അന്ന് ഭൂമിയൊരു മണല്‍പ്പരപ്പായിരുന്നു. കാറ്റിന്റെ അലയൊച്ചയല്ലാതെ മറ്റൊന്നും കാണാനോ കേള്‍ക്കാനോ ഇല്ലാത്ത വരണ്ട കുന്നുകളും മണലും മാത്രമുള്ള ഗ്രഹം. ഭൂമിയില്‍ ആകെയുള്ള ജീവനുകള്‍ ഒരാണ്‍ കുട്ടിയും ഒരു പെണ്‍കുട്ടിയും മാത്രമായി രുന്നു. അവരുടെ ജന്മരഹസ്യം പ്രകൃതിയുടെ മാത്രം നിഗൂഢതയാണ്. അതിവിശാലമായ ഈ ഭൂമിയില്‍ അവര്‍ മാത്രം ജീവന്റെ തുടിപ്പു കളായി ചലിച്ചുകൊണ്ടിരുന്നു. വിര സമായൊരു പകലില്‍ ആണ്‍കുട്ടി യും പെണ്‍കുട്ടിയും തൊട്ടുകളിക്കാനാരംഭിച്ചു. ആണ്‍കുട്ടിയായിരുന്നു തൊടാന്‍. കാറ്റി നൊപ്പം മത്സരിച്ച് പെണ്‍കുട്ടി കുതിച്ച് പാഞ്ഞു. മലകളും കുന്നുകളും സമതലങ്ങളും പിന്നിട്ടു. ആണ്‍കുട്ടിയും അവളെ പിന്തുടര്‍ ന്നുകൊണ്ടേ യിരുന്നു. രാവുകളും പകലുകളും കടന്നുപോ യിട്ടും പെണ്‍കുട്ടിയെ തൊടാന്‍ ആണ്‍ കുട്ടിക്കായില്ല. മാസങ്ങള്‍ കഴിഞ്ഞ പ്പോള്‍ പെണ്‍ കുട്ടി ഓടിയോട് ഒരു ഗര്‍ത്തത്തിന്റെ മുനമ്പിലെത്തി. ആണ്‍കുട്ടി പിറകെ പാഞ്ഞു വരുന്നു ണ്ടായിരുന്നു. ഒരു നിമിഷം സംശയിച്ചു നിന്ന ശേഷം ഇവിടെ മുഴുവന്‍ കടലാവട്ടെ എന്നു പറഞ്ഞ് പെണ്‍കുട്ടി കടലിലേക്ക് ഏടുത്ത് ചാടി. പിറകെ ആണ്കുട്ടിയും. അവള്‍ പറഞ്ഞപോലെ ഗര്‍ത്തമാകെ ഒരു കടലായി.കടലിലെ ഒരു തിരയായി അവള്‍ രൂപാന്തരം പ്രാപിച്ചു. അവളെ തൊടാനായുന്ന ഒരു വന്‍തിരയായി ആണ്‍കുട്ടിയും മാറി. പെണ്‍തിര തീരത്തേക്കാഞ്ഞടിച്ച് ഊളിയിട്ട് കടന്നുപോകും. ആണ്‍തിര പിറകെ ആര്‍ത്തലച്ചു വരുകയും അവളെ തൊടാന്‍ പിറകെ പായുകയും ചെയ്യും. ഇന്നും അവരതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നെങ്കിലും ആണ്‍തിര പെണ്‍തിരയെ തൊട്ടാല്‍ അന്ന് കടല്‍ മായും. ഭൂമി നനവു വറ്റി വിജനമായിത്തീരും ലോകം അവസാനിക്കും'.
(കഥ-വാഴ്‌വാധാരം - ലിജിഷ എ.ടി.)
പെണ്‍തിര മലപ്പുറം യുവസമിതി കൂട്ടുകാരുടെ ഒരു അന്വേഷണമാണ ്.ഈ പഴങ്കഥയിലെ പോലെ ആണ്‍തിര പെണ്‍തിരയെ തൊട്ടാല്‍ 'ലോകം അവസാനിക്കുമെന്നു'ള്ള പേടിയെ കാറ്റില്‍ പറത്തട്ടെ! ഈ തീരത്ത് തൊട്ടുതൊട്ടിരുന്ന് പരസ്പരം ഉള്ള് തുറന്ന് പാതിയാകാശവും പാതി ഭൂമിയും പാതിച്ചരിത്രവും'അവളുടേതാണെന്ന് ഉച്ചത്തിലുയ രത്തില്‍ ഉറക്കെ പറയാനും പ്രവര്‍ത്തിക്കാനുമുളള ഊര്‍ജ്ജമാണ് യുവസമിതി പെണ്‍തിരയിലൂടെ അന്വേഷിക്കുന്നത്.
ചെറുപ്പം മുതലെ സ്ത്രീകള്‍ പരിശീലിപ്പിക്കപ്പെടുന്നത് പുരുഷന്റെ ലോകത്തില്‍ എങ്ങനെ ജീവിക്കണമെന്നതു സംബന്ധിച്ചാണ്. അവളവളില്‍/ അവനവനില്‍ , വ്യക്തിബന്ധങ്ങളില്‍ കുടുംബത്തില്‍ , പൊതുഇടത്തില്‍ , ജനാധിപത്യ സംവിധാനങ്ങളില്‍ വികസന സങ്കല്‍പ്പങ്ങളില്‍ എല്ലാമുള്ള 'അവളുടെ' ഇടം വീണ്ടെടുക്കല്‍.
0 comments:
Post a Comment