മലബാറിനു മരണമണി; ജീവനും ചോരയും വിൽക്കരുതേ..!

 

മുണ്ടേരി വനമൊരു ജൈവകലവറ

           മലബാർ സംസ്കാരത്തിന്റെ ഈറ്റില്ലമാണ് ചാലിയാർ. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ജീവന ശേഷിയായിത്തീരുന്ന ചാലിയാറിന്റെ ജലസമൃദ്ധിയ്ക്കു പിന്നിൽ നിലമ്പൂരിന്റെ കാടുകളുടെ ഉദാരമായ സംഭാവനയുണ്ട്. ചാലിയാറിന്റെ പ്രധാന പോഷക നദികളായ കൊടിഞ്ഞിപ്പുഴയും കാരാടൻ പുഴയും ഉറവയെടുക്കുന്നത് നിലമ്പൂർ-മുണ്ടേരി വനത്തിലെ നിരവധി നീർച്ചാലുകളിൽ നിന്നാണ്. ഈ പുഴകളെക്കൂടാതെ നിരവധി നീർത്തടങ്ങളാലും ജന്തുജാലങ്ങളാലും സമൃദ്ധമാണ് മുണ്ടേരി വനം. സംസ്ഥാനത്തെ 16 പരിസ്ഥിതി പ്രാമുഖ്യ പ്രദേശങ്ങളിൽ ESL (Ecologically Sensitive Location) ഉൾപ്പെടുന്നതാണ് മുണ്ടേരി വനം.
    1984-ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തും പ്രകൃതി സ്നേഹികളും  നടത്തിയ ഐതിഹാസികമായ മുണ്ടേരി മാർച്ചിന്റെ ഫലമായ് മുണ്ടെരി വനവും ചാലിയാറും മലബാറിന്റെ ഒട്ടകപൂഞ്ഞയായ് ഇന്നും അവശേഷിക്കുന്നു.

2011 ആഗസ്തിൽ പ്രൊഫ.മാധവഗാഡ്ഗിൽ നേതൃത്വം നൽകിയ പശ്ചിമഘട്ട പരിസ്ഥിതി കമ്മിറ്റി റിപ്പോർട്ടിൽ 25 കോടി ജനങ്ങളുടെ ജലാവശ്യം നിറവേറ്റുന്ന പശ്ചിമഘട്ട മലനിരകളുടെ സംരൽഷണത്തെക്കുറിച്ച് ശക്തമായ് ആവശ്യപ്പെടുന്നുണ്ട്.




   കേരളത്തിൽ ഓരോ വർഷവും മഴയുടെ അളവും ഭൂഗർഭജല വിതാനവും കുറഞ്ഞുകൊണ്ടിരികുകയും അതിരൂക്ഷമായ ഊർജ്ജപ്രതിസന്ധിയും ജലക്ഷാമവും നേരിടുകയും ചെയ്യുന്നു.

    പിഞ്ചുകുഞ്ഞിനു പോലും വ്യക്തമാകുംവിധം പരിസ്ഥിതി സംരക്ഷണത്തിന്റെ മൂല്യം വർദ്ധിക്കുമ്പോൾ, കേരളത്തിൽ മാത്രം അവശേഷിക്കുന്ന പച്ചത്തുരുത്തുകളേയും വിറ്റുകാശാക്കാനുള്ള തത്രപ്പാടിലാണ് വനം വകൂപ്പും ഭരണാധികാരികളും.

           ഇന്നിതാ വീണ്ടും വനം പൊതുലേലത്തിൽ വെച്ചിരിക്കുകയാണ്. ഓരോ കേരളീയന്റേയും  ജീവനും ചോരയും ലേലംചെയ്യുമ്പോലെയുള്ള ഈ വിവേകരാഹിത്യത്തിന്റെ പ്രത്യാഘാതം അതി കഠിനമായിരിക്കും.

പ്രധാന പ്രത്യാഘാതങ്ങൾ

  1. മാഫിയകളുടെ കയ്യിൽപ്പെട്ടാൽ കാലങ്ങൾ പഴക്കമുള്ള വനസമ്പത്ത് നഷ്ടമാകും.
  2. മലബാറിന്റെ കാലാവസ്ഥയിൽ കാര്യമായ മാറ്റം സംഭവിക്കും
  3. നിരവധി തനത് ജീവജാലങ്ങൾ വംശനാശ ഭീഷണി നേരിടും.
  4. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകും.
  5. ചാലിയാറിനെ ആശ്രയിച്ചുള്ള വ്യവസായങ്ങളും കൃഷിയും നാമവശേഷമാകും.
  6. മലബാറിന്റെ സംസ്കാരവും സാമ്പത്തിക ഭദ്രതയും തകരും.
  7. വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിമ മനുഷ്യരുടെ വംശം മുടിയും


അണിചേരുക, ജൈവസമരത്തിൽ...

കൂട്ടുകാരെ,
    മുണ്ടേരി വനത്തേയും ചാലിയാറിനെയും, നമ്മുടെ നാടിനേയും മാഫിയകളിൽ നിന്നും രക്ഷിച്ചെടുക്കേണ്ടത് ഓരോ പൗരന്റെയും കടമയും അവകാശവുമാണ്. 2012 ആഗസ്റ്റ് 11 ന് പ്രകൃതി സ്നേഹികളും പരിഷത്തും നടത്തുന്ന 2-ആം മുണ്ടേരി വന സംരക്ഷണമാർച്ചിലും തുടർന്നുള്ള പ്രക്ഷോഭങ്ങളിലും എല്ലാവരും പങ്കാളികളാവണമെന്ന് വിനീതമായ് അപേക്ഷിക്കുന്നു.

    മുഖ്യമന്ത്രിക്കും വനമ്ന്ത്രിക്കും കഴിയുന്നത്ര ഇ-മെയിലുകളയച്ച് മുണ്ടേരി വനസംരക്ഷണ സമരത്തിന്റെ ഭാഗമാകുക

0 comments:

Post a Comment