ഒട്ടിയവയറിന്‍ സ്വപ്‌നസാഗരംസഹപാഠിയായ ബാലനെ നാരായണന്‍ തന്റെ കൊട്ടാര സദൃശമായ വീട്ടില്‍ കൊണ്ട് പോയി.
'പഠിച്ചു വലുതാകുമ്പോള്‍ എന്താവാനാണു നാരായണാ നിന്റെ ആഗ്രഹം?'
ശങ്കയില്ലാതെ മറുപടി വന്നു. 'ഡോക്ടര്‍...'
'അപ്പ്ൊ ബാലനോ?' ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുകളും ഉന്തിയ നെഞ്ചിന്‍ കൂടുമായി നാരായണന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍ ബിസ്‌കറ്റു തിന്നുന്ന പട്ടിയെ ആര്‍ത്തിയോടെ നോക്കിക്കൊണ്ടുനിന്ന ബാലന്‍ പറഞ്ഞു 'എനിക്കു നാരായണന്റെ വീട്ടിലെ പട്ടിയായാല്‍ മതി...!'

0 comments:

Post a Comment