്‍ഗരറ്റ് താച്ചറും, ശാസ്ത്രരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച മേരിഐറീന്‍ ക്യൂറികളും ബാര്‍ബറാ മക്ലിന്റോക്കും ആനി ഹെംപുമെല്ലാം.
    ഏതു വിപരീതസാഹചര്യങ്ങളേയും വെല്ലുവിളിച്ചു മുന്നേറാന്‍ തയ്യാറുള്ള സ്ത്രീകള്‍ ഇന്ന് എല്ലാ രംഗത്തുമുണ്ട്. ശാസ്ത്രരംഗത്ത് അങ്ങനെ മുന്നേറാന്‍ ധൈര്യം കാണിച്ച കുറേയധികം ഇന്ത്യന്‍ സ്ത്രീകളുടെ അനുഭവങ്ങള്‍ സമാഹരിച്ച ഒരു ഗ്രന്ഥമാണ് ലീലാവതിയുടെ പെണ്‍മക്കള്‍. ഭാര്യയും അമ്മയും ഒക്കെ ആയിരിക്കെത്തന്നെ ശാസ്ത്രജ്ഞയും ആകാമെന്നു തെളിയിച്ചവരാണധികവും. മലയാളിയും ഇന്ത്യയിലെ ആദ്യത്തെ വനിതാസസ്യശാസ്ത്രജ്ഞയുമായ ഇ.കെ.ജാനകിയമ്മാള്‍, മദ്രാസിലെ ഭൗതികശാസ്ത്രജ്ഞയും അര്‍ബു ദരോഗിയുമായിരുന്ന ബി.വിജയലക്ഷ്മി, കൊല്‍ക്കത്തയിലെ അസിമ ചാറ്റര്‍ജി തുടങ്ങി 98 ഓളം വനിതാശാസ്ത്രജ്ഞരെ പരിചയപ്പെടു ത്തുകയാണ് ഈ ശാസ്ത്രഗ്രന്ഥം.
    ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് കെ.രമയാണ്. പൊതുവെ ശാസ്ത്രഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ മടിയുള്ള മലയാളികള്‍ക്ക് ഒരു മാതൃകയാണ് ഈ എഴുത്തുകാരി.ഇന്ത്യയിലെ തൊണ്ണൂറ്റെട്ടോളം വനിതാശാസ്ത്രജ്ഞര്‍ അവരുടെ അനുഭവങ്ങള്‍ ആര്‍ജ്ജവത്തോടെ അവതരിപ്പിക്കുന്ന ഈ കൃതി സാമൂഹികമാറ്റങ്ങളെ കുറിച്ചു പഠിക്കാനും ഉള്‍ക്കൊള്ളാനും താല്‍പര്യമുള്ളവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു കൃതിയാണ്.

പ്രസാധനം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വിവര്‍ത്തനം കെ രമ
വില 300 രൂപ

സൈബറിടത്തിലെ സ്ത്രീ വിരുദ്ധത

സൈബര്‍ ലോകം തുറന്നിട്ടുതന്ന പൊതുഇടമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകള്‍. ആധുനിക പൊതു ഇടങ്ങളില്‍ ഒന്ന്.  ഒരു സ്ത്രീക്ക് (സ്ത്രീ പ്രശനത്തിലൂന്നിയ ഒരു ലേഖനമായതുകൊണ്ടാണ് സ്ത്രീയെ മാത്രം പരാമര്‍ശിക്കുന്നത്) സദാചാരാക്കാരന്റെയോ മത-മൗലിക വാദികളുടെയോ നോട്ടങ്ങളെ ഒരു  ബ്ലോക്ക് കൊണ്ട് ഇടിച്ചു തെറിപ്പിച്ചു മുന്നേറാന്‍ സാധിക്കുന്ന സ്ഥലം. പെണ്‍-ആണ്‍ വേര്‍തിരിവില്ലാതെ സൗഹൃദ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ പറ്റുന്നിടം. തന്റെ സ്വപ്‌നങ്ങള്‍ ലോകത്തോട് വിളിച്ചുപറയാന്‍ പറ്റുന്നിടം. തന്റെ ആവിഷ്‌കാരങ്ങളെ കെട്ടഴിച്ചുവിടാന്‍ പറ്റുന്നിടം. ഇത്തരത്തിലുള്ള നിരവധി  സാധ്യതകളുടെ മാധ്യമമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളിലെ സ്ത്രീകളുടെ അസ്വാതന്ത്ര്യത്തെ വിലക്കുന്ന പൊതുബോധത്തെ സ്ത്രീ പദവി പ്രശ്‌നത്തെ പഠിക്കുമ്പോള്‍ നാം കണ്ടില്ലെന്നു നടിക്കരുത്. സ്ത്രീകള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിലും ഉപയോഗിക്കുന്ന സ്ത്രീകളിലെ സ്വന്തം ഫോട്ടോ ഇടാന്‍ സാധിക്കാത്തതിലേയും അസ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ സ്ത്രീകള്‍ക്ക് ഫേസ്ബുക്ക്, ഗൂഗിള്‍+, മൈസ്‌പേസ് തുടങ്ങിയ പ്രസിദ്ധ സോഷ്യല്‍ മീഡിയകളില്‍ ഫോട്ടോ ഇടാന്‍ ഇപ്പോഴും പേടിയാണ്. ഒട്ടുമിക്ക സ്ത്രീകളുടെയും  പ്രൊഫൈല്‍  ഫോട്ടോ ഒരു  പൂവോ, അല്ലങ്കില്‍ ഒരു കൊച്ചുകുട്ടിയോ, അതുമല്ലങ്കില്‍ തന്റെ പുറം തിരിഞ്ഞു നില്‍കുന്നതോ മുഖം പാതി മറച്ചതോ ആയിരിക്കും. ഢശൃൗേമഹശ്വലൃ െകിറശമ-യുടെ 2013 ഓഗസ്റ്റ് മാസത്തിലെ കണക്കു പ്രകാരം വനിതാ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ 78%-വും സ്വന്തം ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോ ആക്കാത്തവരാണ്.  ‘ഫോട്ടോ പ്രദര്‍ശിപ്പിച്ചാല്‍ ചിലരത് ദുരുപയോഗം ചെയ്യും. അതായത്, ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നയായിട്ടുള്ള ഫോട്ടോ ഉണ്ടാക്കി വിലപേശുകയോ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയോ ചെയ്യു’മെന്നാണ്  പല സ്ത്രീകളും കാരണമായി പറയുന്നത്. അങ്ങനെ സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട്, സോഷ്യല്‍ മീഡിയ ഉപയോഗിക്കാതിരിക്കാം. ഉപയോഗിക്കല്‍ നിര്‍ബന്ധമാണെങ്കില്‍  ഫോട്ടോ ഇടാതിരിക്കാം. അതായത്, ലൈംഗികാതിക്രമങ്ങള്‍ ഒഴിവാക്കാനായി വീട്ടില്‍ ഒതുങ്ങി ജീവിക്കാം. ഇനി പുറത്തിറങ്ങല്‍ നിര്‍ബന്ധമാണെങ്കില്‍ പര്‍ദ്ദയിട്ടു നടക്കാം എന്നു പറയുന്നതു പോലെ. ഇന്റര്‍നെറ്റിനെ ഇപ്പോഴും പൊതുസമൂഹം നോക്കിക്കാണുന്ന രീതിയെക്കൂടി ഈ പ്രശ്‌നത്തെ സമീപിക്കുമ്പോള്‍ പരിശോധിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റിന്റേയും മൊബൈല്‍ ഫോണിന്റെയും വ്യാപനത്തോടൊപ്പം തഴച്ചു വളര്‍ന്ന  പോര്‍ണോഗ്രാഫി കാരണം ഇന്റര്‍നെറ്റിനെക്കുറിച്ച് സമൂഹത്തിലൊരു മോശം അഭിപ്രായമുണ്ട്. തീര്‍ച്ചയായും ചരിത്രത്തിന്റെ ഘടികാരത്തില്‍ മുമ്പില്ലാത്ത വിധം പോര്‍ണോഗ്രാഫിയുടെ വ്യാപനത്തിന് ഇന്റര്‍നെറ്റും മൊബൈല്‍ ടെക്‌നോളജികളും വഴിയൊരുക്കിയിട്ടുണ്ടാവാം. പക്ഷേ അതിനര്‍ത്ഥം സൈബര്‍ ഇടമാണ് പോര്‍ണോഗ്രാഫിയുടെ കാരണമെന്നല്ല. ഒരു പോര്‍ണ്‍ വീഡിയോയുടെ സൈബറിടത്തിലെ വ്യാപനത്തിന് മുമ്പുള്ള അതിന്റെ ഉല്‍പ്പാദനവും അത്തരമൊരു ഉല്‍പ്പാദനത്തിലേക്ക് നയിക്കുന്ന സാമൂഹിക ഭൗതിക സാഹചര്യങ്ങളെയുമാണ് നാം തിരിച്ചറിയേണ്ടത്. അല്ലാത്ത പക്ഷം ടെക്‌നോളജിയുടെ സാധ്യതകളെ അയക്കുന്ന യാദാസ്ഥിക, അല്‍പത്ത വീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കലായിരിക്കുമത്. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും ഭീഷണികളെപ്പറ്റിയുള്ള ജനപ്രിയ സിനിമകളും (ദൃശ്യം എന്ന സിനിമ ഒടുവിലത്തെ ഉദാഹരണം) മറ്റും ഇത്തരം യാഥാസ്ഥിക ബോധത്തിന്റെ തെളിവുകളാണ്. പറഞ്ഞു വന്നത്, സമൂഹത്തിന്റെ ഈ പൊതുബോധവും സ്ത്രീയെ പൊതുഇടങ്ങളില്‍ നിന്നൊക്കെ വിലക്കുന്ന മത-മൗലിക വാദികളുടെയുമൊക്കെ മനപ്പൂര്‍വ്വവുമായ  ചില കരുനീക്കങ്ങളുമാണ്  സോഷ്യല്‍ മീഡിയകളിലെ സ്ത്രീയുടെ അസ്വാതന്ത്ര്യത്തിന് കാരണം. ഏതെങ്കിലും തരത്തില്‍ ആരെങ്കിലും ശല്യപ്പെടുത്താനോ ഉപദ്രവിക്കാനോ ശ്രമിച്ചാല്‍ തീര്‍ച്ചയായും കുറ്റവാളികളെ പിടിക്കാന്‍ സാധിക്കും സൈബര്‍ ഇടത്തില്‍. ഈ യാഥാര്‍ത്ഥ്യത്തെ അധികനാള്‍ മറച്ചുവെക്കാന്‍ സമ്മതിക്കരുത്. സ്വാതന്ത്ര്യത്തിന്റെ പെണ്‍തിര ആഞ്ഞുവീശേണ്ടത് ഇവിടംകൂടിയാണ്.

ആണിനെ പഠിപ്പിക്കുന്നത്...

ഒരാണ്‍കുട്ടിയെ  പുരുഷ നായി വളര്‍ത്തുന്നത് എപ്രകാരമ ാണ് മനസ്സി ലാക്കി യാല്‍ നിലനില്‍ക്കുന്ന സ്ത്രീ പ്രശ് നങ്ങളെ തിരിച്ചറിയാന്‍  പുരുഷന് സാധി ക്കും. ആണ്‍കുട്ടിയുടെ സ്ത്രീ കളുമാ യുള്ള സാമൂഹ്യവത്ക രണം സ്ത്രീകളുമായുള്ള സാമൂഹ്യവത്കരണം സ്ത്രീയെ അമ്മ, സഹോദരി എന്നീ നിലകളില്‍ കാണുന്നത് കൊണ്ട് മാത്രം ഉണ്ടാകു ന്നതല്ല. സ്ത്രീയെ കുറിച്ചുള്ള മുന്‍ധാരണക്കനുസൃതമായി ആണ്‍കുട്ടി അംഗീകരിക്കേണ്ടതും പ്രകടിപ്പിക്കേണ്ടതുമായ സ്വഭാവവിശേഷങ്ങളിലധി ്ഠിതമായാണ് അവന്റെ സാമൂഹ്യവത്കരണം പൂര്‍ണ്ണമാകുന്നത്.
    പ്രാദേശികവും പരിമിതവുമായ വിവരങ്ങളാണ് താഴെ വിവരിക്കുന്നത് എങ്കിലും പരമ്പരാഗതരീതിയില്‍ നിന്ന് വ്യത്യസ്ഥമായി നമ്മുടെ രാജ്യത്തെ പുരുഷപ്രകൃതത്തിന്റെ കാരണങ്ങള്‍ മനസ്സിലാക്കു ന്നതിന് ഇത് സഹായിക്കുമെന്ന് കരുതുന്നു..ഈ വിവരങ്ങള്‍ മധ്യപ്രദേ ശിലെ ഒരു ഒരു ചെറു ഗ്രാമത്തില്‍ നിന്നുള്ള അനുഭവമാണ്. ഇത്തര ത്തിലുള്ള നൂറുകണക്കിനു പുരുഷന്‍മാരുടെ അനുഭവങ്ങള്‍ സമാഹരി ക്കുന്നതിലൂടെ പുരുഷസാമൂഹ്യവത്കരണത്തിന്റെ  വലിയ ചിത്രം ലഭിക്കുന്നതാണ്.
    എന്റെ ചിന്തയില്‍ സ്ത്രീക്കും-പുരുഷനും പ്രത്യേകസ്ഥാനങ്ങള്‍ നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച സംഭവം നടക്കുന്നത് പ്രൈമറിസ്‌കൂളിന്് ശേഷം സെക്കന്ററിപഠനത്തിനായി ബോയ്‌സ് സ്‌കൂളില്‍ ചേരുമ്പോളാണ്. അക്കാലത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു പഠിക്കുന്ന പ്രൈമറി സ്‌കൂളുകള്‍ പോലും കുറവായിരുന്നു. ഞാന്‍ പഠിച്ച പ്രൈമറി സ്‌കൂളില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ചി രുത്താന്‍ സഹായിച്ചത് ‘ബേസിക് എഡ്യുക്കേഷന്‍‘സംസ്‌കാരത്തിന്റെ  സ്വാധീനമാണ്. (ബേസിക് എഡ്യുക്കേഷന്‍ സംസ്‌കാരം എന്നുമാത്രമാണ് പറയുന്നത്. ഇതൊരു നയത്തിന്റെ ഭാഗമായിരുന്നില്ല. ഗാന്ധിജിയും ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്). ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുകയും കൈത്തൊഴിലുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളിലും (ബുക് ബൈന്റിംഗ് , നെയ്ത്ത് , എംബ്രോയ്ഡറി , പാചകം , പൂന്തോട്ട പ്രവര്‍ത്തനം ) ഒരുമിച്ച് പങ്കെടുത്തിരുന്നു.  പെണ്‍കുട്ടികളെ സാധാരണകുട്ടികളായി കണ്ടിരുന്ന എനിക്ക് പുരുഷ അധ്യാപകരും ആണ്‍കുട്ടികളും മാത്രമുള്ള സ്‌കൂളിലെത്തിയത് ആകെ അങ്കലാപ്പുണ്ടാക്കി. പെണ്‍കുട്ടികളില്‍ നിന്നും പെട്ടെന്നുള്ള  വേര്‍ത്തിരിക്കലിന് ആദ്യം പ്രത്യേക അര്‍ത്ഥമൊന്നും ഉള്ളതായി ആദ്യം  തോന്നിയില്ല.  പിന്നീട് പെണ്‍കുട്ടികള്‍ വലിയൊരു പ്രഹേളികയും നിഗൂഢതയുമായി മാറി. ഒരു പ്രത്യേക തയ്യാറെടുപ്പില്ലാതെ സ്ത്രീകളുമായി ഇടപഴകുന്നതിലെ അപകടം ഒഴിവാക്കാനുള്ള ഒരു സംരക്ഷണമാണ് സമൂഹം നല്‍കിയിരു ന്നതെന്ന് ഇതിലൂടെ മനസ്സിലായി. ഈ യുക്തിയിലേക്ക് ഞങ്ങളെ നയിച്ചത് വര്‍ഷങ്ങളോളം നീണ്ടുനിന്ന വിരസമായ പ്രവര്‍ത്തനമായിരുന്നു. തീക്ഷണമായ മാനസിക ഊര്‍ജ്ജം ഇതിന് വേണ്ടി വന്നു. പെണ്‍കുട്ടികളെ ഞങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നതിലെ വലിയ രഹസ്യത്തെ കുറിച്ച് മുതിര്‍ന്നവരോട് ചോദിക്കാനുള്ള അനുവാദംപോലും ഞങ്ങള്‍ക്കു ണ്ടായിരുന്നില്ല!
    ആണ്‍കുട്ടികളുടെ സ്‌കൂളില്‍ നിന്നും വ്യത്യസ്ഥമായി രൂപകല്‍പന ചെയ്ത സ്‌കൂളുകളിലേക്കായിരുന്നു പെണ്‍കുട്ടികള്‍ പോയിരുന്നത്. പുറം ലോകത്തു നിന്നും അകറ്റി നിര്‍ത്തുന്നതും സംരക്ഷിക്കുന്നതുമായ തരത്തിലുള്ള സ്‌കൂള്‍ നടുമുറ്റത്താണ് അവര്‍ കളിച്ചിരുന്നത്. ഈ അവസരത്തിലെല്ലാം തന്നെ പെണ്‍കുട്ടികള്‍ ഉണ്ടാക്കുന്ന ബഹളങ്ങള്‍  മതില്‍ വിള്ളലുകളിലൂടെ കേള്‍ക്കാമായിരുന്നു. പലപ്പോളും മതിലില്‍ കയറണമെന്ന് തോന്നിയിരുന്നു). പെണ്‍കു ട്ടികള്‍ക്കായി ദിവസത്തില്‍ രണ്ടുതവണമാത്രം  (സ്‌കൂളില്‍ വരുന്നതിനും പോവുന്നതിനും) തുറക്കപ്പെടുന്ന ഇരുപതടിയോളം  ഉയരത്തിലുള്ള ഇരുമ്പ് ഗെയ്റ്റിലൂടെയാണ് മതിലും അശോകമരവും ക്ലാസ് മുറികളുമുള്ളിടത്തേക്ക് നിയമപരമായി പ്രവേശനം അനുവദിച്ചിരുന്നത്. ആണ്‍കുട്ടികളുടെ സ്‌കൂളിന് അത്തരത്തിലുള്ള നടുമുറ്റമോ കവാടമോ ഉണ്ടായിരുന്നില്ല. സ്‌കൂളിനോട് ചേര്‍ന്ന ഒരു സ്ഥലമായിരുന്നു ഞങ്ങളുടെ കളിസ്ഥലം. പ്രത്യേക സൂചനകളോ , നിയന്ത്രണങ്ങളോ അതിനുണ്ടാ യിരുന്നില്ല. രൂപഘടനയില്‍ സ്‌കൂളുകള്‍ക്കുണ്ടായിരുന്ന  ആണ്‍-പെണ്‍ വ്യത്യാസം  നമ്മുടെ വിദ്യാഭ്യാസ സംസ്‌കാരത്തില്‍ ഇന്നും കാണാവുന്ന താണ്. സായാഹ്നങ്ങളില്‍ നൂറോളം പെണ്‍കുട്ടികട്ടികള്‍ നീലയുടുപ്പുകള്‍ ധരിച്ച്  ചെറുകൂട്ടങ്ങളായി അച്ചടക്കത്തോടെ പോകുന്നത് ഞങ്ങള്‍ കണ്ടു നില്‍ക്കാറുണ്ട്. ബുദ്ധിമുട്ടുള്ള ഒരു കൃത്യനിഷ്ഠത അവരുടെ നടത്തത്തില്‍ പ്രകടമായിരുന്നു. ആണ്‍കുട്ടികള്‍ തെരുവുകളെ വിവിധ തരത്തില്‍ ഉപയോഗിച്ചിരുന്നു. തരുവില്‍ കൂട്ടം കൂടി ഇരിക്കുക , ഓടിക്കളിക്കുക, സൈക്കിള്‍ പ്രകടനം നടത്തുക എന്നത് ആണ്‍കുട്ടികളുടെ ശീലമാ യിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അങ്ങനെ ആയിരുന്നില്ല: ഞങ്ങളുടെ കാഴ്ച്ചയില്‍ തെരുവുകള്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നും വീട്ടിലേക്കും തിരിച്ചുമുള്ള വഴികള്‍  മാത്രമായിരുന്നു. ഈ പരിമിതമായ ഉപയോഗം നിലനില്‍ക്കുമ്പോള്‍ തന്നെ കൂട്ടമായി പോകാന്‍ അവരെ നിര്‍ബന്ധിച്ചിരുന്നത് ഉപദ്രവത്തെ കുറിച്ചുള്ള ഭയമായിരിക്കാം. ഈ നടത്തം വര്‍ഷങ്ങളായി കാണുക വഴി എല്ലാ മനുഷ്യജീവികള്‍ക്കും സ്വാഭാവികമായി ലഭിക്കുന്നതാണ് അവരുടെ വ്യക്തിത്വം എന്ന ആശയം എന്നില്‍ നിന്ന് പതുക്കെ മാഞ്ഞു പോയി. സ്ത്രീകള്‍ എന്നെ പോലുള്ള വ്യക്തികള്‍ അല്ലെന്ന് ഞാന്‍ വിശ്വസിച്ചു.
    പ്രായപൂര്‍ത്തിക്കു ശേഷമുണ്ടായ  ഈ വര്‍ഗീകരണം ഏകദേശം പത്ത് വര്‍ഷത്തോളം നീണ്ടുനിന്നു. ഇത് ശാരീരികവും, മാനസികവും, സാംസ്‌കാരികവുമായ എല്ലാ യുക്തികളേയും ധിക്കരിക്കുന്ന ഒരു സാമൂഹിക സംവിധാനമായി രൂപപ്പെട്ടു. ഇത് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിതെറ്റലായിരിക്കാം. ഒരിക്കല്‍ ദിനേഷ് മോഹന്‍ എന്ന സുഹൃത്ത് ‘കലാലയത്തിലെ വൈറസ് ‘എന്ന സെമിനാര്‍ പേപ്പര്‍ അവതരിപ്പിച്ചപ്പോള്‍ അതൊരു തമാശയായത് ഞാന്‍ ഓര്‍ക്കുന്നു.  ആണ്‍-പെണ്‍ വേര്‍തിരിവുകള്‍ നമ്മുടെ വിദ്യാഭ്യാസ സംസ്‌കാരത്തേയും നേട്ടങ്ങളേയും എങ്ങനെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു റഫറന്‍സും ഞാന്‍ കണ്ടിട്ടില്ല. കലാലയരാഷ്ട്രീയവും സര്‍വകലാശാല സ്വയംഭരണവും ഒന്നിച്ച് പരിഗണിക്കുകയാണെങ്കിലും ഈ ലിംഗവിവേച നത്തിന്റെ സ്വാധീനത്തോളം ഉണ്ടാവില്ലെന്ന് എന്റെ മനസ്സ് പറയുന്നു.
    ആണ്‍പെണ്‍ വേര്‍തിരിവില്ലാത്ത വിദ്യാഭ്യാസത്തെ കുറിച്ച് സര്‍ക്കാറിന് പ്രത്യേക നയങ്ങളില്ല. സ്ത്രീ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന്റെ പേരില്‍ സെക്കണ്ടറിതലത്തിലും കോളേജ് തലത്തിലും  വ്യത്യസ്ഥ സ്ഥാപനങ്ങള്‍ നിലവില്‍ വരുന്നു. ‘പര്‍ദ‘ പോലുള്ള സംവിധാനങ്ങളെ ന്യായീകരിക്കുന്നതിന്നപ്പുറത്ത് ഈ സ്ഥാപനങ്ങള്‍ അപകടകരമായ ഒരു സാമൂഹ്യവത്കരണ പ്രക്രിയ ശക്തമാക്കുന്നു. പുരുഷന്മാരെ അമാനവീകരിക്കുന്നതിനാലാണ്  (മനുഷ്യത്ത്വമില്ലാത്തവരാക്കുക )
    അപകടകരമാണെന്ന് ഞാന്‍ പറയുന്നത്. സ്ത്രീയെ വസ്തുവായി കാണിക്കുക  വഴി ഒരാണിന് പെണ്‍സൗഹൃദം നഷ്ടമാവുകയും, തന്റെ ജീവിതം സമ്പുഷ്ടമാക്കാനുള്ള അവസരം ഇല്ലാതാക്കുകയും  ചെയ്യുന്നു. ആണുങ്ങള്‍ തന്റെ തന്നെ സ്വഭാവത്തിന് ഇരയാവുകയും  ലൈംഗികപരമായ തന്റെ ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്താനുള്ള ബോധമായി മാറുന്നു. നമ്മുടെ കോളേജുകളിലും സരവകലാശാലകളിലും ഇത്തരത്തിലുള്ള ധാരാളം ആണ്‍കുട്ടികളെ കാണാവുന്നതാണ്.
    ആണ്‍-പെണ്‍ വേര്‍തിരിവില്ലാത്ത സ്‌കൂളുകളാണ് പ്രശ്‌നത്തിന്റെ പരിഹാരമെന്ന് നമുക്ക് തോന്നാം. ഒരു പക്ഷെ ഈ പ്രശ്‌നങ്ങള്‍ ക്കുള്ള ഉത്തരവും അതാകാം. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല.  ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തുന്നതിലൂടെ അധ്യാപകരുടെയും ആണ്‍കുട്ടികളുടെയും  നിലവിലുള്ള പെണ്‍ധാരണകള്‍ മാറുകയില്ല. ഭാരതി റോയ് ചൗധരിയുടെ ഡല്‍ഹിയിലെ പുരുഷ അധ്യാപകരെ കുറിച്ചുള്ള പഠനം കാണിക്കുന്നത് അവര്‍ പെണ്‍കുട്ടികള്‍ക്ക് കുറഞ്ഞ പരിഗണനയും പ്രോല്‍സാഹനവുമാണ് നല്‍കുന്നുവെന്നാണ്.മിക്‌സഡ് സ്‌കൂളുകളെ കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രധാനമായും ചെയ്യേണ്ടത്, കൃത്യമായ പരിശീലനത്തിലൂടെ അധ്യാപകര്‍ക്ക് ഇതേകുറിച്ചുള്ള അവബോധവുമു ണ്ടാക്കുകയാണ്. ഇല്ലെങ്കില്‍ അത് പെണ്‍കുട്ടികളെ പ്രതികൂലമായി ബാധിക്കും. ലിംഗപരമായ തെറ്റിദ്ധാരണകള്‍ സമൂഹത്തിലെ മറ്റുള്ളവര്‍ ക്കുള്ളതു പോലെ അധ്യാപകരിലുമുണ്ട്.
    പെണ്‍കുട്ടികളെ കുറിച്ചുള്ള ഭയത്തില്‍ നിന്നും രൂപപ്പെടുന്ന അക്രമസ്വഭാവവും,  ‘ആണത്തം’പ്രകടിപ്പിക്കാനുള്ള അതിയായ ആഗ്ര ഹവും സെക്കന്ററി സ്‌കൂള്‍ അവസാന വര്‍ഷത്തിലെ ആണ്‍ കുട്ടികള്‍ക്കുണ്ടായിരുന്നു. കല്യാണം സാഹസികവും അപകടകരവുമായ ഏര്‍പ്പാടായിട്ടാണ്് മുതിര്‍ന്ന ആണ്‍കുട്ടികള്‍ പറഞ്ഞിരുന്നത്. ഭക്തികാലഘട്ടത്തിലെ  കവികളുടെ ജീവിതത്തെ കുറിച്ചുള്ള പാഠങ്ങളി ലൂടെയും പാട്ടുകളിലൂടെയും നാടകങ്ങളിലൂടെയും സ്ത്രീകളില്‍ നിന്നുള്ള മോചനം വളരെ പ്രധാനപ്പെട്ട ഒന്നായിക്കരുതിയിരുന്നു.  സ്ത്രീ ശരീരത്തെക്കുറിച്ചുള്ള  ചില പാഠഭാഗങ്ങള്‍ ഉറക്കെ വായിക്കുന്നത് അധ്യാപകരില്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
    സ്ത്രീകളുമായി അടുത്തിടപഴകാനുള്ള ഒരേ ഒരു അവസരം കല്യാണമാണെന്ന് ഞങ്ങള്‍ക്ക് പിടികിട്ടി. ഇതിനായി അനുഭവിക്കേണ്ട പ്രശ്‌നങ്ങളും ഒളിച്ചിരിക്കുന്ന വലിയ അപകടവും ആലോചിച്ചപ്പോള്‍ വളരെ ക്രൂരമായ  പരിപാടിയാണെന്ന് തോന്നിയിരുന്നു. എന്താണ് ഇതിലെ അപകടം എന്ന് ആര്‍ക്കും കൃത്യതയുണ്ടായിരുന്നില്ല. പെണ്ണിന്റെ അടുത്ത് തോല്‍ക്കാതിരിക്കണമെങ്കില്‍ ‘ആധിപത്യം‘ സ്ഥാപിക്കുകയാണ് വേണ്ടതെന്ന് ഉറപ്പായിരുന്നു. സ്വന്തം കഴിവിനെക്കുറിച്ച് വീമ്പ് പറയുക എന്നത് സര്‍വ്വ സാധാരണമായിരുന്നു. കൂട്ടത്തലില്‍ മുതിര്‍ന്ന ആണ്‍കുട്ടികള്‍ ഹനുമാന്റെയും ശിവന്റെയും ആരാധകരായി മാറി ഈ ദൈവളെല്ലാം ആണുങ്ങള്‍ക്ക് വേണ്ടിയാണെന്ന് അവര്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. ഹിന്ദി കവി ഹരിവംശറായ് ബച്ചന്റെ ആത്മകഥയിലെ (ഗ്യമ യവീഹീീാ സ്യമ ്യമൃറ സമൃീീാ) ആദ്യഭാഗത്ത് കല്യാണം കഴിഞ്ഞ് ആദ്യമാസങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന അതിയായ മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഈ അസ്വസ്ഥതയെ മനുഷ്യ പ്രകൃതമെന്ന് വളരെ ലളിതമായി അവതരിപ്പിക്കുന്നതും തള്ളിക്കളയുന്നതും തെറ്റായിരിക്കും. കല്യാണത്തിനുശേഷം തന്റെ ലൈംഗിക ജീവിതത്തില്‍ വിജയം നേടുക എന്ന അതിയായ ആഗ്രഹം ഒരു തെറ്റായ സാസ്‌കാരിക ബോധമാണെന്ന് കരുതണം. ഈ ചിന്തയുടെ തായ്‌വേരുകള്‍ നമ്മുടെ വിദ്യാലയ സര്‍വ്വകലാശാല സംസ്‌കാരങ്ങളില്‍ കാണാന്‍ സാധിക്കും.
    ലൈംഗിക പരമായ തരംതിരിവുകള്‍ക്കപ്പുറം ഈ സംസ്‌കാരം ലൈംഗിക സ്വഭാവത്തെ നിശബ്ദമാക്കുകയും സൂക്ഷ്മ തലത്തില്‍ ബ്രഹ്മചര്യത്തെ പുണ്യമാക്കുകയും ചെയ്യുന്നു. ആണ്‍പെണ്‍ സ്വഭാവത്തെ തെറ്റിദ്ധരിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ സംസ്‌കാരത്തിന്റെ ഒരു ഘടകം മാത്രമാണ്. ഈ തെറ്റിദ്ധാരണകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമായപ്പോള്‍ കൃതൃമ കഥാപാത്രങ്ങളുപയോഗിച്ച് ചഇഋഞഠ യിലെ വിദഗ്ധര്‍ പ്രശ്‌നം പരിഹരിച്ചെന്ന് പറയാം. എങ്കിലും പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും അമാനവീകരിക്കുന്ന(മനുഷ്യത്വരഹിതരാക്കുന്ന) പരിപാടി വ്യത്യസ്ഥരീതിയില്‍
പ്രവര്‍ത്തിക്കും.
    ആണുങ്ങളെ വളര്‍ത്തുന്നതിലെ പ്രധാന ഘട്ടം സ്ത്രീകളെ വസ്തുവായി കാണാന്‍ പഠിപ്പിക്കുന്നതാണ്. ‘പഠിപ്പിക്കുക’ എന്നത് ഞാന്‍ ഊന്നിപ്പറയാന്‍ കാരണം സ്ത്രീകളെ വസ്തുവായി കണ്ടിരുന്നതിനുമുമ്പും പിന്നീടുമുള്ള സ്ത്രീ സങ്കല്‍പങ്ങള്‍ ഞാനിന്നും ഓര്‍ക്കുന്നതുകൊണ്ടാണ്. ഈ അവബോധം  പഠിക്കുന്നതിനുളള കാരണങ്ങള്‍ പലതാണ്. എന്നാല്‍ പ്രധാനമായത് മറ്റൊരു ആണ്‍കുട്ടിയാവുകയാണ്. ബന്ധുക്കളല്ലാതെ ഒരു പെണ്‍കുട്ടിയുമായും ഞാന്‍ സംസാരിക്കാറില്ല. സഹോദരിയെയാണെങ്കില്‍ ഒരു ‘പെണ്‍കുട്ടി’യായി കണക്കാക്കുന്നുമില്ല. സംസാരിക്കാനാകുമെന്ന്് കരുതാന്‍ പോലും സാധിക്കാത്ത നൂറുകണക്കിന് പെണ്‍കുട്ടികളെ കാണുന്നുമുണ്ട്. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട സിനിമാ കഥാപാത്രങ്ങളും പോസ്റ്ററുകളുമായിരുന്നു സ്ത്രീകളെക്കുറിച്ചറിയാനുള്ള ഒരുവഴി. നീലച്ചിത്രങ്ങളോട് സാമ്യമുള്ള ചില പുസ്തകങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. അതിലെ സ്ത്രീകളാവട്ടെ സഹിക്കുവാനോ സന്തോഷിക്കുവാനോ കഴിയാത്ത ജീവനില്ലാത്ത വസ്തുക്കളായിരുന്നു. ഞങ്ങള്‍ക്കു പുറത്തുള്ള സംഭാഷണങ്ങളിലും സ്ത്രീകള്‍ പ്രശ്‌നക്കാരായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. പ്രായമായ സ്ത്രീകളില്‍ ചിലര്‍ പെണ്‍കുട്ടികള്‍ താല്ക്കാലിക സ്വത്തുക്കളാണെന്ന് പറയുകയുണ്ടായിരുന്നു.
    വളരെ തീവ്രമായ മറ്റൊരു സംഗതി അശ്ലീല വാക്കുകളുടെ ഉപയോഗമായിരുന്നു. മുതിര്‍ന്നവരുടേയും അധ്യാപകരുടേയും സാമീപ്യത്തിലും ഈ വാക്കുകള്‍ ഉപയോഗിക്കപ്പട്ടിരുന്നു.ഈ വാക്കുകളെല്ലാം തന്നെ ലൈംഗിക വേഴ്ച ബന്ധപ്പെട്ടതായിരുന്നു. വ്യത്യാസം തലത്തിലുള്ള ലൈംഗിക ബന്ധങ്ങളിലെ പൗരുഷവും അക്രമവാസനയും അര്‍ത്ഥമാക്കുന്നതായിരുന്നു ഈ പദങ്ങള്‍.ശക്തമായ വ്യവഹാരത്തിന്റെ (ഉശരെീൗൃലെ) ഭാഗമായ ആണ്‍കുട്ടി പെണ്‍കുട്ടികളെ ആഗ്രഹങ്ങളോ വികാരങ്ങളോ ഇല്ലാത്ത ലൈംഗിക വസ്തുവായാണ് മനസ്സിലാക്കിയത്. ഈ ചര്‍ച്ചകളെല്ലാം തന്നെ സാമൂഹ്യവല്‍ക്കരണം അടഞ്ഞ പ്രവര്‍ത്തനമാണോ എന്ന അതിശയോക്തിക്ക് കാരണമാകും. വിദ്യാലയവും സമൂഹവും യുവാക്കളെ സാമൂഹ്യവത്ക്കരിക്കുന്നതില്‍ തോളോട്‌തോള്‍ ചേര്‍ന്ന സമീപനമാണ്  സ്വീകരിക്കുന്നത് എന്ന് നിസംശയം പറയാം. ഇത് പിന്‍തുടരുകയാണെങ്കില്‍  സാംസ്‌കാരിക പുനരുത്പാദനത്തിലൂടെ (ടീരശമഹ ൃലുൃീറൗരശേീി) ലൈംഗികമായ വിഭജനത്തിന് കാരണമാകുന്ന സങ്കല്‍പങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ ശക്തി പ്രാപിക്കുന്നത്  ് തടയാന്‍ ഒരിക്കലും സാധിക്കുകയില്ല.
    വിദ്യാഭ്യാസം മാറ്റത്തിനു വേണ്ടിയാണെന്ന് നാം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഈ വൈരുദ്ധ്യങ്ങളില്‍ എങ്ങനെയാണ് പുറത്തുകടക്കേണ്ടത് ? നിലനില്‍ക്കുന്ന സാമൂഹ്യവല്‍ക്കരണ പ്രക്രിയക്കെതിരെ പ്രതിരോധം തീര്‍ക്കുകയും ബദല്‍ രൂപീകരിക്കുകയുമാണ് വിദ്യാലയങ്ങള്‍ ചെയ്യേണ്ടത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗബോധനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സാംസ്‌ക്കാരിക സ്ഥാപനമായി വിദ്യാലയങ്ങള്‍ മാറണം. വിദ്യാലയങ്ങളില്‍ ലിംഗബോധം സൃഷ്ടിക്കപ്പെടുന്നത് എപ്രകാരമാണെന്ന്  മനസ്സിലാക്കണം. കൗമാര കാലഘട്ടത്തില്‍ സമൂഹം ലിംഗപരമായ വേര്‍തിരിവ്് സൃഷ്ടിക്കുമ്പോള്‍ വിദ്യാലയങ്ങള്‍ അടില്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. സമൂഹം തെറ്റിദ്ധരിക്കപ്പെട്ട സ്ത്രീപുരുഷ കര്‍ത്തവ്യങ്ങള്‍ നല്‍കുമ്പോള്‍  മുതിര്‍ന്നവര്‍ ഈ കര്‍ത്തവ്യ ബോധത്തിലല്ല ജീവിക്കുന്നതെന്ന് കാണിക്കാന്‍ സാധിക്കണം. സ്വന്തം കഴിവിലൂടെയും പരിശ്രമത്തിലൂടേയുമാണ് മനുഷ്യര്‍ വ്യക്തിത്വം സ്വന്തമാക്കുന്നത്. കൃത്രിമമായി നിര്‍മ്മിക്കുന്ന സങ്കല്‍പങ്ങളിലൂടെയല്ല അതുണ്ടാകുന്നതെന്നും പാഠപുസ്തകങ്ങളും വിദ്യാലയ സംവിധാനങ്ങളും ആവര്‍ത്തിച്ചു പറയണം.നിലനില്‍ക്കുന്ന സംവിധാനമാണ്  സമൂഹം ആവശ്യപ്പെടുന്നതെങ്കില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സജ്ജരാകണം. ഇതെല്ലാം ആദര്‍ശവാദമായി ആരെങ്കിലും കുരുതുന്നുണ്ടെങ്കില്‍ അവര്‍ സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനവും കര്‍ത്തവ്യവും മാറാന്‍ അഗ്രഹിക്കുന്നില്ലെന്ന് ചുരുക്കം.

ലിംഗസമത്വം നൈസര്‍ഗ്ഗീക വിപ്ലവത്തിലൂടെ..

കേരളീയ പൊതു മണ്ഡവത്തിലെ സ്ത്രീകളുടെ അദൃശ്യത മുന്‍കാലങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് 50% വനിതാ സംവരണം, കേരളത്തില്‍ പകുതിയോളം സ്ത്രീകളെ അംഗങ്ങളാക്കി മാറ്റിയ കുടുംബശ്രീയുടെ വ്യാപനം എന്നിവയിലൂടെ കഴിഞ്ഞ ഒന്നര ദശാബ്ദത്തിനുള്ളില്‍ കേരളത്തിലെ പൊതു ഇടങ്ങളിലെ സ്ത്രീ സാന്നിദ്ധ്യത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ചരിത്ര പരമായ അഗവണനയെ മറികടക്കുന്നതിന് ബോധപൂര്‍വ്വമായ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
    എന്നാല്‍ പൊതു മണ്ഡലത്തില്‍ സ്ത്രീകളുടെ ദൃശ്യതയില്‍ ഉണ്ടായ ഈ മാറ്റം സമൂഹത്തിലെ സ്ത്രീകളുടെ പദവിയെ മാറ്റിത്തീര്‍ക്കുന്നതിന് സഹായകമായിട്ടുണ്ടോ എന്നത് സംശയമാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് ഈയ്യിടെ പുറത്തിറക്കിയ സ്ത്രീപദവി പഠനം കാണിക്കുന്നത് വീട്ടമ്മവത്കരണത്തിന്റെ വര്‍ദ്ധിതമായ പ്രവണതയകളാണ്. കേരള സമൂഹത്തിന്റെ സ്ത്രീകളോടുള്ള സമീപനത്തെ നിര്‍ണ്ണയിക്കുന്ന സാമൂഹ്യ സ്ഥാപനങ്ങള്‍, കുടുംബം, മതം, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവ ചരിത്രപരമായി രൂപപ്പെട്ടത് ആണ്‍കോള്‍മയുടെ പ്രകടിത രൂപങ്ങള്‍ എന്ന നിലയില്‍ ആണ്. സമൂഹത്തിന്റെ അധികാര ഘടനയേയും, അതിന്റെ സ്വഭാവത്തേയും നിര്‍ണ്ണയിക്കുന്ന സാമൂഹ്യ സ്ഥാപനങ്ങളെ സ്ത്രീ സൗഹൃദ പരമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് കേരള സമൂഹത്തിന്റെ ആണ്‍-പെണ്‍ വിവേചനത്തെ അലിയിച്ചില്ലാതാക്കുന്ന ശ്രമത്തില്‍ വിലങ്ങു തടിയായി വര്‍ത്തിക്കുന്നത്.
    കേരളീയ കുടുംബങ്ങളുടെ ചരിത്ര പരമായ രൂപീകരണ പ്രക്രിയയും, അതില്‍നിന്നുത്ഭവിച്ച സ്ത്രീകളുടെ ഇടവും എല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് എന്നതിനാല്‍ ഇവിടെ അത് വിശകലന വിഷയമാക്കുന്നില്ല. മതങ്ങള്‍ ചരിത്രപരമായിത്തന്നെ സ്ത്രീവിരുദ്ധമാണ് എന്ന് യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നതിനാല്‍ അവയുടെ ചട്ടക്കൂടുകളെ തകര്‍ത്ത് സ്ത്രീകള്‍ സ്വയം സ്വതന്ത്രരാകുന്ന സംഘടിത ഇടപെടലുകള്‍ ആണ് ഇനി ഉണ്ടാകേണ്ടത് എന്നത് നിസ്തര്‍ക്കവുമാണ്. എന്നാല്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും , വര്‍ഗ്ഗ ബഹുജന സംഘടനകളേയും ലൈബ്രറി ശൃംഖലകള്‍-ക്ലബ്ബുകള്‍ എന്നിവ ഉള്‍പ്പെട്ട സാമൂഹ്യ സംഘടനാ രൂപങ്ങളുടേയും വിശകലനങ്ങളിലും, വിപണനങ്ങളിലും അവയെ നാം ഏറെ പുരോഗമനപരം എന്നാണ് വിശേഷിപ്പിക്കാറ്. എന്നാല്‍ സ്ത്രീ സൗഹൃദപരമായ സംഘടനാ സംവിധാനങ്ങളെയും, പ്രസ്ഥാനത്തേയും രൂപപ്പെടുത്തുന്നതില്‍ ഇവര്‍ വഹിച്ച പങ്ക് പ്രതിലോമകരമായിരുന്നു എന്ന യാഥാര്‍ത്ഥ്യം നാം ഇനിയും തിരിച്ചറിയാതിരുന്നു കൂടാ.
    സാമൂഹ്യ വികാസത്തിന്റെ ഘട്ടം എന്ന നിലയില്‍ മുതലാളിത്തം ജന്മിത്തത്തേക്കാള്‍ മെച്ചപ്പെട്ട ഒന്നാണെന്നാണ് നാം ചരിത്രപരമയി വിലയിരുത്തുന്നത്. ഒരു പ്രാക്-മുതലാളിത്ത സ്വഭാവത്തിലേക്ക് പരിവര്‍ത്തിക്കപ്പെട്ട സമൂഹമാണ് കേരളത്തിലേത്. മുതലാളിത്തത്തിന്റെ പരമ്പാരഗത നിര്‍വ്വചന രീതികളിലൂടെയല്ലെങ്കിലും കേരളീയ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പടവുകള്‍ പ്രകടമാണ്. എന്നാല്‍ എന്തുകൊണ്ടാണ് സ്ത്രീപുരുഷ ബന്ധങ്ങളുടെ കാര്യത്തില്‍ മാത്രം ഒരു ജന്മി-കുടിയാന്‍ ബന്ധത്തിന്റെ സ്വഭാവം നാം ഇന്നും നിലനിര്‍ത്തുന്നത് എന്നതിന്റെ കാരണങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്.
    ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് കേരളത്തിലെ കുടുംബ ഘടനയില്‍ കാതലായ മാറ്റം ഉണ്ടാകുന്നത്. വിദ്യാഭ്യാസ ലഭ്യതയും, തൊഴിലും നമ്മെ അണുകുടുംബങ്ങളുടെ വളര്‍ച്ചയിലേക്ക് നയിച്ചു. കുടുംബങ്ങള്‍ ഒരു സാമ്പത്തീക ഘടകം  എന്ന നിലയില്‍ നിലനില്‍ക്കണം എന്നതിനാല്‍ സ്ത്രീകള്‍ പഠിക്കുന്നതിനേയും, തൊഴില്‍ നേടുന്നതിനേയും പഠനത്തിന് അവസരം മുന്‍പെ ലഭിച്ച മധ്യവര്‍ഗ്ഗം പ്രോത്സാഹിപ്പിച്ചു. അങ്ങനെ മറ്റിന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ചെയ്യാനും, തൊഴില്‍ നേടാനുമുള്ള അവസരങ്ങള്‍ ഉണ്ടായി.
    എന്നാല്‍ ഇതിന് അനുസൃതമായ മാറ്റം കേരളത്തിന്റെ പൊതു പ്രസ്ഥാനങ്ങളില്‍ ഉണ്ടായില്ല. അണുകുടുംബങ്ങള്‍ രൂപപ്പെട്ടതോടെ കുട്ടികളുടെ പരിചരണം, കുടുംബത്തിന്റെ കൈകാര്യ കര്‍ത്തൃത്വം എന്നിവ സ്ത്രീകള്‍ ഏറ്റെടുക്കപ്പെടെണ്ട പ്രത്യേക ജോലികളായി മാറി. സാമൂഹ്യമാറ്റത്തിനുള്ള തീഷ്ണതമായ രാഷ്ട്രീയ പ്രക്രിയ കേരളത്തില്‍ ദേശീയ പ്രസ്ഥാനത്തിന്റെയും, ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടേയും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടേയും രൂപത്തില്‍ കത്തി നിന്ന കാലമായിരുന്നു അത്. അവയില്‍ സജീവമായി പങ്കെടുത്ത പുരുഷന്‍മാരാകട്ടെ സമൂഹത്തില്‍ തങ്ങള്‍ ചരിത്രപരമായി ആര്‍ജ്ജിച്ച മേധവിത്വത്തെ കുടുംബത്തിന് വേണ്ടി നഷ്ടപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളമോ തങ്ങളുടേത് എളുപ്പത്തില്‍ ലഭ്യമായ ഒരു സംഘത്തെ സ്ത്രീ സമത്വത്തിന്റെ പേരില്‍ കുടുംബ ഉത്തരവാദിത്വങ്ങള്‍ പങ്കിടുന്നതിലേക്ക് തിരിച്ചയക്കാന്‍ അവര്‍ തയ്യാറായിരുന്നില്ലതാനും. മുതലാളിത്തത്തിന്റെ മറ്റു ഘടനകളെ വിപ്ലവകരമായി മാറ്റിത്തീര്‍ക്കുക എന്നത് അവരുടെ ലക്ഷ്യമായി മാറിയപ്പോള്‍ തന്നെ സ്ത്രീകളെ ഉത്തരവാദിത്വം ഏല്‍പിക്കുന്ന കുടുംബ ഘടനയെ മാറ്റി തീര്‍ക്കുക എന്നത് അവരുടെ അജണ്ടയല്ലാതായി മാറി. സമൂഹത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ഘടനയും, സാമൂഹ്യ സംഘടനകളുടെ ഘടനയും പുരുഷ കേന്ദ്രീകൃതമായതോടെ അവയെത്തന്നെ പതുക്കെ മാറ്റിതീര്‍ക്കാന്‍ സഹായമാകമായ കുടുംബ ഘടനയെ തുല്യതയുടെ അടിസ്ഥാനത്തില്‍ പുനിര്‍ നിര്‍വ്വചിക്കുക എന്നത് വിദൂര സ്വപ്നമായി മാറി. പതിയെ പതിയെ പൊതുപ്രവര്‍ത്തകര്‍ എന്നാല്‍ പുരുഷന്മാരാണ് എന്ന ധാരണ ധാരണ സ്വാഭാവികമായി രൂപപ്പെട്ടു.
    ഇതിനാല്‍ തന്നെ പഞ്ചായത്ത് പോലുള്ള ഭരണ ഘടനാപരമായ ഇടങ്ങിളില്‍ സ്ത്രീ സാന്നിദ്ധ്യം ഉണ്ടാകുമ്പോള്‍ തന്നെ അവയെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും, വര്‍ഗ്ഗ ബഹുജന പ്രസ്ഥാനങ്ങളേയും സ്ത്രീ സൗഹൃദ പരമാക്കാന്‍ നമുക്ക് ആയിട്ടില്ല. പൊതുപ്രസ്ഥാനങ്ങളുടെ തീരുമാനമെടുക്കല്‍ വേദികളിലെ സ്ത്രീ പങ്കാളിത്തം യോഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും അവര്‍ക്ക് നല്‍കുന്ന അവസരങ്ങള്‍ അവരെക്കൂടി പരിഗണിച്ച് കൊണ്ട് സംഘടനാ സ്വഭാവത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍, സ്ത്രീകള്‍ നേതൃത്വ സ്ഥാനത്തേക്ക് വരുന്നതിനോടുള്ള സമീപനം എന്നീ കാര്യങ്ങളിലെല്ലാം ഇത് പ്രകടമാണ്. ചരിത്ര പരമായി രൂപപ്പെട്ട ഈ പരിമിതികളെ മറികടന്ന് മുഖ്യ ധാരയില്‍ പുരുഷനോടൊപ്പം പുലര്‍ത്തിക്കാനാകട്ടെ ഇന്നത്തെ കുടുംബാന്തരീക്ഷവും, സാമൂഹ്യന്തരീക്ഷവും സ്ത്രീകളെ അനുവദിക്കുന്നില്ല താനും.
    കേരളത്തില്‍ ഇനി സംഭവിക്കേണ്ടത്  പൊതു പ്രസ്ഥാനങ്ങളെ അവയുടെ ഘടനയിലും പ്രവര്‍ത്തന ശൈലിയിലും സ്ത്രീ സൗഹൃദ പരമാക്കുന്നതിനും, പുരുഷാധികാര ഘടനയെ പൊളിച്ചെഴുതുന്നതിനുമുള്ള ശ്രമങ്ങളാണ്്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വര്‍ഗ്ഗ ബഹുജന സംഘടനകള്‍, ലൈബ്രറി പ്രസ്ഥാനങ്ങള്‍, ക്ലബ്ബുകള്‍ എന്നിവ പോലുള്ള സംഘടനകള്‍, മറ്റു ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ജനകീയ സംഘടനകള്‍ എന്നിവക്കുള്ളില്‍ എല്ലാം ഈ മാറ്റം ഉണ്ടാക്കുന്നതിനുള്ള നിരന്തരമായ ഇടപെടലുകള്‍ ആണ് ഇനി ഉണ്ടാകേണ്ടത്.

'രോഷാകുലയായ ചെറുപ്പക്കാരി' ഇടപെടലുകള്‍ക്കൊരാമുഖം

കേരളത്തിലെ പൊതുപ്രസ്ഥാനങ്ങള്‍ സ്ത്രീ സൗഹൃദപരമാകണം

സ്ത്രീപഠനം കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു എങ്ങനെ ചിന്തിക്കുന്നു

കേരളം ലോകത്തിന് തന്നെ മാതൃകയായ ഒരു പ്രദേശമാണ്. ഒരു അവികസിത രാജ്യത്തിനകത്ത് നിലനില്‍ക്കെ തന്നെ ജനജീവിതവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക മേഖലകളിലും മികവിന്റെ ഉയര്‍ന്ന സൂചികകള്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്നു എന്നതായിരുന്നു ഈ സവിശേഷത. ഉയര്‍ന്ന സ്ത്രീ പുരുഷ അനുപാതം, വിദ്യാഭ്യാസരംഗത്തെ ഉയര്‍ന്ന പങ്കാളിത്തം, വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ആരോഗ്യസൂചകങ്ങള്‍ - കുറഞ്ഞ ശിശുമരണനിരക്ക്, കുറഞ്ഞ മാതൃമരണനിരക്ക്, കൂടിയ ആയുര്‍ദൈര്‍ഘ്യം. ഇവയെല്ലാം കേരള സ്ത്രീ ജീവിതത്തിന്റെ മികവിന്റെ കൂടി സൂചകങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവ ഏറെ മികച്ച അവസ്ഥയെ പ്രതിനിധാനം ചെയ്യുകയും ചെയ്തു.
ജന്മിത്തത്തിന്റെ മേല്‍ക്കോയ്മയും ജാതിമത അനാചാരങ്ങളും തൂത്തെറിഞ്ഞ് യുക്തിചിന്ത വളര്‍ത്തിയ നവോത്ഥാന - പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇത്തരം മാറ്റങ്ങള്‍ക്ക് ചാലകശക്തിയായി വര്‍ത്തിച്ചു. എന്നാല്‍ പ്രത്യക്ഷത്തിലുള്ള ഈ മാറ്റം സമൂഹത്തിലെ ജനങ്ങളുടെ ചിന്തയും സമീപനവും ഇടപെടലുമെല്ലാം അതിനനുസൃതമായി മാറ്റിത്തീര്‍ക്കേണ്ടതായിരുന്നു. എന്നാല്‍ കേരളത്തിലെ സ്ത്രീജീവിതവുമായി ബന്ധപ്പെടുത്തിയുള്ള പരിശോധനയില്‍ ഇത് സാധ്യമായിട്ടില്ല എന്നാണ് സ്ത്രീ പഠനം ചൂണ്ടിക്കാണിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2004ല്‍ നടത്തിയ കേരളപഠനം കേരളം എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ കണ്ടെത്തലുകളാണ് സ്ത്രീപഠനം നടത്തുന്നതിലേക്ക് നയിച്ചത്. കേരളത്തിലെ വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തെ കൃത്യമായി കേരള പഠനം രേഖപ്പെടുത്തിയിരുന്നു. സ്ത്രീകളുടെ കുറഞ്ഞ തൊഴില്‍പങ്കാളിത്തവും കുറഞ്ഞ കൂലി ലഭിക്കുന്ന തൊഴിലുകളിലെ സ്ത്രീ കേന്ദ്രീകരണവും കേരള പഠനത്തിന്റെ കണ്ടെത്തലുകളില്‍ ശ്രദ്ധേയമായവയാണ്. 6000 കുടുംബങ്ങളില്‍ നടത്തിയ സര്‍വേയിലൂടെ വിവരശേഖരണം നടത്തിയ ഈ പഠനത്തില്‍ സ്ത്രീകളുടെ അഭിപ്രായങ്ങളും അവരുടെ ജീവിതാവസ്ഥകളും സമഗ്രമായി പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭൂരിപക്ഷം കുടുംബങ്ങളിലും കുടുംബനാഥനായ പുരുഷനാണ് അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നത്. അതുകൊണ്ട് തന്നെ കുടുംബത്തിലെ മുഖ്യ വരുമാനക്കാരിയായ സ്ത്രീ, 15 - 30 പ്രായക്കാര്‍, 60 വയസ്സു കഴിഞ്ഞ സ്ത്രീ എന്നീ മൂന്ന് വിഭാഗങ്ങളായാണ് സ്ത്രീപഠനം സര്‍വേയുടെ ഭാഗമായി വിവരങ്ങള്‍ അന്വേഷിച്ചത്. ഇതിനായി പ്രത്യേകം പ്രത്യേകം ചോദ്യാവലികളും തയ്യാറാക്കിയിരുന്നു.
സ്ത്രീപ്രശ്‌നങ്ങളെ വിദ്യാഭ്യാസം, ആരോഗ്യം, നിയമം, മതം - വിശ്വാസം, തൊഴില്‍ - സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിലൂടെ സമീപിച്ചുകൊണ്ടായിരുന്നു ചോദ്യാവലി തയ്യാറാക്കിയിരുന്നത്. കേരള പനത്തിന്റെ സാമ്പിളില്‍ നിന്നും അഞ്ചിലൊന്ന് വീടുകള്‍ സ്ട്രാറ്റിഫൈഡ് സാമ്പിളിംഗ് (േെൃമശേളശലറ മൊുഹശിഴ) രീതിയില്‍ തെരഞ്ഞെടുത്താണ് സര്‍വേ നടത്തിയത്.
പഠനപരിധിയില്‍പ്പെട്ട കുടുംബങ്ങളെ സാമൂഹ്യ സാമ്പത്തിക ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സ്‌കോര്‍ നല്‍കിയുള്ള വിഭജനമായിരുന്നു കേരളപഠനത്തെപ്പോലെ ഈ പഠനത്തിന്റെയും സമീപനം. ഇത് പ്രകാരം സാമ്പത്തിക വിഭാഗം ക (ഋഏക) - പരമദരിദ്രര്‍, ഋഏ കക - ദരിദ്രര്‍, ഋഏ കകക  താഴ്ന്ന ഇടത്തരക്കാര്‍, ഋഏ കഢ  ഉയര്‍ന്ന ഇടത്തരക്കാര്‍ എന്നിങ്ങനെയാണ് വേര്‍തിരിച്ചത്. സ്ത്രീപഠനത്തിലെ ഋഏ ക (13.7%), ഋഏ കക (31.8%), ഋഏ കകക (43.7%), ഋഏ കഢ (10.8%) എന്നിങ്ങനെയാണ്. തൊഴിലിടം, വീട്, പൊതു ഇടം എന്നിങ്ങനെ മൂന്ന് വിഭാഗത്തിലായാണ് പഠനത്തിന്റെ മൊത്തം ഉള്ളടക്കത്തെ വിശകലനവിധേയമാക്കിയത്.
1. തൊഴിലിടം - സ്ത്രീപഠനം അനുസരിച്ച് സ്ത്രീ തൊഴില്‍ പങ്കാളിത്തനിരക്ക് 25.6 ശതമാനമാണ്. (സ്ഥിരം - 9.5%, താല്‍ക്കാലികം - 16.1%). ഇത് 15 മുതല്‍ 59 വയസ്സുവരെയുള്ള സ്ത്രീകളില്‍ എത്ര ശതമാനം പേര്‍ ഏതെങ്കിലും തരത്തിലുള്ള വരുമാനദായകമായ തൊഴില്‍ ചെയ്യുന്നു എന്നതിനെയാണ് കാണിക്കുന്നത്. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം സാമ്പത്തികവിഭാഗം 1ല്‍ 5.5 ശതമാനം സ്ഥിരം തൊഴില്‍ എന്നത് ക്രമമായി വര്‍ധിച്ച് ഋഏ കഢ ല്‍ 21.9 ശതമാനത്തിലെത്തുമ്പോള്‍ താല്‍ക്കാലിക തൊഴില്‍ ഇതിന് വിപരീതമായി ഋഏ ക 26.6 ശതമാനത്തില്‍ നിന്നും ക്രമമായി കുറഞ്ഞ് ഋഏ കഢ ല്‍ 5.3 ശതമാനത്തിലേയ്ക്ക് താഴുന്നു എന്നുള്ളതാണ്. കേരളത്തില്‍ ഗ്രാമ (26.2%) നഗര (26.1%) വ്യത്യാസങ്ങളില്ല. അഖിലേന്ത്യാതലത്തില്‍ ഗ്രാമം (39.1%), നഗരം (19.8%) എന്നിങ്ങനെയാണ്. തൊഴിലെടുക്കുന്നവരുടെ മാസവരുമാനവും സാമ്പത്തിക അസമത്വത്തിന്റെ തോത് വ്യക്തമാക്കുന്നുണ്ട്. താഴ്ന്ന സാമ്പത്തിക വിഭാഗ(ഋഏ ക)ത്തില്‍ ഇത് 1347 രൂപയും ഉയര്‍ന്ന സാമ്പത്തികവിഭാഗ (ഋഏ കഢ) ത്തില്‍ ഇത് 10016 രൂപയുമാണ്. സ്ഥിരം തൊഴിലുള്ളവര്‍ക്ക് മാസത്തില്‍ ശരാശരി 6031 രൂപ ലഭിക്കുമ്പോള്‍ താല്‍ക്കാലിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 1819 രൂപ മാത്രമാണ് ലഭിക്കുന്നത്.
2. വീട്ടകം :- വിദ്യാഭ്യാസം ലഭിച്ച സ്ത്രീകള്‍ പോലും വീട്ടമ്മയായിരിക്കാന്‍ നിര്‍ബന്ധിയ്ക്കപ്പെടുന്ന സാമൂഹ്യ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വിവാഹം, ഗര്‍ഭധാരണം, പ്രസവം, ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ എന്നിവ സ്ത്രീകളെ തൊഴിലിലേര്‍പ്പെടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. വീട്ടുജോലികളുടെ 80 ശതമാനവും സ്ത്രീകളാണ് ചെയ്യുന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ അധ്വാനത്തിന് തൊഴിലുറപ്പ് പദ്ധതിയുടെ വേതനം (മണിക്കൂറിന് 20 രൂപ) നല്‍കുകയാണെങ്കില്‍ അവരുടെ കമ്പോള വരുമാനത്തിന്റെ തോത് 14.1 ശതമാനത്തില്‍ നിന്നും 36.1 ശതമാനമായി വര്‍ധിക്കുന്നു എന്നും പഠനം കാണിക്കുന്നു. ദരിദ്രവിഭാഗത്തിലെ സ്ത്രീകള്‍ തങ്ങളുടെ കുടുംബത്തിലേയ്ക്ക് നല്‍കുന്ന വരുമാനത്തിന്റെ തോത് കൂടുതലും ഉയര്‍ന്ന വിഭാഗത്തിലുള്ളവരില്‍ ഇത് കുറവുമാണ്. സെക്കണ്ടറി വിദ്യാഭ്യാസം നേടിയവരിലാണ് വീട്ടമാരുടെ തോത് ഏറ്റവും കൂടുതലുള്ളത്. പ്രൈമറി, സെക്കണ്ടറി വിദ്യാഭ്യാസം നേടിയവര്‍ക്ക് അനുയോജ്യമായ തൊഴിലുകളുടെ അഭാവവും ഇതിന് ഒരു കാരണമാണ്.
3. പൊതു ഇടം :- സ്ത്രീകളുടെ ദൃശ്യത വര്‍ധിച്ചിട്ടുണ്ട്. എങ്കിലും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ 12 ശതമാനം മാത്രം. ഇവരില്‍ 16 ശതമാനം പേര്‍ മാത്രം ഭാരവാഹിത്വം വഹിക്കുന്നു. ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയ ''താല്‍പ്പര്യമില്ലായ്മ''യുടെ കാരണങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടണം. പ്രവര്‍ത്തിക്കുന്നവരില്‍ 72 ശതമാനം പേരും സംതൃപ്തരാണ്. 81 ശതമാനം പേര്‍ക്കും പുതിയ കഴിവുകള്‍ ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട് എന്ന് അവര്‍ തന്നെ പറയുന്നു. എന്നാല്‍ സംഘടനാപ്രവര്‍ത്തകരായ സ്ത്രീകളില്‍ 73 ശതമാനം പേര്‍ക്കും ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍, പ്രത്യേകിച്ചും പാചകം അവരുടെ ബാധ്യതയാണ്. ഇത്തരത്തിലുള്ള ഇരട്ട അധ്വാനം അവരെ പൊതു ഇടത്തിലെ ഉത്തരവാദിത്തങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിന്റെ പ്രധാന ഘടകമാവാം. നിലനില്‍ക്കുന്ന കുടംബ ഘടന, സമീപനങ്ങള്‍ എല്ലാം മാറേണ്ടതുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഓരോ വ്യക്തിയുടേയും മൗലികാവകാശമാണ് നിര്‍ഭയമായും സ്വതന്ത്രമായും സഞ്ചരിക്കുവാനുള്ള അവകാശം. എന്നാല്‍ സ്ത്രീകള്‍ക്ക് സമൂഹം അനുവദിച്ചു നല്‍കിയരിക്കുന്ന സമയം വൈകുന്നേരം ഏതാണ്ട് ഏഴു മണിയോടുകൂടെ അവസാനിക്കുന്നു എന്ന് പഠനം പറയുന്നു.
കേരളത്തിലെ സ്‌കൂള്‍ പി.ടി.എ യോഗങ്ങളില്‍ സ്ത്രീ പങ്കാളിത്തം വളരെ കൂടുതലാണ്. എന്നാല്‍ ഭാരവാഹികള്‍ 88 ശതമാനവും പുരുഷന്മാരാണ്.
ജാതി - മത - സാമ്പത്തിക വ്യത്യാസങ്ങളില്ലാതെയുള്ള പൊതുവായ അഭിപ്രായ ഐക്യം സ്ത്രീപഠനത്തില്‍ വ്യാപകമായി കാണാന്‍ കഴിയും. സ്‌കൂളില്‍ ലൈംഗിക വിദ്യാഭ്യാസം വേണം, സ്ത്രീകള്‍ക്ക് സംവരണം വേണം, ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും ഒരു നിയമം മതി, പുതിയ പാഠ്യപദ്ധതിയാണ് നല്ലത്. തുടങ്ങിയ ഏകകണ്ഠമായ അഭിപ്രായങ്ങള്‍ ഇതിന് ഉദാഹരണമാണ്.
കുടുംബങ്ങളില്‍ 67.9 ശതമാനവും അണുകുടുംബങ്ങളാണ്. കുടുംബത്തിലെ അധികാരം കൂടുതലും പുരുഷന്മാരിലാണ് (96.4%). പഠനത്തില്‍പ്പെട്ട 17 ശതമാനം കുടുംബങ്ങളില്‍ പുരുഷന്മാര്‍ സ്ഥിരമായി മദ്യപിക്കുന്നവരാണ്. 10 ശതമാനം കുടുംബങ്ങളില്‍ ഗാര്‍ഹിക പീഢനം നടക്കുന്നുണ്ട്. കുടുംബത്തിനുള്ളില്‍ 41 ശതമാനം പേര്‍ക്കും സമൂഹത്തില്‍ 92 ശതമാനം പേര്‍ക്കും സുരക്ഷിതത്വക്കുറവ് അനുഭവപ്പെടുന്നുവെന്നത് പൊതുസമൂഹത്തിന്റെ ഗൗരവമായ ചിന്തയും പരിഹാരവും ആവശ്യപ്പെടുന്ന പ്രശ്‌നങ്ങളാണ്.
യുവതലമുറയില്‍പ്പെട്ട 85 ശതമാനം പേരും അടുത്ത അഞ്ച് വര്‍ഷത്തെ അവരുടെ മുന്‍ഗണന പഠനത്തിനും തൊഴില്‍ നേടുന്നതിനുമാണ് നല്‍കിയത്. കേവലം 10 ശതമാനം പേര്‍ മാത്രമാണ് വിവാഹത്തിന് ആദ്യ പരിഗണന നല്‍കിയത്. 96% യുവതികളും ആര്‍ഭാടവിവാഹത്തെ അനുകൂലിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. പെണ്‍കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കാനുള്ള വ്യഗ്രതയും ആര്‍ഭാടവിവാഹങ്ങളുടെ പേരില്‍ അവരെ ബാധ്യതയായി കാണുന്ന സമീപനവും സമൂഹത്തിന്റെ സൃഷ്ടിയാണെന്നും അത് തിരുത്തേണ്ടത് അത്യാവശ്യമാണെന്നും ഈ പഠനവിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
അറുപത് വയസ്സ് കഴിഞ്ഞ സ്ത്രീകളില്‍ പകുതിയിലധികം പേരും ആശ്രിതരാണ്. ഈ വിഭാഗക്കാരില്‍ 85.2 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരാണ്. ഇവരില്‍ മൂന്നിലൊന്ന് ശതമാനം പേരും ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുന്നവരാണ്.
സ്ത്രീപഠനത്തിലെ കണ്ടെത്തലുകളെ പരിമിതമായ തോതില്‍ പരിചയപ്പെടുത്തുവാന്‍ മാത്രമേ ഇവിടെ കഴിഞ്ഞിട്ടുള്ളൂ. പഠനത്തിന്റെ കണ്ടെത്തലുകള്‍ സമൂഹത്തില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. വ്യത്യസ്ത തരത്തിലുള്ള അധികാര സ്ഥാപനങ്ങള്‍ അവരുടെ സമീപനം, പ്രവര്‍ത്തനശൈലി എന്നിവ സ്ത്രീപക്ഷത്തു നിന്നുകൊണ്ട് പുതുക്കിയെടുക്കേണ്ടതുണ്ടെന്ന് പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നു. ജനസംഖ്യയില്‍ പകുതിവരുന്ന സ്ത്രീകള്‍ക്ക് അധികാരസ്ഥാനങ്ങളില്‍ അര്‍ഹമായ ഇടം ലഭിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം. സ്ത്രീ പ്രശ്‌നത്തിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലുകള്‍ ശക്തിപ്പെടുത്താന്‍ മുഴുവന്‍ ജനവിഭാഗങ്ങളും പ്രസ്ഥാനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്.

പകുതി തീരം പകുതി തിരകളെന്റേത്...

അന്ന് ഭൂമിയൊരു മണല്‍പ്പരപ്പായിരുന്നു. കാറ്റിന്റെ അലയൊച്ചയല്ലാതെ മറ്റൊന്നും കാണാനോ കേള്‍ക്കാനോ ഇല്ലാത്ത വരണ്ട കുന്നുകളും മണലും മാത്രമുള്ള ഗ്രഹം. ഭൂമിയില്‍ ആകെയുള്ള ജീവനുകള്‍ ഒരാണ്‍ കുട്ടിയും ഒരു പെണ്‍കുട്ടിയും മാത്രമായി രുന്നു. അവരുടെ ജന്മരഹസ്യം പ്രകൃതിയുടെ മാത്രം നിഗൂഢതയാണ്. അതിവിശാലമായ ഈ ഭൂമിയില്‍ അവര്‍ മാത്രം ജീവന്റെ തുടിപ്പു കളായി ചലിച്ചുകൊണ്ടിരുന്നു. വിര സമായൊരു പകലില്‍ ആണ്‍കുട്ടി യും പെണ്‍കുട്ടിയും തൊട്ടുകളിക്കാനാരംഭിച്ചു. ആണ്‍കുട്ടിയായിരുന്നു തൊടാന്‍. കാറ്റി നൊപ്പം മത്സരിച്ച് പെണ്‍കുട്ടി കുതിച്ച് പാഞ്ഞു. മലകളും കുന്നുകളും സമതലങ്ങളും പിന്നിട്ടു. ആണ്‍കുട്ടിയും അവളെ പിന്തുടര്‍ ന്നുകൊണ്ടേ യിരുന്നു. രാവുകളും പകലുകളും കടന്നുപോ യിട്ടും പെണ്‍കുട്ടിയെ തൊടാന്‍ ആണ്‍ കുട്ടിക്കായില്ല. മാസങ്ങള്‍ കഴിഞ്ഞ പ്പോള്‍ പെണ്‍ കുട്ടി ഓടിയോട് ഒരു ഗര്‍ത്തത്തിന്റെ മുനമ്പിലെത്തി. ആണ്‍കുട്ടി പിറകെ പാഞ്ഞു വരുന്നു ണ്ടായിരുന്നു. ഒരു നിമിഷം സംശയിച്ചു നിന്ന ശേഷം ഇവിടെ മുഴുവന്‍ കടലാവട്ടെ എന്നു പറഞ്ഞ് പെണ്‍കുട്ടി കടലിലേക്ക് ഏടുത്ത് ചാടി. പിറകെ ആണ്കുട്ടിയും. അവള്‍ പറഞ്ഞപോലെ ഗര്‍ത്തമാകെ ഒരു കടലായി.കടലിലെ ഒരു തിരയായി അവള്‍ രൂപാന്തരം പ്രാപിച്ചു. അവളെ തൊടാനായുന്ന ഒരു വന്‍തിരയായി ആണ്‍കുട്ടിയും മാറി. പെണ്‍തിര തീരത്തേക്കാഞ്ഞടിച്ച് ഊളിയിട്ട് കടന്നുപോകും. ആണ്‍തിര പിറകെ ആര്‍ത്തലച്ചു വരുകയും അവളെ തൊടാന്‍ പിറകെ പായുകയും ചെയ്യും. ഇന്നും അവരതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നെങ്കിലും ആണ്‍തിര പെണ്‍തിരയെ തൊട്ടാല്‍ അന്ന് കടല്‍ മായും. ഭൂമി നനവു വറ്റി വിജനമായിത്തീരും ലോകം അവസാനിക്കും'.
        (കഥ-വാഴ്‌വാധാരം - ലിജിഷ എ.ടി.)

പെണ്‍തിര മലപ്പുറം യുവസമിതി കൂട്ടുകാരുടെ ഒരു അന്വേഷണമാണ ്.ഈ പഴങ്കഥയിലെ പോലെ ആണ്‍തിര പെണ്‍തിരയെ തൊട്ടാല്‍  'ലോകം അവസാനിക്കുമെന്നു'ള്ള പേടിയെ കാറ്റില്‍ പറത്തട്ടെ!  ഈ തീരത്ത് തൊട്ടുതൊട്ടിരുന്ന് പരസ്പരം ഉള്ള് തുറന്ന് പാതിയാകാശവും പാതി ഭൂമിയും പാതിച്ചരിത്രവും'അവളുടേതാണെന്ന് ഉച്ചത്തിലുയ രത്തില്‍ ഉറക്കെ  പറയാനും പ്രവര്‍ത്തിക്കാനുമുളള ഊര്‍ജ്ജമാണ് യുവസമിതി പെണ്‍തിരയിലൂടെ അന്വേഷിക്കുന്നത്.
ചെറുപ്പം മുതലെ സ്ത്രീകള്‍ പരിശീലിപ്പിക്കപ്പെടുന്നത് പുരുഷന്റെ ലോകത്തില്‍ എങ്ങനെ ജീവിക്കണമെന്നതു സംബന്ധിച്ചാണ്. അവളവളില്‍/ അവനവനില്‍ , വ്യക്തിബന്ധങ്ങളില്‍ കുടുംബത്തില്‍ , പൊതുഇടത്തില്‍ , ജനാധിപത്യ സംവിധാനങ്ങളില്‍  വികസന സങ്കല്‍പ്പങ്ങളില്‍ എല്ലാമുള്ള  'അവളുടെ' ഇടം വീണ്ടെടുക്കല്‍.
പെണ്‍തിരയും ആണ്‍തിരയും ഒന്നു ചേരട്ടെ. നമ്മുടെ കര്‍മങ്ങളെ, വചനങ്ങളെ, ശബ്ദങ്ങളെ, മാറ്റങ്ങളെ സര്‍വതിനെയും മനുഷ്യബന്ധങ്ങളുടെ തുറന്ന ലോകത്തിന് വേണ്ടിയുള്ള സമരങ്ങളാക്കിത്തീര്‍ക്കാം..