എഡിറ്റോറിയൽ


ഞങ്ങളുടെ ഇല ഞരമ്പുകളിൽ
രക്തത്തിന്റെ ക്ഷാരതയ്ക്കപ്പുറം
ഭൂഗർഭ ജലത്തിന്റെ
കുളിരും ജൈവതയുമാണ്.
ഇടവ മഴയിൽ നനയുന്ന
വരണ്ട ചുണ്ടുകളെ, ജീവിക്കാൻ
പ്രേരിപ്പിക്കുന്ന അമ്നിയോട്ടിക് ദ്രവപ്രവാഹം...
പച്ചയുടെ പ്രതിഫലനങ്ങളേറ്റുണരുന്ന
മിഴ്കളിൽ പ്രകൃതി പ്രണയത്തിന്റെ ത്രീവത.
ഇലകളാണു ഞങ്ങൾ...
ഹരിതകത്തെ മനസ്സിൽ സൂക്ഷിക്കുകയും,
ഹരിതകണത്തെ ധമനികളിലൂടെ,
സെറിബ്രത്തിന്റെ ചുരുക്കുകളിൽ നിറച്ച്,
സങ്കൽപകോശങ്ങളിൽ
പ്രകാശസംശ്ലേഷണം നടത്തി
ഊർജസ്വലമായ ജല ഞരമ്പുകളിലൂടെ,
തേടുകയാണു ഞങ്ങൾ...
പരിണാമത്തിന്റെ ഘട്ടത്തിലെപ്പോഴോ,
നമ്മൾ ഇറുത്തു മാറ്റിയ വേരിന്റെ
ചോര നനവ്...
കനലാഴികൾക്കു
നടുവിലെങ്കിലും, കണ്ടെത്തും ഞങ്ങളത്.

0 comments:

Post a Comment