നഗരത്തിലെ തുണിക്കടയില്‍ നിന്നും ജാഫറും സനലുമൊക്കെ തുണികള്‍ ശേഖരിച്ചിരുന്നു. ഷര്‍ട്ട് , പാന്റ , സാരി , കുഞ്ഞുടുപ്പുകള്‍ ഫെബ്രുവരി 2 നു ആനഭീഷണി വക വെക്കാതെ ഞങ്ങള്‍ ഒമ്പത് യുവസമിതിക്കാര്‍ അളയ്ക്കല്‍ കോളനിയിലേക്ക് പോവാന്‍ തീരുമാനിച്ചു. ഏഷ്യയിലെ തന്നെ ഏക ഗുഹാമനുഷ്യരായ ചോലനായ്ക്കരുടെ കോളനിയാണ് അളയ്ക്കല്‍ കേരളത്തിലെ ബദല്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടമെന്ന സര്‍ക്കാരിന്റെ ഉത്തരവ് കേട്ടപ്പോള്‍ ഞങ്ങള്‍ക്കാദ്യം ഓര്‍മ്മ വന്നത് നാരായണന്‍ എന്ന മണി മാഷിനെയാണ്. രണ്ടു വര്‍ഷമായി കാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് അക്ഷര വെളിച്ചമേകുന്ന മണിമാഷിന്റെ അതിസാഹസികമായ കാട്ട്‌യാത്രകള്‍ ഞങ്ങളെ അത്രമാത്രം സ്വാധീനിച്ചിരുന്നു.സഹജീവികള്‍ എന്ന നിലയില്‍ കാട്ടുകുട്ടികളുടെ പഠന രീതി, ജീവിതം, വെല്ലുവിളികള്‍ ഇതൊക്കെ ഒന്നറിയണമെന്നു ണ്ടായിരുന്നു.
വഴിക്കടവ് ടൗണില്‍ നിന്നും ഒരു ഗൂഡ്‌സ് വണ്ടിയില്‍ തുണിപ്പെട്ടികളും കയറ്റി മണിമാഷിന്റെയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസറായ രാംദാസ് സാറിന്റെയും കൂടെ കാട്ടിലേക്ക് പോയി. മുളംകാടുകള്‍ നിറഞ്ഞ വനവീഥി കാട്ടാനകളുടെ വിഹാരകേന്ദ്രമാണത്രേ. വാസസ്ഥലവും ഭക്ഷണവും കിട്ടാത്ത ഗജ പോക്കിരികള്‍ മുലംകാടുകളില്‍ മറഞ്ഞു നിന്ന്, യാത്രക്കാരെ കൊമ്പില്‍ കോര്‍ക്കാറുള്ള പാതയിലൂടെ യാണ് യാത്ര പത്തു പതിനഞ്ചു പേരെ ഇടക്കാലത്ത് ആന ചവിട്ടി കൊന്നിട്ടുണ്ടത്രേ!
ഒടുവില്‍ പുഞ്ചക്കൊല്ലിയിലെത്തി. ഇരുമ്പ് പാലത്തിനു താഴെ കരിയുരുളപ്പാറകളെ തഴുകി ഒഴുകുന്ന പുന്നപ്പുഴ. മലബാറിന്റെ ജീവനാഡിയായ ചാലിയാറിന്റെ പ്രധാനപ്പെട്ട പോഷക നദിയാണ് .പശ്ചിമ ഘട്ടത്തിലെ പുല്‍മേടുകളില്‍ ഊറിയിറങ്ങുന്ന ജീവനീരാണ് പുന്നപ്പുഴ യേയും കരിമ്പുഴയേയുമൊക്കെ സൃഷ്ടിക്കുന്നത്. ജൈവ പ്രാധാന്യമുള്ള ഒരു കാടിന്റെയുള്ളിലാണ് അളയ്ക്കല്‍ കോളനി എന്ന് കൂടി ഞങ്ങള്‍ അറിഞ്ഞു. പാലം കടന്നപ്പോള്‍ അളയ്ക്കല്‍ കോളനിയിലെ ഏക ജീപ്പ് െ്രെഡവറായ രമേശന്റെ വണ്ടിയില്‍ തുണിപ്പെട്ടികള്‍ കയറ്റി അയച്ച് ഞങ്ങള്‍ മണി മാഷിന്റെ പിറകെ നടക്കാന്‍ തുടങ്ങി. വരണ്ട കാട് .ക്ഷീണിച്ച മരങ്ങള്‍, 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാക്ഷരതാ പ്രവര്‍ത്തനത്തിനായി കാട്ടിലെത്തിയ മണിമാഷ് ചോലനായ്ക്കരുടെ തമിഴും മലയാളവും കന്നടയും കലര്‍ന്ന ഭാഷ പഠിക്കുകയും അവിടുത്തെ ബദല്‍ സ്‌കൂള്‍ അധ്യാപകനാവുകയും ചെയ്തു. വെറും മൂവായിരം രൂപയാണ് കാട്ടാനകളുടെ കണ്ണുവെട്ടിച്ച് പാത്തും പതുങ്ങിയും സ്‌കൂളില്‍ എത്തുന്നതിന് മാഷിന് കിട്ടുന്നത്. അതും ഇപ്പോള്‍ എട്ടുമാസമായി മുടങ്ങി ക്കിടക്കുകയാണത്രേ! പക്ഷെ മാഷിനു പരാതിയില്ല . കുലത്തൊഴിലായ കൊല്ലപ്പണി മതി കുടുംബം പോറ്റാനെന്നാണ് അദ്ദേഹം പറയുന്നത്. അധ്യാപനത്തിനപ്പുറം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കുക , ഫോമുകള്‍ പൂരിപ്പിച്ച് അതാത് ഓഫീസിലെത്തിക്കുക , കുട്ടികളെ ഫോട്ടോയെടുക്കാന്‍ കൊണ്ടുപോകുക. എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളുമായി മാഷ് കോളനിയില്‍ ഇടപെടുന്നുണ്ട് .ഇപ്പോളും ഏകദേശം ആറു കിലോമീറ്റര്‍ കാട്ടിലൂടെയും പ്ലാന്റേഷനുകളിലൂടെയും കുട്ടികള്‍ നടന്നാണ് അളയ്ക്കലിലെത്തുന്നത്. കണ്ടറിഞ്ഞും പാട്ടുപാടിയും പരീക്ഷണങ്ങളിലൂടെയും #െല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാകുന്ന വിധത്തില്‍ ഒരു ബദല്‍ അധ്യാപന രീതി തന്നെയാണ് അദ്ദേഹം പിന്‍തുടരുന്നത്. മാഷ് തന്നെ രൂപപ്പെടുത്തി എടുത്ത വിവിധ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പഠനക്രമീകരണം അടക്കം നിരവധി അധ്യാപന പരീക്ഷണങ്ങള്‍
പ്ലാന്റേഷന്റെ റബ്ബര്‍ ഉദ്പാതന ഷെഡുകളുടെ ചുവരുകളില്‍ മാവോയിസ്റ്റ് മുന്നറീപ്പ് നോട്ടീസുകള്‍ ഉണ്ടായിരുന്നു.പുന്നപ്പുഴ തീരത്ത് തന്നെയാണ് ബദല്‍ സ്‌കൂളും ചെറിയ കൊണ്‍ഗ്രീറ്റ് കട്ടകള്‍ പോലെ ചോലനായ്ക്കരുടെ വീടുകളും . മുളകള്‍ കൊണ്ടുള്ള രണ്ടോ മൂന്നോ പരമ്പരാഗത കുടിലുകളും കാണാം. നാടന്മാരുടെ ചൂഷണവും അരി ഭക്ഷ്യ വസ്തു വിതരങ്ങളും അവരെ മടിയരാക്കിയിരിക്കുന്നു. കൃഷി ചെയ്യാനിപ്പോള്‍ ഭൂമിയില്ല. കാറ്റില്‍ വേണ്ടത്ര വിഭവങ്ങളില്ല. പുഴകളില്‍ മീനുകളില്ല. ഒഴുകി വരുന്ന കാട്ട്് കുളിര്‍ ജലത്തല്‍ എന്‍ഡോസള്‍ഫാന്റെ പുതു രൂപമായ റൗണ്ട് അപ്പ് ആണ്
കുഞ്ഞുങ്ങളുടെ മുഖമോഴികെ മറ്റു മുഖങ്ങളിലെല്ലാം ഒരു തരം നിര്‍വികാരാതയും സഹതാപവുമായിരുന്നു. നര്‍വികാരതയായിരുന്നു. വസ്ത്രങ്ങള്‍ ഓരോ കുടുംബങ്ങള്‍ക്കും വീതം വെച്ച് കട്ടന്‍ചായ കുടിച്ചിറങ്ങുമ്പോള്‍ സമയം 2 മണി. നാട്ടിലെത്താന്‍ മൂന്നു മൂന്നരയാവും. ചോറ് പൊതിഞ്ഞുകൊണ്ട് വന്നിരുന്നു. കറി വഴിക്കടവിലെ ഏതെങ്കിലും ഹോട്ടലില്‍ നിന്നും വാങ്ങാമെന്നു വിചാരിച്ചതായിരുന്നു.പക്ഷെ മറന്നു പോയി. നല്ല വിശപ്പും ദാഹവും ക്ഷീണവും. പോരാത്തതിന് ആനപ്പേ ടിയും. ഒടുവില്‍ മണി മാഷ് ഒരു സൂത്രം പറഞ്ഞു. അത് പ്രകാരം കോളനിയില്‍ നിന്നും കുറച്ച് ഉപ്പു വാങ്ങി. കാറ്റു വഴിയിലെ ആനപ്പി ണ്ടത്തിന്റെ മണമേറ്റു തളിര്‍ത്തൊരു കാട്ടുകാന്താരിച്ചെടിയില്‍ നിന്ന് ഇത്തിരി മുളകും പറിച്ചെടുത്തു.
പുഞ്ചക്കൊല്ലിയിലെത്തിയപ്പൊള്‍ ഇത്തിരി കരിഞ്ഞ കറുത്ത ഹലുവയില്‍ ഒഴുകുന്ന എണ്ണ പോലെയുള്ള പുന്നപ്പുഴയുടെ തീരത്ത്, മഞ്ചിമര ങ്ങള്‍ക്കിടയിലെ പാറപ്പുറങ്ങളിരുന്ന് ഞങ്ങള്‍ ചോറുണ്ടു. കാ!ന്താരിമുളക ഉപ്പും കൂട്ടി ഞരടി ചോറല്‍ കുഴച്ച് തിന്നു. നല്ല സ്വാദ്. മണിമാഷ് വിളിച്ചു വരുത്തിയ ഗൂഡ്‌സില്‍ ആനയെ പേടിച്ച് വീഥിയിലേക്ക് ചാഞ്ഞ ഇല്ലിക്കൊഞ്ചലുകളെ തഴഞ്ഞ് വീണ്ടും നഗരത്തിലേക്ക് ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു കാടുണ്ട്. പുറത്താക്കപ്പെട്ട ഏദന്‍ തോട്ടത്തെ പോലെ..ഓരോ മനുഷ്യനും ആ കാടിനെ ഉള്‍ക്കിടിലത്തോടെ ഓര്‍ക്കുന്നുമുണ്ട്. എന്നിട്ടും പശ്ചിമ ഘട്ട സംരക്ഷണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കുന്നത് എന്തിനാണാവോ ?
0 comments:
Post a Comment