മറ്റെല്ലായിടങ്ങളിലും ഞാന്‍ തോറ്റതെന്ന്
ഈ ലോകത്തിനറിയില്ല , അതുകൊണ്ട് തന്നെ
പരാജിതർക്ക് ലോകം ദാനം പോലെ വെച്ചു നീട്ടുന്ന
മൂന്നുതവണ കോഴികൂവിയാ? നേരം കുറിക്കുന്ന
സഹതാപത്തിന്റെ മിച്ചഭൂമി എനിക്കാവശ്യമില്ല
എനിക്കുള്ളില്‍ അനശ്വരങ്ങളായ പര്‍വതങ്ങളുണ്ട്,
ജലാശയങ്ങളുണ്ട് , മരുഭൂമികളും മരുപ്പച്ചകളുമുണ്ട് ,
പെരുമഴയത്ത് മാത്രം സ്ഖലിക്കുന്ന, വെയില്‍
വെയില്‍ സ്പര്‍ശമേല്‍ക്കാത്ത ഉള്‍വനമുണ്ട്
എനിക്കുള്ളില്‍ ഭൂകമ്പങ്ങളുണ്ട് , കഴുത്തില്‍
ദുരിതത്തിന്റെ കുരുക്കിട്ട് , സ്വപ്നങ്ങളുടെ
കുങ്കുമപ്പാടം കയ്യേറുന്ന , വിശന്ന്
വിഷം തിന്ന് കണ്ഠം നീലിച്ച്
തലപെരുത്ത് ഉടലു ചുരുങ്ങിയ മനുഷ്യരുണ്ട്
എനിക്കുള്ളില്‍ അടിയൊഴുക്കുകളുണ്ട്
ഗതാഗതനിയമം മറന്ന് , ഇടം വല മാറി മാറി നടന്ന്
ഒടുവില ഉപയോഗിക്കുന്തോറും നീളം കുറയുന്ന
കുറ്റിച്ചൂലുള്ളില്‍ പേറുന്ന നിസ്സഹായതയുണ്ട്.
'അവനോ''അവളോ' ആകുവാന്‍ സാധിക്കാത്തതിലെ
ഉണ്മയെ അറിയാതെ , 'അത് ' മാത്രമായി
അഭിസംബോധന ചെയ്യപ്പെടുന്ന മനുഷ്യരുടെ അരക്ഷിതാവസ്ഥയുണ്ട്
ചിതല് തിന്നുന്ന ചിന്തകളില്‍ നിന്ന് വാക്കുകള്‍ പെറുക്കുമ്പോള്‍
ഒന്നെനിക്കറിയാം , ഉള്ളിന്നുള്ളിലെ ഞാനാണ് ഞാനെന്നും ,നീയെന്നും
നിന്നെ ജയിക്കുവാന്‍ വേണ്ടി മാത്രമാണ്
മറ്റെല്ലായിടങ്ങളിലും ഞാന്‍ തോറ്റതെന്നും
0 comments:
Post a Comment